കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിച്ചനടക്കമുള്ളവരുടെ ശിക്ഷായിളവില്‍ പക്ഷപാതിത്വം? സര്‍ക്കാരിനോട് വിശദീകരണം തേടി ഗവര്‍ണര്‍

Google Oneindia Malayalam News

തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ മുഖ്യപ്രതി മണിച്ചന്‍ ഉള്‍പ്പെടെ 33 തടവുകാരുടെ ശിക്ഷ ഇളവ് ചെയ്യാനുള്ള മന്ത്രിസഭയുടെ ശുപാര്‍ശയില്‍ വിശദീകരണം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ശിക്ഷ ഇളവ് ചെയ്യുന്നതിനാവശ്യമായ ഹൈക്കോടതി മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്നതിലാണ് ഗവര്‍ണര്‍ വിശദീകരണം തേടിയിരിക്കുന്നത്.

തടവുകാരുടെ ശിക്ഷ ഇളവുചെയ്യുന്നതില്‍ മാര്‍ഗനിര്‍ദേശം വേണമെന്ന് 2018-ലാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പിന്നീട് ഇത് സര്‍ക്കാര്‍ ഉത്തരവായും ഇറക്കി.

KG

ഇത് പ്രകാരം രാജ്യദ്രോഹക്കുറ്റം ചെയ്തവര്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ അതിക്രമം നടത്തിയവര്‍, പോക്സോ കേസില്‍ തടവ് അനുഭവിക്കുന്നവര്‍, ലഹരിയുമായി ബന്ധപ്പെട്ട കേസുകളിലെ തടവുകാര്‍ എന്നിവര്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കേണ്ട എന്നാണ് പറയുന്നത്.

വിജയ് ബാബുവിന് ദുബായിൽ ക്രഡിറ്റ് കാർഡുകൾ എത്തിച്ച് നൽകിയത് യുവനടി, ചോദ്യം ചെയ്യാൻ പോലീസ്വിജയ് ബാബുവിന് ദുബായിൽ ക്രഡിറ്റ് കാർഡുകൾ എത്തിച്ച് നൽകിയത് യുവനടി, ചോദ്യം ചെയ്യാൻ പോലീസ്

അതേസമയം സര്‍ക്കാര്‍ ഇപ്പോള്‍ ശിക്ഷായിളവിന് ശുപാര്‍ശ ചെയ്തവരില്‍ ഇതില്‍ പല കുറ്റങ്ങളും ചെയ്തവരുണ്ട്. 33 പേരെയാണ് ശിക്ഷായിളവിനായി സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇതില്‍ കല്ലുവാതുക്കല്‍, കുപ്പണ മദ്യദുരന്തങ്ങളിലെ കേസുകളിലെ പ്രതികള്‍, ഊമയും ബധിരയുമായ സ്ത്രീയെ മാനഭംഗപ്പെടുത്തിയ പ്രതി, മകളെ ബലാത്സംഗംചെയ്ത് ഗര്‍ഭിണിയാക്കിയ പ്രതി തുടങ്ങിയവരെല്ലാം ഉള്‍പ്പെട്ടിട്ടുണ്ട്.

നേരത്തെ മന്ത്രിസഭ ശുപാര്‍ശ ചെയ്ത ശിക്ഷയിളവിന് നല്‍കിയ പട്ടികയിലുള്ളവരുടെ കുറ്റവും അവര്‍ക്കുള്ള ശിക്ഷയും സംബന്ധിച്ച വിശദാംശങ്ങള്‍ രാജ്ഭവന്‍ പരിശോധിച്ചിരുന്നു. നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമായാണ് ഇവര്‍ പട്ടികയില്‍ കടന്നുകൂടിയത് എങ്കില്‍ അത്തരക്കാരെ ഒഴിവാക്കിയായിരിക്കും പട്ടിക പുനപ്രസിദ്ധീകരിക്കു. അതല്ലെങ്കില്‍ അവരെയും മോചിപ്പിക്കാവുന്ന തരത്തില്‍ ഉത്തരവ് ഭേദഗതി ചെയ്യേണ്ടിവരും.

സൗന്ദര്യം കൂടിക്കൂടി ഇതെങ്ങോട്ടാ..; ഭാമയുടെ കലക്കന്‍ ചിത്രങ്ങള്‍

അങ്ങനെയെങ്കില്‍ ശിക്ഷയിളവിന് ബാധകമാക്കിയ മാനദണ്ഡങ്ങള്‍ സര്‍ക്കാരിന് വിശദീകരിക്കേണ്ടിവരും. സെക്രട്ടറിതല സമിതി നേരത്തെ ശിക്ഷായിളവിന് ശുപാര്‍ശ ചെയ്തത് 67 പേരെയാണ്. ഇതില്‍ 34 പേരെ ഒഴിവാക്കാനുള്ള സാഹചര്യം രാജ്ഭവന്‍ ആവശ്യപ്പെട്ടത് ഇക്കാര്യത്തില്‍ പക്ഷപാതിത്വം ഉണ്ടോയെന്ന് പരിശോധിക്കാനാണ്. ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവരും 20 വര്‍ഷത്തിലേറെ ശിക്ഷയനുഭവിച്ചവരുമായ തടവുകാരെയാണ് സംസ്ഥാന സര്‍ക്കാര്‍ ശിക്ഷായിളവിനായി ശുപാര്‍ശ ചെയ്തിരിക്കുന്നത്.

Recommended Video

cmsvideo
മികച്ച അഭിനയത്തിന് സര്‍ക്കാരിന് അഭിവാദ്യങ്ങള്‍..ട്രോളിക്കൊന്ന് കോണ്‍ഗ്രസ് യുവനേതാക്കള്‍

അതിനിടെ മണിച്ചന്റെ ശിക്ഷയിളവ് ആവശ്യപ്പെട്ട് ഭാര്യ നല്‍കിയ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇക്കാര്യത്തില്‍ ഒരുമാസത്തിനകം തീരുമാനമെടുക്കണം എന്നാണ് കോടതി നിര്‍ദേശം. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം പ്രമാണിച്ചാണ് തടവുകാരെ മോചിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

English summary
Kerala Governor seek clarification on cabinet's recommendation to commute the sentences of prisoners
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X