ക്ലിഫ് ഹൗസില്‍ പശുത്തൊഴുത്ത്; ചുറ്റുമതില്‍ ബലപ്പെടുത്തി പുനര്‍നിര്‍മ്മിക്കും; 42.90 ലക്ഷം അനുവദിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് ചുറ്റുമുള്ള മതില്‍ പുനര്‍ നിര്‍മ്മിക്കാനും പുതിയ പശുത്തൊഴുത്ത് നിര്‍മ്മിക്കാനും തീരുമാനമായി. ഇതിന് വേണ്ടി 42.90 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. പൊതുമാരമത്ത് വകുപ്പാണ് നിര്‍മ്മിക്കുക. ചുറ്റുമതില്‍ പുനര്‍ നിര്‍മ്മിക്കാനും തൊഴുത്ത് നിര്‍മ്മാണത്തിനായി പൊതുമരാമത്ത് വകുപ്പ് കഴിഞ്ഞ മേയ് 7ന് കത്ത് നല്‍കിയിരുന്നു.
ഇതിന് വേണ്ടി വിശദമായ എസ്റ്റിമേറ്റും ചീഫ് എഞ്ചിനയര്‍ തയ്യാറാക്കിയിരുന്നു. ഇത് പരിഗണിച്ചാണ് ജൂണ്‍ 22ന് സര്‍ക്കാര്‍ അംഗീകാരം നല്‍കി ഉത്തരവിറക്കിയത്. കെ റെയില്‍ വിരുദ്ധ സമരത്തിന്റെ ഭാഗമായി ക്ലിഫ് ഹൗസ് വളപ്പില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കയറി കുറ്റി നാട്ടിയിരുന്നു. ഇത് പൊലീസിനെ സംബന്ധിച്ച് വലിയ നാണക്കേടായിരുന്നു. ഇതിന് ശേഷമാണ് ചുറ്റുമതില്‍ ബലപ്പെടുത്തി പുനര്‍നിര്‍മ്മിക്കാന്‍ തീരുമാനമുണ്ടാക്കിയത്.













Click it and Unblock the Notifications