കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലേക്ക് വരുന്നവർ ഇതറിയണം: സർക്കാർ മാർഗരേഖ പുറത്ത്!! ഹൃസ്വ സന്ദർശനത്തിന് ക്വാറന്റൈനില്ല

Google Oneindia Malayalam News

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിനിടെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളം സന്ദർശിക്കാൻ എത്തുന്നവർക്ക് മാർഗ്ഗനിർദേശങ്ങൾ പുറത്തിറക്കി സംസ്ഥാന സർക്കാർ. കേരളം സന്ദർശിക്കാനെത്തുന്നവർക്ക് ഒരാഴ്ചയിൽ കൂടുതൽ സംസ്ഥാനത്ത് തങ്ങാൻ കഴിയില്ലെന്നാണ് മാർഗ്ഗനിർദേശങ്ങളിൽ പറയുന്നത്. കേരളം സന്ദർശിക്കാൻ തയ്യാറെടുക്കുന്നവർ കൊവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്താണ് പ്രവേശന പാസ് നേടേണ്ടത്.

ഇൻസ്റ്റഗ്രാമിലെ കാമുകനൊപ്പം ജീവിക്കാൻ വീടുവിട്ടിറങ്ങി: വലയിലാക്കി പോലീസ്,വിളിച്ചപ്പോൾ കള്ളം പൊളിഞ്ഞുഇൻസ്റ്റഗ്രാമിലെ കാമുകനൊപ്പം ജീവിക്കാൻ വീടുവിട്ടിറങ്ങി: വലയിലാക്കി പോലീസ്,വിളിച്ചപ്പോൾ കള്ളം പൊളിഞ്ഞു

കേരളത്തിൽ 2,461 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 1340 എണ്ണവും ആക്ടീവ് കേസുകളുമാണ്. ഇതുവരെ കൊറോണ വൈറസ് ബാധിച്ച് 20 പേരാണ് മരണത്തിന് കീഴടങ്ങിയിട്ടുള്ളത്.

 രജിസ്ട്രേഷൻ നിർബന്ധം

രജിസ്ട്രേഷൻ നിർബന്ധം

കേരളം സന്ദർശിക്കാൻ ഒരുങ്ങുന്നവർ കേരള സർക്കാരിന്റെ കൊവിഡ് 19 ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് പ്രവേശന പാസ് നേടണം. വിവരങ്ങൾ പരിശോധിച്ച ശേഷം ബന്ധപ്പെട്ട ജില്ലാ കളക്ടർമാരാണ് കേരള സന്ദർശനത്തിനുള്ള അനുമതി നൽകേണ്ടത്. കേരളം സന്ദർശിക്കാനെത്തുന്നവരുടെ ഉത്തരവാദിത്തം സ്പോൺസർമാർ, സ്ഥാപനം അല്ലെങ്കിൽ ഇവരുടെ ലോക്കൽ കോണ്ടാക്ട് എന്നിവർക്ക് ആയിരിക്കും.

 ഹോട്ടലിൽ താമസിക്കാം

ഹോട്ടലിൽ താമസിക്കാം

കേരളം സന്ദർശിക്കാനെത്തുന്നവർക്ക് നേരിട്ട് ഹോട്ടലിലേക്കോ മറ്റ് താമസസ്ഥലത്തേക്കോ പോകുന്നതിനുള്ള അനുമതിയുണ്ട്. എത്തിച്ചേരുന്ന സ്ഥലത്തിനും താമസ സ്ഥലത്തിനും ഇടയിലുള്ള എവിടെയും വാഹനം നിർത്താതെയാണ് ഇവർ എത്തേണ്ടത്. ഇത്തരത്തിൽ കേരളത്തിൽ എത്തുന്നവർ 60 വയസ്സിന് മുകളിലുള്ളവരുമായോ 10 വയസ്സിൽ താഴെയുള്ള കുട്ടികളുമായോ സമ്പർക്കം പുലർത്താൻ പാടില്ല.

 മുറിവിട്ട് പുറത്തിറങ്ങരുത്

മുറിവിട്ട് പുറത്തിറങ്ങരുത്


പരീക്ഷയിൽ പങ്കെടുക്കാനോ മറ്റ് അക്കാദമിക് കാര്യങ്ങൾക്കോ വരുന്ന വിദ്യാർത്ഥികൾക്ക് കേരളത്തിലേക്ക് മടങ്ങാൻ അനുമതി ലഭിച്ചാലും ഇവർ മുറി വിട്ട് പുറത്തുപോകാൻ പാടില്ല എന്നാണ് സംസ്ഥാന സർക്കാർ പുറത്തിറക്കിയ മാർഗ്ഗനിർദേശത്തിൽ പറയുന്നത്.

