മുഖ്യമന്ത്രിയെ പിന്തുണച്ച് ഗവർണർ; പിണറായിയുടെ നേതൃത്വത്തില്‍ കേരളം മികച്ച പുരോഗതി കൈവരിച്ചു!
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെയും കേരളത്തെയും പുകഴ്ത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. റിപബ്ലിക് ദിന സന്ദേശത്തിലാണ് ഗവർണർ പിണറായി വിജയനെ പുകഴ്ത്തിയത്. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷമായിരിക്കെയാണ് പിണറായി സർക്കാരിന്റെ നേട്ടങ്ങളെ പുകഴ്ത്തി ഗവർണർ രംഗത്ത് എത്തിയത് എന്നത് ശ്രദ്ധേയമാണ്.
റിപ്പബ്ലിക്ദിന സന്ദേശത്തില്‍ എന്ത് പറയുമെന്ന ആകാംക്ഷയോടെ ഏവരും ഉറ്റുനോക്കിയിരിക്കെയാണ് കേരളത്തെ പുകഴ്ത്തി ഗവർണർ സന്ദേശം വായിച്ചത്. ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ കേരളത്തിന്റെ നേട്ടങ്ങള്‍ ശ്രദ്ധേയമാണെന്ന് ഗവർണർ പറഞ്ഞു. പൗരത്വ നിയമ ഭേദഗതി വിവാദത്തിൽ പരോക്ഷ പരാമര്‍ശങ്ങളും ഗവർണർ ആരോപിച്ചിരുന്നു.

ആരെയും മാറ്റി നിർത്തുന്ന പാരമ്പര്യമില്ല
ജാതിയുടേയോ നിറത്തിന്റെയോ സാമൂഹിക നിലവാരത്തിന്റെയോ പേരിൽ ആരെയും മാറ്റി നിര്‍ത്തുന്ന പാരമ്പര്യമോ രീതിയോ ഇന്ത്യക്കില്ല. വൈവിധ്യത്തെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന നാടാണ് ഇന്ത്യയെന്നും ഗവര്‍ണര്‍ പറഞ്ഞു. നിയമസഭ പൌരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയതോടെയാണ് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ബന്ധം വഷളായത്.

ഇന്ത്യയുടെ വൈവിദ്ധ്യത്തിലും സഹിഷ്ണുതയിലും ഊന്നിയ സന്ദേശം
പൗരത്വ നിയമ ഭേദഗതിക്കെതിരായി നിയമസഭയിൽ പാസാക്കിയ പ്രമേയത്തിലും നിയമം ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയിലും കടുത്ത അതൃപ്തി ഗവര്‍ണര്‍ പരസ്യമാക്കിയ സാഹചര്യത്തിൽ മുൻപെങ്ങുമില്ലാത്ത വിധം ആകാംക്ഷയോടെയാണ് ഗവര്‍ണറുടെ റിപ്പബ്ലിക് ദിന പ്രസംഗത്തെ ഉറ്റുനോക്കിയിരുന്നത്. വിവാദങ്ങളെ നേരിട്ട് പരാമര്‍ശിക്കാതെ ഇന്ത്യയുടെ വൈവിദ്ധ്യത്തിലും സഹിഷ്ണുതയിലും അഭയാര്‍ത്ഥികൾക്ക് ഇടം നൽകുന്ന പാരമ്പര്യത്തിലും എല്ലാം ഊന്നി നിന്നായിരുന്നു ഗവർണറുടെ പ്രസംഗമെന്നതും ശ്രദ്ധേയമാണ്.

രണ്ട് പ്രളയത്തെ അതിജീവിച്ച സംസ്ഥാനം
വിവാദങ്ങൾക്കും ഗവര്‍ണര്‍ സര്‍ക്കാര്‍ തര്‍ക്കത്തിനും ഇടയിൽ മുഖ്യമന്ത്രിയും ഗവര്‍ണറും വേദി പങ്കിടുന്നതും കേരളം ആകാംക്ഷയോടെയാണ് ഉറ്റു നോക്കിയത്. രണ്ട് പ്രളയത്തെ അതിജീവിച്ച സംസ്ഥാനമാണ് കേരളം. ഒരുമിച്ച് നിന്നാണ് പ്രകൃതി ദുരന്തത്തെ കേരളം നേരിട്ടത്. ഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നവകേരള നിര്‍മ്മാണം പുരോഗമിക്കുകയാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ സന്ദേശത്തിൽ കൂട്ടിച്ചേർത്തു.

കേരളം വലിയ നേട്ടങ്ങൾ കൈവരിച്ചു
ഒരുമിച്ച് നിന്നാണ് പ്രകൃതി ദുരന്തത്തെ കേരളം നേരിട്ടത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നവകേരള നിർമ്മാണം പുരോഗമിക്കുകയാണെന്നും ഗവർണർ വ്യക്തമാക്കി. വിദ്യാഭ്യാസ ആരോഗ്യ മേഖലകളിലും ലിംഗ സമത്വത്തിന്റെ കാര്യത്തിലും വലിയ നേട്ടങ്ങളാണ് കേരളം കൈവരിച്ചിട്ടുള്ളതെന്നും ഗവർണർ പറഞ്ഞു. സുസ്ഥിര വികസനത്തിനും നവീന ആശങ്ങൾ നടപ്പാക്കുന്ന കാര്യത്തിലും കേരളം മാതൃകയാണെന്നും ഗവർണർ കൂട്ടിച്ചേർത്തു.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications