പോണ പോക്കില്‍ ഉഗ്രന്‍ കെണിവെച്ച് ഗവര്‍ണര്‍; പിഎസ്‌സിയെ പുറത്താക്കാന്‍ നടപടി, അടുത്ത നീക്കം ഇങ്ങനെ

പിഎസ്‌സി ചെയര്‍മാന്‍ എംആര്‍ ബൈജുവിനെയും അംഗങ്ങളെയും പുറത്താക്കാന്‍ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ ചെയ്തു. കേരള ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഈ നടപടി. ഭരണഘടനാ സ്ഥാപനമായതിനാല്‍ പിഎസ്‌സിക്കെതിരെ നടപടി എടുക്കാന്‍ സര്‍ക്കാരിന് സാധിക്കില്ല. ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കുമാണ് അധികാരം. നിയമനങ്ങളിലും പരീക്ഷാ നടത്തിപ്പിലും വ്യാപക ക്രമക്കേട് നടന്നു എന്ന ആരോപണം നിലനില്‍ക്കെയാണ് ഗവര്‍ണറുടെ നടപടി.

കഴിഞ്ഞാഴ്ചയാണ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കിയത്. ഇപ്പോള്‍ അദ്ദേഹം കേരളത്തിന്റെ പദവി ഒഴിഞ്ഞ് തമിഴ്‌നാടിന്റെ ഗവര്‍ണറായി. പദവി ഒഴിയുന്നതിന് ഒരാഴ്ച മുമ്പാണ് അത്യപൂര്‍വ നടപടി സ്വീകരിച്ചത്. ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തില്‍ ഇതുവരെ നടന്ന അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങളും യുവമോര്‍ച്ച ഉള്‍പ്പെടെയുള്ള സംഘടനകളുടെ പരാതികളും ചേര്‍ത്താണ് ഗവര്‍ണര്‍ ശുപാര്‍ശ നല്‍കിയത് എന്നാണ് വിവരം.

psc chairman baiju kerala governor-

പിഎസ്‌സിയുടെ പ്രവര്‍ത്തനത്തില്‍ ക്രമക്കേട് ഉണ്ടെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാരിനും ഗവര്‍ണര്‍ക്കും പരാതികള്‍ ലഭിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു. പിഎസ്‌സിയുടെ പരീക്ഷാഭവനില്‍ നിന്ന് പോലീസ് രേഖകള്‍ പിടിച്ചെടുത്ത അപൂര്‍വ നടപടികളും പിന്നാലെയുണ്ടായി. ഇതിനെതിരെ പിഎസ്‌സി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ശക്തമായ നടപടി വേണം എന്ന നിലപാടാണ് ഹൈക്കോടതിയും സ്വീകരിച്ചത്. ഒത്തുകളി വേണ്ട എന്ന താക്കീതും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി.

എന്താണ് കടുത്ത നടപടിക്ക് കാരണം

പിഎസ്‌സി നടത്തിയ പരീക്ഷകള്‍ സംശയ നിഴലിലാണ്. ആസൂത്രണ ബോര്‍ഡ് പരീക്ഷാത്തട്ടിപ്പില്‍ മാത്രമാണ് നിലവില്‍ കേസെടുത്ത് അന്വേഷണം നടക്കുന്നത്. മറ്റു പരാതികള്‍ അന്വേഷിച്ച് നടപടി എടുക്കുമെന്നാണ് പോലീസ് പറയുന്നത്. ഇടതുസംഘടനയില്‍പ്പെട്ടയാളെ നിയമിക്കാന്‍ ചട്ടങ്ങള്‍ ലംഘിച്ചു എന്നാണ് പിഎസ്‌സിക്കെതിരായ പ്രധാന ആരോപണം. 58 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ മൂല്യനിര്‍ണയം നടത്താതെ ഒഴിവാക്കിയതാണ് വിവാദമായത്. ഇക്കാര്യം സമ്മതിച്ച പിഎസ്‌സി മൂന്നാം റാങ്കുകാരനെ ഒന്നാം റാങ്കുകാരനായി പിന്നീട് അംഗീകരിച്ചു.

ക്രൈംബ്രാഞ്ച് സംഘത്തിന് മുമ്പില്‍ ചോദ്യം ചെയ്യലിന് പിഎസ്‌സി ചെയര്‍മാനോ അംഗങ്ങളോ ഹാജരാകാന്‍ തയ്യാറായിരുന്നില്ല. രാജ്യത്ത് 21 അംഗങ്ങളുള്ള പിഎസ്‌സി കേരളത്തില്‍ മാത്രമാണ്. യുപിഎസ്‌സിക്ക് പോലും ഇത്രയും അംഗങ്ങളില്ല. മാത്രമല്ല, ഓരോ അംഗങ്ങള്‍ക്കും ലക്ഷങ്ങള്‍ ശമ്പളവും നിരവധി ആനുകൂല്യങ്ങളും നല്‍കുന്നുണ്ട്. ഇതില്‍ മാറ്റം വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നാണ് പുതിയ വിവരം. പിഎസ്‌സി അംഗങ്ങള്‍ക്ക് യോഗ്യതാ മാനദണ്ഡവും നടപ്പാക്കിയേക്കും.

ഇനി എന്താകും നടപടി

ഗവര്‍ണര്‍ പിഎസ്‌സിയെ പിരിച്ചുവിടണമെന്ന ശുപാര്‍ശയാണ് രാഷ്ട്രപതിക്ക് നല്‍കിയിരിക്കുന്നത്. രാഷ്ട്രപതി പ്രാഥമിക അവലോകനം നടത്തിയ ശേഷം അന്വേഷണത്തിന് സുപ്രീംകോടതിക്ക് റഫര്‍ ചെയ്യുകയാണ് പതിവ്. അങ്ങനെ ചെയ്താല്‍ ഗവര്‍ണര്‍ക്ക് പിഎസ്‌സിയെ സസ്‌പെന്റ് ചെയ്യാന്‍ സാധിക്കും. സുപ്രീംകോടതിയുടെ അന്വേഷണത്തില്‍ കുറ്റം തെളിഞ്ഞാല്‍ രാഷ്ട്രപതി പിഎസ്‌സിയെ പിരിച്ചുവിടും. ഇത്തരം അപൂര്‍വ സംഭവങ്ങള്‍ക്ക് കേരളം വൈകാതെ സാക്ഷിയാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma