Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്ഷേത്രങ്ങളിലെ ശാഖാ പ്രവര്‍ത്തനത്തിനെതിരെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ്സിന്റെ ശാഖാ പ്രവര്‍ത്തനവും ആയുധ പരിശീലനവും തടയുമെന്ന ദേവസ്വം മന്ത്രിയുടെ പരാമര്‍ശത്തിന് പിന്നാലെ ശാഖാ പ്രവര്‍ത്തനം നിരോധിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്. മതസ്ഥാപനങ്ങളില്‍ ആയുധ പരിശീലനം പാടില്ലെന്ന് നിയമ സെക്രട്ടറി നിയമോപദേശം നല്‍കിയിരുന്നു.

ആരാധനാലയങ്ങള്‍ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ പാടില്ലെന്നും ക്ഷേത്രങ്ങളില്‍ ആയുധകായിക പരിശീലനം പാടില്ലെന്നും ഉത്തരവിലുണ്ടാകും. കേരള പോലീസ് ആക്ട് 73 അനുസരിച്ച് തയാറാക്കിയ നിര്‍ദേശങ്ങള്‍ പ്രകാരം തയാറാക്കിയ ദേവസ്വം വകുപ്പിന്റെ ഉത്തരവ് നിയമവകുപ്പ് അംഗീകരിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടി കണ്ടശേഷമാകും ഉത്തരവ് പുറത്തിറങ്ങുക.

trivandrum

രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് ആരാധനാലയങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് 1988 ലെ മതസ്ഥാപന നിയമം അനുസരിച്ച് നിര്‍ദേശമുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് നിയമ സെക്രട്ടറി ദേവസ്വം സെക്രട്ടറിക്ക് നിയമോപദേശം നല്‍കിയത്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ശാഖകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ മുന്‍കൈ എടുത്തത്.

ക്ഷേത്രങ്ങളിലെ ആയുധ പരിശീലനം ഉപേക്ഷിക്കണമെന്ന് മന്ത്രി ജി.സുധാകരനും ആവശ്യപ്പെട്ടു. എന്നാല്‍, ആര്‍.എസ്.എസ് ഒരു ക്ഷേത്രത്തിലും ആയുധ പരിശീലനം നല്‍കുന്നില്ലെന്നാണ് ബി.ജെ.പി നേതാക്കളുടെ പ്രതികരണം. ഉത്തരവ് പുറത്തിറങ്ങുന്നതോടെ ബിജെപി ഇതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാന്‍ ആലോചിക്കുന്നതായാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+