ശബരിമലയിലേക്ക് സൗജന്യ ബസ് സര്‍വീസ് അനുവദിക്കണമെന്ന് വിഎച്ച്പി; ഹര്‍ജി തള്ളണമെന്ന് സര്‍ക്കാര്‍
ന്യൂഡല്‍ഹി: ശബരിമല തീര്‍ഥാടകര്‍ക്ക് നിലയ്ക്കല്‍ - പമ്പ റൂട്ടില്‍ സൗജന്യ ബസ് സര്‍വീസ് ഒരുക്കാന്‍ അനുവദിക്കണം എന്ന വിശ്വ ഹിന്ദു പരിഷത്തിന്റെ (വി എച്ച്പി) ഹര്‍ജി തള്ളണമെന്ന് സംസ്ഥാന സര്‍ക്കാര്‍. സുപ്രീംകോടതിയില്‍ ആണ് സര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. പൂര്‍ണമായും ദേശസാത്കരിച്ച നിലയ്ക്കല്‍ - പമ്പ റൂട്ട് എന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കാണ് കെ എസ് ആര് ടി സി ഈടാക്കുന്നത് എന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. സര്‍ക്കാര്‍ സത്യവാങ്മൂലം പരിഗണിച്ച സുപ്രീം കോടതി ഹര്‍ജിക്കാര്‍ക്ക് മറുപടി നല്കാന് സമയം അനുവദിച്ച് കൊണ്ട് കേസ് മാറ്റി. ശബരിമല സീസണിലെ കെ എസ് ആര് ടി സി ബസിലെ അമിത നിരക്കും യാത്രക്കാരുടെ തിരക്കും കാര്യക്ഷമത കുറവുമാണ് വി എച്ച് പി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്.

എന്നാല്‍ ഈ ആരോപണങ്ങളൊന്നും പൂര്‍ണമായും ദേശസാത്കരിച്ച റൂട്ടില്‍ സര്‍വീസ് നടത്താന്‍ ഹര്‍ജിക്കാര്‍ക്ക് അര്‍ഹത നല്‍കുന്നില്ല എന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കാലങ്ങളായി സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്കാണ് കെ എസ് ആര് ടി സി ഈടാക്കുന്നത്. ചുരം റോഡുകളില്‍ 25 ശതമാനവും ഉത്സവ സീസണുകളില്‍ ചില സേവനങ്ങള്‍ക്ക് 30 ശതമാനവും കൂടുതല്‍ നിരക്ക് കെ എസ് ആര് ടി സിക്ക് ഈടാക്കാം.
ശബരിമല തീര്‍ഥാടകര്‍ക്ക് വേണ്ടി നിലയ്ക്കല്‍ - പമ്പ റൂട്ടില്‍ ഇരുപത് വാഹനങ്ങള്‍ പാട്ടത്തിനെടുത്ത് സര്‍വീസ് നടത്താം എന്നാണ് ഹര്‍ജിക്കാര്‍ പറയുന്നത്. നിലയ്ക്കല്‍ മുതല്‍ പമ്പ വരെ സ്വകാര്യ വാഹനം അനുവദിക്കാത്തതിനാല്‍ തീര്‍ഥാടകര്‍ കെ എസ് ആര് ടി സിയെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാകുന്നു എന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഹര്‍ജിക്കാര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന് വി. ചിദംബരേഷ് ആണ് ഹാജരായത്.
എന്നാല്‍ വാഹനങ്ങള്‍ പാട്ടത്തിനെടുത്ത് സര്‍വീസ് നടത്താന്‍ അനുവദിക്കുന്ന പദ്ധതി നിലവിലില്ല എന്നും അതിനാല്‍ വിശ്വ ഹിന്ദു പരിഷത്തിന്റെ ഹര്‍ജി തള്ളണം എന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. റൂട്ടില്‍ വേണ്ടത്ര ബസുകള്‍ ഇല്ലെന്നും ബസില്‍ നിന്നാണ് യാത്ര ചെയ്യുന്നതെന്നുമുള്ള വാദം തെറ്റാണെന്നും സര്‍ക്കാര്‍ പറയുന്നു. തീര്‍ഥാടകര്‍ക്കായി എല്ലാ സൗകര്യങ്ങളും കെ എസ് ആര് ടി സി ഒരുക്കിയിട്ടുണ്ട്.
97 ഡിപ്പോകളില്‍ നിന്ന് ബസുകള്‍ നിലയ്ക്കല്‍ - പമ്പ റൂട്ടില്‍ സര്‍വീസ് നടത്തുന്നുണ്ട് എന്നും സര്‍ക്കാര്‍ അറിയിച്ചു. ഇത്തരത്തില്‍ സര്‍വീസ് അനുവദിക്കുന്നത് പെര്‍മിറ്റ് ചട്ടങ്ങളുടെ ലംഘനമാണെന്നും കേരള മോട്ടോര്‍ വാഹന നിയമത്തില്‍ സൗജന്യ സര്‍വീസിനുള്ള വ്യവസ്ഥയില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സര്‍ക്കാരിനായി സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ നിഷേ രാജന് ഷൊങ്കറാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.
ജനുവരിയിലാണ് ശബരിമല തീര്‍ഥാടകര്‍ക്ക് നിലയ്ക്കല്‍ - പമ്പ റൂട്ടില്‍ സൗജന്യ ബസ് സര്‍വീസ് ഒരുക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് വിശ്വ ഹിന്ദു പരിഷത്ത് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഇതിന് പിന്നാലെ എതിര് കക്ഷികളായ കേരള സര്‍ക്കാരിനും കെ എസ് ആര് ടി സിക്കും കോടതി നോട്ടീസ് അയച്ചു.
-
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു












Click it and Unblock the Notifications