ദീപാവലിക്ക് ഹരിതാ പടക്കങ്ങള്‍ മാത്രം; നിരത്തി പൊട്ടിക്കാന്‍ പറ്റില്ല, സമയക്രമമുണ്ടെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: ദീപാവലിക്ക് പടക്കം പൊട്ടിച്ചുള്ള ആഘോഷങ്ങള്‍ക്ക് നിയന്ത്രണം. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. ദീപാവലി ആഘോഷങ്ങളില്‍ പടക്കം പൊട്ടിക്കുന്നത് രാത്രി എട്ട് മുതല്‍ പത്ത് വരെയായി നിയന്ത്രിച്ചിട്ടുണ്ട്.
അതേസമയം ക്രിസ്മസ്-പുതുവത്സരാഘോഷങ്ങളില്‍ രാത്രി 11.55 മുതല്‍ പുലര്‍ച്ചെ 12.30 വരെയുമാക്കി നിയന്ത്രിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

അതേസമയം ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. ദീപാവലിക്ക് കടകളില്‍ ഹരിത പടക്കം മാത്രമേ വില്‍ക്കാവൂ എന്നും ഉത്തരവില്‍ നിര്‍ദേശമുണ്ട്. പടക്കം പൊട്ടിക്കുന്നതിനുള്ള സമയ നിന്ത്രണം ഉറപ്പാക്കണമെന്ന് നിര്‍ദേശമുണ്ട്.
ആഭ്യന്തര വകുപ്പില്‍ നിന്ന് ഇക്കാര്യത്തില്‍ നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ജില്ലാ കളക്ടര്‍മാര്‍ക്കും ജില്ലാ പോലീസ് മേധാവിമാര്‍ക്കുമാണ് ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കിയത്.












Click it and Unblock the Notifications