കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിയെ പിന്തുണച്ച് ഗവർ‌ണർ; പിണറായിയുടെ നേതൃത്വത്തില്‍ കേരളം മികച്ച പുരോഗതി കൈവരിച്ചു!

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെയും കേരളത്തെയും പുകഴ്ത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. റിപബ്ലിക് ദിന സന്ദേശത്തിലാണ് ഗവർണർ പിണറായി വിജയനെ പുകഴ്ത്തിയത്. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷമായിരിക്കെയാണ് പിണറായി സർക്കാരിന്റെ നേട്ടങ്ങളെ പുകഴ്ത്തി ഗവർ‌ണർ രംഗത്ത് എത്തിയത് എന്നത് ശ്രദ്ധേയമാണ്.

റിപ്പബ്ലിക്ദിന സന്ദേശത്തില്‍ എന്ത് പറയുമെന്ന ആകാംക്ഷയോടെ ഏവരും ഉറ്റുനോക്കിയിരിക്കെയാണ് കേരളത്തെ പുകഴ്ത്തി ഗവർണർ‌ സന്ദേശം വായിച്ചത്. ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ കേരളത്തിന്‍റെ നേട്ടങ്ങള്‍ ശ്രദ്ധേയമാണെന്ന് ഗവർണർ പറഞ്ഞു. പൗരത്വ നിയമ ഭേദഗതി വിവാദത്തിൽ പരോക്ഷ പരാമര്‍ശങ്ങളും ഗവർണർ ആരോപിച്ചിരുന്നു.

ആരെയും മാറ്റി നിർത്തുന്ന പാരമ്പര്യമില്ല

ആരെയും മാറ്റി നിർത്തുന്ന പാരമ്പര്യമില്ല

ജാതിയുടേയോ നിറത്തിന്റെയോ സാമൂഹിക നിലവാരത്തിന്റെയോ പേരിൽ ആരെയും മാറ്റി നിര്‍ത്തുന്ന പാരമ്പര്യമോ രീതിയോ ഇന്ത്യക്കില്ല. വൈവിധ്യത്തെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന നാടാണ് ഇന്ത്യയെന്നും ഗവര്‍ണര്‍ പറഞ്ഞു. നിയമസഭ പൌരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയതോടെയാണ് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ബന്ധം വഷളായത്.

ഇന്ത്യയുടെ വൈവിദ്ധ്യത്തിലും സഹിഷ്ണുതയിലും ഊന്നിയ സന്ദേശം

ഇന്ത്യയുടെ വൈവിദ്ധ്യത്തിലും സഹിഷ്ണുതയിലും ഊന്നിയ സന്ദേശം

പൗരത്വ നിയമ ഭേദഗതിക്കെതിരായി നിയമസഭയിൽ പാസാക്കിയ പ്രമേയത്തിലും നിയമം ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയിലും കടുത്ത അതൃപ്തി ഗവര്‍ണര്‍ പരസ്യമാക്കിയ സാഹചര്യത്തിൽ മുൻപെങ്ങുമില്ലാത്ത വിധം ആകാംക്ഷയോടെയാണ് ഗവര്‍ണറുടെ റിപ്പബ്ലിക് ദിന പ്രസംഗത്തെ ഉറ്റുനോക്കിയിരുന്നത്. വിവാദങ്ങളെ നേരിട്ട് പരാമര്‍ശിക്കാതെ ഇന്ത്യയുടെ വൈവിദ്ധ്യത്തിലും സഹിഷ്ണുതയിലും അഭയാര്‍ത്ഥികൾക്ക് ഇടം നൽകുന്ന പാരമ്പര്യത്തിലും എല്ലാം ഊന്നി നിന്നായിരുന്നു ഗവർണറുടെ പ്രസംഗമെന്നതും ശ്രദ്ധേയമാണ്.

രണ്ട് പ്രളയത്തെ അതിജീവിച്ച സംസ്ഥാനം

രണ്ട് പ്രളയത്തെ അതിജീവിച്ച സംസ്ഥാനം


വിവാദങ്ങൾക്കും ഗവര്‍ണര്‍ സര്‍ക്കാര്‍ തര്‍ക്കത്തിനും ഇടയിൽ മുഖ്യമന്ത്രിയും ഗവര്‍ണറും വേദി പങ്കിടുന്നതും കേരളം ആകാംക്ഷയോടെയാണ് ഉറ്റു നോക്കിയത്. രണ്ട് പ്രളയത്തെ അതിജീവിച്ച സംസ്ഥാനമാണ് കേരളം. ഒരുമിച്ച് നിന്നാണ് പ്രകൃതി ദുരന്തത്തെ കേരളം നേരിട്ടത്. ഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നവകേരള നിര്‍മ്മാണം പുരോഗമിക്കുകയാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ സന്ദേശത്തിൽ കൂട്ടിച്ചേർത്തു.

കേരളം വലിയ നേട്ടങ്ങൾ കൈവരിച്ചു

കേരളം വലിയ നേട്ടങ്ങൾ കൈവരിച്ചു

ഒരുമിച്ച് നിന്നാണ് പ്രകൃതി ദുരന്തത്തെ കേരളം നേരിട്ടത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നവകേരള നിർമ്മാണം പുരോഗമിക്കുകയാണെന്നും ഗവർണർ വ്യക്തമാക്കി. വിദ്യാഭ്യാസ ആരോഗ്യ മേഖലകളിലും ലിംഗ സമത്വത്തിന്റെ കാര്യത്തിലും വലിയ നേട്ടങ്ങളാണ് കേരളം കൈവരിച്ചിട്ടുള്ളതെന്നും ഗവർണർ‌ പറഞ്ഞു. സുസ്ഥിര വികസനത്തിനും നവീന ആശങ്ങൾ നടപ്പാക്കുന്ന കാര്യത്തിലും കേരളം മാതൃകയാണെന്നും ഗവർണർ കൂട്ടിച്ചേർത്തു.

English summary
Kerala governor's Republic Day speech
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X