കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ഷിക നിയമം: നിയമസഭാ സമ്മേളനത്തിന് ഗവര്‍ണറുടെ അനുമതിയില്ല, അടിയന്തര വിഷയമല്ല

Google Oneindia Malayalam News

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ക്കെതിരെ പ്രത്യേക നിയമസഭ സമ്മേളിക്കുന്നതിന് ഗവര്‍ണറുടെ അനുമതിയില്ല. അടിയന്തര ആവശ്യമില്ലെന്ന് കാണിച്ചാണ് ഗവര്‍ണര്‍ അനുമതി നിഷേധിച്ചത്. പ്രത്യേക സമ്മേളനം ചേരുന്നത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അനുമതി സര്‍ക്കാര്‍ തേടിയിരുന്നു. ബുധനാഴ്ച നിയമസഭാ സമ്മേളനം ചേരാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദേശീയ തലത്തില്‍ പ്രതിഷേധം ശക്തമാണ്.

p

ദില്ലി അതിര്‍ത്തിയില്‍ കര്‍ഷക സംഘടനകള്‍ നടത്തുന്ന സമരം ഒരുമാസത്തോട് അടുത്തു. കര്‍ഷകരുടെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. വിവാദ നിയമങ്ങള്‍ റദ്ദാക്കാതെ സമരം അവസാനിപ്പിക്കില്ല എന്നാണ് കര്‍ഷകരുടെ നിലപാട്. ഈ സാഹചര്യത്തിലാണ് കേരളം പ്രത്യേക നിയമസഭ വിളിച്ചു ചേര്‍ത്ത് കേന്ദ്രനിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കാന്‍ തീരുമാനിച്ചത്. ഇതിന് വേണ്ടി ഗവര്‍ണറുടെ അനുമതി തേടുകയും ചെയ്തിരുന്നു. കേരളത്തില്‍ കാര്‍ഷിക നിയമം നടപ്പാക്കില്ലെന്ന് നേരത്തെ കൃഷി മന്ത്രി വിഎസ് സുനില്‍ കുമാര്‍ അറിയിച്ചിരുന്നു. സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.

അപ്രതീക്ഷിത വാര്‍ത്ത വരും; രണ്ടുപേരെ ചാടിക്കാന്‍ യുഡിഎഫ്, 5 വര്‍ഷം മേയറാകണമെന്ന് വിമതന്‍അപ്രതീക്ഷിത വാര്‍ത്ത വരും; രണ്ടുപേരെ ചാടിക്കാന്‍ യുഡിഎഫ്, 5 വര്‍ഷം മേയറാകണമെന്ന് വിമതന്‍

വിവാദ നിയമങ്ങള്‍ വോട്ടിനിട്ട് തള്ളാനായിരുന്നു നിയമസഭാ സമ്മേളനം വിളിച്ചത്. കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഇക്കാര്യത്തില്‍ ഒരേ നിലപാടുകാരാണ്. പുതിയ ഭേദഗതികള്‍ നിരാകരിക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ ഗവര്‍ണര്‍ അനുമതി നിഷേധിച്ചതോടെ പ്രത്യേക സമ്മേളനം ചേരുന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. നിമയസഭാ സമ്മേളനം എന്തിന് വിളിച്ചുചേര്‍ക്കുന്നു എന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കൂടുതല്‍ വിശദീകരണം നല്‍കാനാണ് സാധ്യത. വിവാദമായ സിഎഎക്കെതിരെയും കേരള നിയമസഭ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ത്ത് പ്രമേയം പാസാക്കിയിരുന്നു.

അടുത്തത് തൂക്കുസഭ; ഏറിയാല്‍ 4 സീറ്റ് അധികം... തന്റെ പാര്‍ട്ടി 6 സീറ്റില്‍ ജയിക്കുമെന്ന് ദേവന്‍അടുത്തത് തൂക്കുസഭ; ഏറിയാല്‍ 4 സീറ്റ് അധികം... തന്റെ പാര്‍ട്ടി 6 സീറ്റില്‍ ജയിക്കുമെന്ന് ദേവന്‍

Recommended Video

cmsvideo
മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന് ഇന്ന് തുടക്കം | Oneindia Malayalam

English summary
Kerala Governor rejects the Government's request to convene a special session of the Assembly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X