Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗവര്‍ണര്‍ക്ക് രാഷ്ട്രീയ ചായ്‌വോ?; നയപ്രഖ്യാപനത്തിലെ എഡിറ്റിങ് വിവാദത്തിലേക്ക്

തിരുവനന്തപുരം: ബജറ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിന് ദോഷമാകുന്ന ഭാഗങ്ങള്‍ ഒഴിവാക്കിയത് വിവാദത്തിലേക്ക്. ഗവര്‍ണര്‍ ബിജെപി സര്‍ക്കാരിന് മോശമാകുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കിയത് മന:പൂര്‍വമാണെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ എഴുതി നല്‍കുന്നതാണ് ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ വായിക്കുന്നത്. എന്നാല്‍, നയപ്രഖ്യാപന പ്രസംഗത്തിലെ ഭാഗങ്ങള്‍ ആവശ്യമെങ്കില്‍ ഒഴിവാക്കി വായിക്കാന്‍ നിയമപരമായി ഗവര്‍ണര്‍ക്ക് അധികാരമുണ്ട്. ഈ ഒരു അധികാരം ഉപയോഗിച്ചാണ് ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന ഭാഗം ഒഴിവാക്കിയത്.

sathasivam3

കേന്ദ്രത്തിനെതിരെയുള്ള വിമര്‍ശനങ്ങളിലെ ചില നിര്‍ണായക ഭാഗങ്ങള്‍ മാത്രം ഒഴിവാക്കിയെന്ന ആരോപണം ഗൗരവമുള്ളതാണ്. പ്രത്യേകിച്ചും ഗവര്‍ണര്‍ പി സദാശിവം കേന്ദ്ര സര്‍ക്കാരിന്റെ നാമനിര്‍ദ്ദേശത്തോടെയാണ് കേരളത്തില്‍ അധികാരമേറ്റെടുക്കുന്നത്. ബിജെപി സംസ്ഥാന നേതാക്കള്‍ പല കാര്യങ്ങള്‍ക്കും ഗവര്‍ണറെ കണ്ട് പരാതിപ്പെടുന്നത് ഗവര്‍ണര്‍ തങ്ങളുടെ ആളാണെന്ന രീതിയിലാണെന്ന് നേരത്തെ തന്നെ ആക്ഷേപമുണ്ടായിരുന്നു.

ഇപ്പോള്‍ നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ ചില ഭാഗങ്ങള്‍ ഒഴിവാക്കിയതോടെ ആരോപണം ശക്തമാകും. സഹകരണ ഫെഡറലിസം, വര്‍ഗീയ ലഹള എന്നിവയുമായി ബന്ധപ്പെട്ട ഭാഗങ്ങളാണ് ഗവര്‍ണര്‍ വിട്ടുകളഞ്ഞത്. വിഷയം ഗൗരവമുള്ളതാണെങ്കിലും അതൊരു വിവാദമാക്കേണ്ടെന്ന നിലപാടിലാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍. സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ബിജെപി സിപിഎമ്മിനെ കുറ്റപ്പെടുത്തി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞദിവസം രാഷ്ട്രീയ കൊലപാതകങ്ങളെ ഗവര്‍ണര്‍ വിമര്‍ശിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് നയപ്രഖ്യാപനത്തിലെ എഡിറ്റിങ് വിവാദമാക്കി ഗവര്‍ണറുടെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തേണ്ടെന്ന നിലപാടായിരിക്കും സിപിഎം എടുക്കകയെന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+