വീട്ടമ്മമാരെ സൂക്ഷിച്ചോ!! സീരിയലും സെന്‍സര്‍ ചെയ്യും?
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ടെലിവിഷനുകള്‍ സംപ്രേഷണം ചെയ്യുന്ന സീരിയലുകള്‍ക്ക് പൂട്ടിടാനുറച്ച് സംസ്ഥാന സര്‍ക്കാര്‍. സീരിയലുകളുടെ ഉള്ളടക്കം പരിശോധിക്കുന്നതിന് സെന്‍സര്‍ബോര്‍ഡ് മാതൃകയില്‍ പുതിയ സംവിധാനം വേണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.
ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന് കത്ത് നല്കി. സീരിയലുകള്‍ കുട്ടികളെയും യുവതി യുവാക്കളെയും വഴിതെറ്റിക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ പലപ്പോഴായി ഉയര്‍ന്ന് വന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച് കേന്ദ്രത്തിന് കത്തയച്ചത്.

സീരിയലുകള്‍ക്കെതിരെ ഹൈക്കോടതി ജസ്റ്റിസ് ബി കമാല്‍ പാഷെ തന്നെ രംഗത്ത് വന്നിരുന്നു. കുടുംബസമേതമിരുന്ന് കാണുന്നതിന് പല സീരിയലുകള്‍ക്കും നിലവാരമില്ലെന്നും പല സീരിയലുകളും തെറ്റായ സന്ദേശങ്ങള്‍ നല്‍കുന്നുവെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇപ്പോള്‍ സീരിയലുകള്‍ ഒരുപാട് ക്രൂരതകളാണ് കാണിക്കുന്നത്. ഭീകര സംഘടനകളെ കുറിച്ചും ഏതോ ഭീകരനെ രക്ഷപ്പെടുത്താന്‍ കഴുത്തില്‍ കത്തിവെച്ചുകൊണ്ടിരിക്കുന്നതുമാണ് കുട്ടികളെയും സ്ത്രീകളെയും കാണിക്കുന്നത്. നിര്‍ബന്ധമായും ചാനലുകള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് കമാല്‍ പാഷെ പറഞ്ഞിരുന്നു.
സീരിയലുകള്‍ക്ക് പിന്നില്‍ പതിയിരിക്കുന്ന അപകടങ്ങള്‍ ഒരുപാടുണ്ട്. സീരിയലുകളിലെ പ്രമേയങ്ങള്‍ കുടുംബങ്ങളെ വഴിതെറ്റിക്കുന്നതാണ്. ഭര്‍ത്താവിനെ ചതിക്കുന്ന ഭാര്യ, ഭാര്യയെ ചതിക്കുന്ന ഭര്‍ത്താവ്, വീട് വിട്ട് ഓടിപ്പോകുന്ന മകന് അല്ലെങ്കില്‍ മകള്‍, അബോര്ഷന് തുടങ്ങിയവയാണ് സീരിയലുകളിലെ സ്ഥിരം വിഭവങ്ങള്‍. ഇതൊന്നും ആരെയും വിമര്‍ശിക്കാനല്ല, മാധ്യമങ്ങളുടെ സാമൂഹിക പ്രതിബദ്ധതയെ കുറിച്ച് ഓര്‍മ്മിപ്പിക്കാനാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications