കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗര്‍ഭപാത്രം മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ ഇനി കേരളത്തിലും; 2 സ്വകാര്യ ആശുപത്രികൾക്ക് അനുമതി!

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ഗര്‍ഭപാത്രം മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ ഇനി കേരളത്തിലും. കൊച്ചി അമൃത, സണ്‍റൈസ് ആശുപത്രികൾക്കാണ് കേരളത്തിലാദ്യമായി ഈ ശസ്ത്രക്രിയക്ക് അനുമതി നല്‍കിയത്. അമൃതയ്ക്ക് ഡിസംബറിലും സണ്‍റൈസ് ആശുപത്രിക്ക് ജനുവരിയിലുമാണ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ശസ്ത്രക്രിയക്ക് അനുമതി നല്‍കിയത്.

ശസ്ത്രക്രിയയിലൂടെ ഗര്‍ഭപാത്രം മാറ്റിവയ്ക്കുന്നവര്‍ക്ക് കുഞ്ഞുങ്ങളുണ്ടായി കഴിഞ്ഞാല്‍ വേണമെങ്കില്‍ ഗര്‍ഭപാത്രം മാറ്റാം. അല്ലാത്തപക്ഷം ജീവിതകാലം മുഴുവന്‍ മരുന്നുകള്‍ കഴിക്കേണ്ടതായി വരും. ജീവിച്ചിരിക്കുന്നവരില്‍ നിന്നോ മസ്തിഷ്ക മരണം സംഭവിക്കുന്ന സ്ത്രീകളില്‍ നിന്നോ ഗര്‍ഭപാത്രം മാറ്റിവയ്ക്കാമെങ്കിലും ജീവിച്ചിരിക്കുന്നവരില്‍ നിന്നുള്ള മാറ്റിവയ്ക്കലാണ് വിജയകരമായിട്ടുള്ളത് എന്ന വിദഗ്ധാഭിപ്രായത്തെ കണക്കിലെടുത്ത് അതിന് മുന്‍ഗണന നല്‍കാനാണ് തീരുമാനം.

Surgery

ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ രക്തക്കുഴലുകള്‍ വിജയകരമായി യോജിപ്പിക്കുന്നതാണ് പ്രധാനം. ഈ രണ്ട് ആശുപത്രികള്‍ക്കും ഈ മേഖലയില്‍ വൈദഗധ്യം ഉണ്ടെന്ന് കണ്ടെത്തിയാണ് അനുമതി നല്‍കിയതെന്നാണ് ഔദ്യോഗിക വിശദീകരണം. കേരളത്തിൽ ആദ്യമായാണ് സർജറി നടക്കാൻ പോകുന്നത് എന്നതുകൊണ്ട് തന്നെ എല്ലാവരും ആകാംക്ഷയോടെയാണ് ഉറ്റു നോക്കുന്നത്.,

English summary
Kerala government grants permission for uterus tranplant surgery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X