 ചട്ടലംഘനം അനുവദിക്കില്ല

ചട്ടലംഘനം അനുവദിക്കില്ല

കേരളത്തിലെത്തുന്ന ഓരോ വ്യക്തിയും സംസ്ഥാന സർക്കാർ കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി മുന്നോട്ടുവെക്കുന്ന മുൻകരുതൽ നിർദേശങ്ങൾ കൃത്യമായി പാലിക്കണം. സോഷ്യൽ ഡിസ്റ്റൻസിംഗിന് പുറമേ മാസ്ക് ധരിക്കുകയും കൃത്യമായ ഇടവേളകളിൽ കൈകൾ സോപ്പുപയോഗിച്ച് കഴുകേണ്ടതും നിർബന്ധമാണ്. യാത്രക്കിടെ ഉപയോഗിക്കുന്നതിനായി ഹാൻഡ് സാനിറ്റൈസറും കുടുതൽ മാസ്കുകളും ഇവർ കയ്യിൽ സൂക്ഷിക്കേണ്ടതാണ്. ഇവർക്ക് ഓൺലൈൻ ഭക്ഷ്യ വിതരണത്തെയോ റൂം സർവീസുമായോ ബന്ധപ്പെട്ട് ആവശ്യങ്ങൾ നിർവ്വഹിക്കാം. കേരളത്തിൽ എത്തുന്നവർക്ക് അധികൃതരിൽ നിന്ന് മുൻകൂട്ടി അനുമതി ലഭിക്കാതെ കേരളത്തിൽ ഏഴ് ദിവസത്തിൽ അധികം താമസിക്കാൻ കഴിയില്ല.

 അധികൃതരെ അറിയിക്കണം

അധികൃതരെ അറിയിക്കണം


പനി, ചുമ, ശ്വാസതസ്സം, വയറിളക്കം എന്നിങ്ങനെ കൊറോണ വൈറസിന്റെ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ 1056 എന്ന ദിശാ നമ്പറിൽ വിളിച്ച് ഇക്കാര്യം അറിയിക്കേണ്ടത് നിർബന്ധമാണ്. പ്രാദേശിക തലത്തിലുള്ള ആരോഗ്യപ്രവർത്തകരുടെ അനുമതിയോടെയല്ലാതെ ഇത്തരക്കാർ ആരുമായും സമ്പർക്കം പുലർത്താനും പാടില്ല. ചെറിയ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാലും ഇവരെ കൊവിഡ് കെയർ സെന്ററുകളിലേക്ക് മാറ്റും. പരിശോധന നടത്തി ഫലം വന്നശേഷം നെഗറ്റീവ് ആണെങ്കിൽ മാത്രമേ കൊവിഡ് കെയർ സെന്ററിൽ നിന്ന് പോകാൻ അനുവദിക്കൂ.

Recommended Video

cmsvideo
പ്രവാസികളിൽ പകുതിയലധികം പേര്‍ക്കും ജോലി നഷ്ടമായി | Oneindia Malayalam
 റിപ്പോർട്ട് ചെയ്യണം

റിപ്പോർട്ട് ചെയ്യണം



കേരളത്തിൽ നിന്ന് മടങ്ങി 14 ദിവസത്തിനുള്ളിൽ രോഗം സ്ഥിരീകരിക്കുന്ന സാഹചര്യം ഉണ്ടായാലും ഇത്തരക്കാർ കൺട്രോൾ റൂമിൽ വിളിച്ച് ഇക്കാര്യം അറിയിക്കേണ്ടതുണ്ട്. സർക്കാർ മുന്നോട്ടുവെക്കുന്ന ചട്ടങ്ങൾ പാലിക്കുന്നതിൽ കേരളത്തിലേക്ക് എത്തുന്നവർ വീഴ്ച വരുക്കിയാൽ 14 ദിവസത്തേക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലേക്കോ പെയ്ഡ് ക്വാറന്റൈനിലേക്കോ ഇവരെ മാറ്റും.

English summary
Kerala govt frames new set of guidelines for travelling to the state
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X