Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ മുതല്‍ ക്ലർക്ക് വരെ: സർക്കാർ ശമ്പളം വാങ്ങാന്‍ ഇതാ സുവർണ്ണാവസരം

കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക് കോളജില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ട്രെയിനിയുടെ ഒഴിവിലേക്ക് അപേക്ഷിക്കാം. യോഗ്യത സി ഒ പി എ / ഒരു വര്‍ഷത്തെ ഡേറ്റാ എന്‍ട്രി ടെക്നിക്സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍. ടാലി, ഡി റ്റി പി മലയാളം അറിയുന്നവര്‍ക്ക് മുന്‍ഗണന. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുമായി മാര്‍ച്ച് ഏഴിന് രാവിലെ 10.30ന് പ്രിന്‍സിപ്പാള്‍ മുമ്പാകെ അഭിമുഖത്തിന് എത്തണം. ഫോണ്‍ 9447488348.

അപേക്ഷ ക്ഷണിച്ചു

അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) നടത്തുന്ന ജി എസ് റ്റി യൂസിങ് റ്റാലി കോഴ്‌സിലേക്ക് അപേക്ഷിക്കാം. 45 മണിക്കൂറാണ് കോഴ്സ് കാലാവധി. ഫീസ് 8100 രൂപ. അക്കൗണ്ടിങ് സ്‌കില്‍സ്, ജി എസ് റ്റി, ഡാറ്റാ അനാലിസിസ്, ജി എസ് റ്റി ഇ- ഇന്‍വോയ്‌സിങ്, ഇ-വേ ബില്‍ റിപ്പോര്‍ട്ടിങ് ഇന്‍ റ്റാലി തുടങ്ങിയവ ഉള്‍പ്പെടും. കൊമേഴ്സ് ബിരുദധാരികള്‍ക്ക് (നിലവില്‍ അവസാന വര്‍ഷമുള്ളവര്‍ക്കും) പങ്കെടുക്കാം. കുളക്കട അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലാണ് പരിശീലനം. രജിസ്റ്ററേഷന്‍ ലിങ്ക്: https://docs.google.com/forms/d/e/1FAIpQLSf4OR1XvpF7KdxfV2pjjp8qPWfC1s3VXxIxSMjm7CXMz_JWFQ/viewform?usp=sf_link ഫോണ്‍ : 9961960581, 7356517834.

salary-

ഹൈസ്‌കൂൾ ടീച്ചർ അഭിമുഖം ആറിന്

ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (മലയാളം) (തസ്തിക മാറ്റം വഴി) (കാറ്റഗറി നം. 534/2022) ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട അപേക്ഷ സമേർപ്പിച്ച ഉദ്യാഗാർത്ഥികൾക്കുള്ള അഭിമുഖം മാർച്ച് ആറിന് കേരള പി.എസ്.സി ജില്ലാ ഓഫീസിൽ നടത്തും. ഉദ്യാഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈലിൽ അഡ്മിഷൻ ടിക്കറ്റ് ലഭ്യമാക്കിയിട്ടുള്ളതിനാൽ വ്യക്തിഗത ഇന്റർവ്യൂ മെമ്മോ അയയ്ക്കുന്നതല്ല.

അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുത്തു ആവശ്യമായ രേഖകൾ സഹിതം അഡ്മിഷൻ ടിക്കറ്റിൽ പരാമർശിച്ച ഓഫീസിലും തിയ്യതിയിലും അഭിമുഖത്തിന് ഹാജരാകണം. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമായിട്ടില്ലാത്തവർ പി.എസ്.സി. ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ 0495 2371971.

സ്‌പെഷലിസ്റ്റ് സിദ്ധ മെഡിക്കൽ ഓഫീസർ കൂടികാഴ്ച ഏപ്രിൽ അഞ്ചിന്

നാഷണൽ ആയുഷ് മിഷൻ കോഴിക്കോട് ജില്ല കരാർ അടിസ്ഥാനത്തിൽ സ്‌പെഷലിസ്റ്റ് സിദ്ധ മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് ഏപ്രിൽ അഞ്ചിന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ച നടത്തുന്നു. യോഗ്യത : ബിഎസ്എംഎസ്എം.ഡി (സിദ്ധ) ടിസിഎംസി/കേരള സ്‌റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ, ഏകീകൃത ശമ്പളം - 43,943 രൂപ, പ്രായ പരിധി- 2024 ജനുവരി ഒന്നിന് 40 വയസ്സ് കവിയരുത്. താത്പര്യമുള്ള ഉദ്ദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത, അഡ്രസ്സ് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നാഷണൽ ആയുഷ് മിഷന്റെ കോഴിക്കോട് ഓഫീസിൽ എത്തിച്ചേരണമെന്ന് ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു. ഫോൺ- 0495-2923213

സബ്ജക്ട് സ്‌പെഷ്യലിസ്റ്റ് തസ്തികകളില്‍ നിയമനം

മലപ്പുറം കൃഷി വിജ്ഞാന കേന്ദ്രത്തില്‍ അഗ്രോണമി, ഹോര്‍ട്ടികള്‍ച്ചര്‍ വിഷയങ്ങളില്‍ സബ്ജക്ട് സ്‌പെഷ്യലിസ്റ്റ് തസ്തികകളില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഒരുവര്‍ഷത്തേക്കാണ് നിയമനം. അഗ്രോണമി, ഹോര്‍ട്ടികള്‍ച്ചര്‍ എന്നിവയില്‍ ബിരുദാനന്തര ബിരുദവും യു.ജി.സി നെറ്റമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18-40. എസ്.സി, എസ്.ടി, ഒ.ബി.സി ഉദ്യോഗാര്‍ഥികള്‍ക്ക് പ്രായത്തില്‍ ഇളവ് ലഭിക്കും. അഭിമുഖം മാര്‍ച്ച് ഏഴ് രാവിലെ ഒമ്പതിന് മലപ്പുറം കൃഷി വിജ്ഞാന്‍ കേന്ദ്രത്തില്‍ നടക്കും. ഫോണ്‍: 0494 2686329

ക്ലാര്‍ക്ക് നിയമനം

സമഗ്രശിക്ഷ കേരളം, കണ്ണൂര്‍ ജില്ലാ ഓഫീസില്‍ ക്ലാര്‍ക്ക് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എസ് എസ് എല്‍ സിയും പ്രവൃത്തി പരിചയവുമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം മാര്‍ച്ച് ഒന്നിന് രാവിലെ 10.30ന് സമഗ്രശിക്ഷ കേരളം, കണ്ണൂര്‍ ജില്ലാ പ്രൊജക്ട് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 0497 2707993.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+