പുതിയ ബെൻസ് കാർ ഗവർണറിന്; 85 ലക്ഷം രൂപ അനുവദിച്ച് സർക്കാർ ഉത്തരവ്
തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പുതിയ കാർ വാങ്ങുന്നതിന് സംസ്ഥാന സർക്കാർ അംഗീകാരം നൽകി. ഇതിനായി പണം അനുവദിച്ച് സർക്കാർ ഉത്തരവ് ഇറക്കി.
85 ലക്ഷം രൂപയാണ് അനുവദിച്ചത്. ബെൻസ് കാർ തന്നെ ഗവർണറിന് ലഭ്യമാകും. പുതിയ ബെൻസ് കാർ ആവശ്യപ്പെട്ട് ഗവർണർ സർക്കാരിന് കത്ത് നൽകിയെന്ന വാർത്തയ്ക്ക് പിന്നാലെയാണ് വിഷയത്തിൽ തീരുമാനമായി സർക്കാർ രംഗത്ത് എത്തിയിരിക്കുന്നത്.
എന്നാൽ, ഗവർണർക്ക് പുതിയ കാർ വാങ്ങാനുള്ള പണം അനുവദിക്കാൻ സർക്കാർ നേരത്തെ തീരുമാനം എടുത്തിരുന്നു. ഇതു സംബന്ധിച്ച ഉത്തരവ് ഇന്നാണ് ഇറങ്ങിയത്.

അതേസമയം, രണ്ട് വർഷം മുമ്പാണ് 85 ലക്ഷം രൂപയുടെ ബെൻസ് കാർ ആവശ്യപ്പെട്ട് ഗവർണർ കത്ത് നൽകിയിരുന്നു. എന്നാൽ, ഇപ്പോൾ ഗവർണർ ഉപയോഗിക്കുന്ന ബെൻസിന് 12 വർഷത്തെ പഴക്കമുണ്ട്. വിവിഐപി പ്രോട്ടോക്കോൾ പ്രകാരം ഒരു ലക്ഷം കിലോമീറ്റർ കഴിഞ്ഞാൽ വാഹനം മാറ്റണം. മെക്കാനിക്കൽ എഞ്ചിനീയർ പരിശോധന നടത്തി വാഹനം മാറ്റണം എന്നാവശ്യപ്പെട്ടിരുന്നു. നിലവിലെ വാഹനം ഒന്നര ലക്ഷം കിലോ മീറ്റർ ഓടിയിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഏതാനും മാസം മുൻപ് ഗവർണർ സർക്കാരിന് കത്തു നൽകിയിരുന്നു. ആവിശ്യം ധന വകുപ്പ് അംഗീകരിച്ചു എങ്കിലും അന്തിമ തീരുമാനം ആയിരുന്നില്ല.

എന്നാൽ, പുതിയ ബെന്‍സ് കാർ വേണമെന്ന ആവശ്യം സർക്കാരിനോട് വ്യക്തമാക്കിയിട്ടില്ലെന്ന് ഗവർണര്‍ ആരീഫ് മുഹമ്മദ് ഖാൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. പുതിയ കാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണം എന്ന് രാജ്ഭവന്‍ ഫയലില്‍ താന്‍ നടപടി എടുത്തിട്ടില്ല. ചുരുക്കം ചില യാത്രകളിൽ ഒരു വര്‍ഷമായി ഉപയോഗിക്കുന്നത് ഭാര്യക്ക് അനുവദിച്ച വാഹനമാണ്. എന്നാൽ, ഏത് വാഹനം വേണമെന്ന് സർക്കാരിന് തീരുമാനിക്കാമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. അതേസമയം, പുതിയ ബെൻസ് കാർ ആവശ്യപ്പെട്ട് സർക്കാരിന് ഗവർണര്‍ കത്ത് നൽകിയിരുന്നു. 85 ലക്ഷം രൂപ വിലയുള്ള ബെൻസ് കാർ വാങ്ങാനാണ് ഉദ്ദേശിക്കുന്നത്.

അതേസമയം, ഗവർണർ രാജ്ഭവൻ പിആർഒയ്ക്ക് സർക്കാർ പുനർ നിയമനം നൽകിയിരുന്നു. രാജ്ഭവന്റെ ശുപാർശ അംഗീകരിച്ചാണ് ഉത്തരവ്. കരാർ കാലാവധി പൂർത്തിയാക്കിയ പിആർഒ എസ് ഡി പ്രിൻസിനാണ് പുനർ നിയമനം നൽകിയത്. രാജ്ഭവൻ ഫോട്ടോഗ്രോഫറുടെ നിയമനം സ്ഥിരപ്പെടുത്തിയുള്ള ഉത്തരവും പുറത്തിറങ്ങി. രാജ്ഭവൻ ശുപാർശ അംഗീകരിച്ചാണ് ഈ ഉത്തരവും ഇറങ്ങിയത്. എന്നാൽ, ഇതിന് പിന്നാലെ വിവാദങ്ങൾ പൊട്ടിപുറപ്പെട്ടിരുന്നു. എന്നാൽ, ഇത്തരം പ്രശ്നങ്ങൾ നിലനിൽക്കുന്നതിന് പിന്നാലെയാണ് ഉത്തരവ് പുറത്ത് വന്നിരിക്കുന്നത്.

എന്നാൽ, ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സ് ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ നിലനിന്ന അഭിപ്രായഭിന്നത ഏറെ വിവാദമായിരുന്നു. അതിനിടയിൽ ഗവര്‍ണറെ പുറത്താക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. പൂഞ്ചി കമ്മീഷന്റെ റിപ്പോര്‍ട്ടിലുള്ള മറുപടിയിലാണ് കേരളം ഇക്കാര്യം ആവശ്യപ്പെട്ടത്. ഭരണഘടനാ ലംഘനം, ചാന്‍സലര്‍ പദവിയില്‍ വീഴ്ച എന്നിവയുണ്ടായാല്‍ ഗവര്‍ണറെ പുറത്താക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണമെന്നാണ് ആവശ്യം. നിയമസഭ സെക്രട്ടറി ജസ്റ്റിസ് മദന്‍മോഹനാണ് പൂഞ്ചി കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ കേരളമെടുക്കേണ്ട നിലപാടിനെ കുറിച്ചുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിപ്പോര്‍ട്ട് കഴിഞ്ഞ മന്ത്രിസഭാ യോഗം അംഗീകരിച്ചിരുന്നു.

റിപ്പോര്‍ട്ട് അനുസരിച്ച് ഗവര്‍ണറുടെ അധികാരം പരിമിതപ്പെടുത്തണം. ചാന്‍സലറായി ഗവര്‍ണര്‍ തന്നെ വേണമെന്ന് നിര്‍ബന്ധമില്ല. എന്തെങ്കിലും തരത്തില്‍ ഭരണഘടനാ വീഴ്ചയുണ്ടായാല്‍ ഗവര്‍ണറെ തിരിച്ച് വിളിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കണം. ഗവര്‍ണറെ നിയമിക്കുന്നതിന് മുമ്പ് സംസ്ഥാനങ്ങളുമായി ആലോചിക്കണം. ഗവര്‍ണര്‍ക്ക് ഇപ്പോഴുള്ളതുപോലെ മുഴുവന്‍ അധികാരങ്ങളും വേണ്ട തുടങ്ങിയ കാര്യങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications