കേരള ഗവര്‍ണര്‍ ഷീല ദീക്ഷിത്ത് രാജി വച്ചു
ദില്ലി: കേരള ഗവര്‍ണര്‍ ഷീല ദീക്ഷിത്ത് രാജി വച്ചു. സ്ഥലം മാറ്റല്‍ നടപടിയുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് മുന്‍ ദില്ലി മുഖ്യമന്ത്രി കൂടിയായ ഷീല ദീക്ഷിത്ത് രാജി വച്ചത്. ഒരു വാര്‍ത്ത ഏജന്‍സിയോട് ഷീല ദീക്ഷിത്തിന്റെ ഓഫീസാണ് രാജിക്കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം രാഷ്ട്രപതിയുമായി ഷീല ദീക്ഷിത്ത് കൂടിക്കാഴ്ച നടത്തിയരുന്നു.
യുപിഎ സര്‍ക്കാര്‍ നിമയിച്ച ഗവര്‍ണര്‍മാരെ സമ്മര്‍ദ്ദ തന്ത്രങ്ങളിലൂടെ പുറത്താക്കാന്‍ ബിജെപി സര്‍ക്കാര്‍ ശ്രമിയ്ക്കുന്നുവെന്ന് ആരോപണം ഉണ്ടായിരുന്നു.

ഇതിനിടെയാണ് ഷീല ദീക്ഷിത്തിന്റെ രാജി വാര്‍ത്തയും പുറത്ത വരുന്നത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേയ്ക്ക് ഇവരെ സ്ഥലം മാറ്റുമെന്ന്റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.












Click it and Unblock the Notifications