Get Updates
Get notified of breaking news, exclusive insights, and must-see stories!

കിയയ്ക്ക് പിന്നാലെ വീണ്ടും ഇന്നോവ ക്രിസ്റ്റ; മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും പുതിയ വാഹനം വാങ്ങുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി രണ്ട് പുതിയ വാഹനങ്ങള്‍ കൂടി വാങ്ങുന്നു. ദില്ലിയില്‍ എത്തുമ്പോള്‍ യാത്ര ചെയ്യാനാണ് രണ്ട് പുതിയ ഇന്നോവകള്‍ സംസ്ഥാന സര്‍ക്കാര്‍ വാങ്ങുന്നത്. ഇതിനായി 72 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചു. ഇതുമായി ബന്ധപ്പെട്ട് പൊതുഭരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.

കഴിഞ്ഞ മാസം മുഖ്യമന്ത്രിക്ക് കേരളത്തില്‍ സഞ്ചരിക്കാന്‍ കിയ കാര്‍ണിവലും ഗവര്‍ണര്‍ക്കായി പുതിയ ബെന്‍സും വാങ്ങിച്ചിരുന്നു. 33 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ വാഹനത്തിന് വേണ്ടി ചെലവായത്. 85 ലക്ഷം രൂപയുടെ ബെന്‍സാണ് ഗവര്‍ണര്‍ക്ക് വേണ്ടി വാങ്ങിച്ചത്. തനിക്ക് യാത്ര ചെയ്യാന്‍ പുതിയ ബെന്‍സ് കാര്‍ വേണമെന്ന് ഗവര്‍ണര്‍ രേഖാമൂലം സര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു.

മട്ടന്‍ ബിരിയാണിയാണോ ഇന്നത്തെ ഡിഷ്; അമലയുടെ ചിത്രത്തില്‍ ആരാധകര്‍, വൈറല്‍

kerala

ആറു മാസം മുമ്പ് വാങ്ങിയ കറുത്ത ഇന്നോവ ക്രിസ്റ്റ കാറുകള്‍ക്ക് പുറമേയാണ് പുതിയ കാര്‍ണിവല്‍ മുഖ്യമന്ത്രി വാങ്ങിയത്. കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയയുടെ കാര്‍ണിവല്‍ സീരിസിലെ ലിമോസിന്‍ കാര്‍ ആണ് പുതുതായി വാങ്ങുന്നത്. കൂടുതല്‍ സുരക്ഷാ സംവിധാനമുള്ള വാഹനമെന്ന് പറഞ്ഞാണ് പുതിയ കാര്‍ വാങ്ങാനുള്ള തീരുമാനം. സംസ്ഥാന പോലീസ് മേധാവിയുടെ ശുപാര്‍ശ പരിഗണിച്ചാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് 33 ലക്ഷം മുടക്കി പുതിയ കിയ കാര്‍ണിവല്‍ 8എടി ലിമോസിന്‍ പ്ലസ് 7 കാര്‍ വാങ്ങുന്നത്.

ഇതുസംബന്ധിച്ച ആഭ്യന്തര സെക്രട്ടറി ടികെ ജോസിന്റെ ഉത്തരവ് ഈ ജൂണ്‍ 24ന് പുറത്തിറങ്ങിയിരുന്നു. 2022 ജനുവരിയില്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് മൂന്ന് കറുത്ത ഇന്നോവ ക്രിസ്റ്റ കാറുകളും ഒരു ടാറ്റ ഹാരിയര്‍ കാറും വാങ്ങാന്‍ ഉത്തരവ് ഇറക്കിയിരുന്നു. ഈ ഉത്തരവ് പുതുക്കിയാണ് കിയ ലിമോസിന്‍ വാങ്ങുന്നത്.

നേരത്തെ മൂന്ന് ഇന്നോവ ക്രിസ്റ്റയും ടാറ്റ ഹാരിയറും വാങ്ങാന്‍ 62.46 ലക്ഷം രൂപയാണ് അനുവദിച്ചത്. ഇതിലെ ടാറ്റ ഹാരിയര്‍ ഒഴിവാക്കിയാണ് കിയ വാങ്ങാന്‍ തീരുമാനിച്ചത്. ഈ വര്‍ഷം തുടക്കിത്തിലാണ് മുഖ്യമന്തി ഔദ്യോഗിക വാഹനം കറുപ്പ് നിറത്തിലുള്ള ഇന്നോവ ക്രിസ്റ്റയിലേക്ക് മാറിയത്. മുഖ്യമന്ത്രിയുടെ സുരക്ഷാ പരിഷ്‌കരണത്തിന്റെ ഭാഗമായിട്ടായിരുന്നു മാറ്റം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+