കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീട്ടമ്മമാരെ സൂക്ഷിച്ചോ!! സീരിയലും സെന്‍സര്‍ ചെയ്യും?

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ടെലിവിഷനുകള്‍ സംപ്രേഷണം ചെയ്യുന്ന സീരിയലുകള്‍ക്ക് പൂട്ടിടാനുറച്ച് സംസ്ഥാന സര്‍ക്കാര്‍. സീരിയലുകളുടെ ഉള്ളടക്കം പരിശോധിക്കുന്നതിന് സെന്‍സര്‍ബോര്‍ഡ് മാതൃകയില്‍ പുതിയ സംവിധാനം വേണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.

പെണ്‍വാണിഭക്കേസ്: സീരിയല്‍ നടി ബിന്ദു അറസ്റ്റില്‍, പരാതിയുമായി മകന്‍ പോലീസ് സ്‌റ്റേഷനില്‍!പെണ്‍വാണിഭക്കേസ്: സീരിയല്‍ നടി ബിന്ദു അറസ്റ്റില്‍, പരാതിയുമായി മകന്‍ പോലീസ് സ്‌റ്റേഷനില്‍!

ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന് കത്ത് നല്‍കി. സീരിയലുകള്‍ കുട്ടികളെയും യുവതി യുവാക്കളെയും വഴിതെറ്റിക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ പലപ്പോഴായി ഉയര്‍ന്ന് വന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച് കേന്ദ്രത്തിന് കത്തയച്ചത്.

Scissor

സീരിയലുകള്‍ക്കെതിരെ ഹൈക്കോടതി ജസ്റ്റിസ് ബി കമാല്‍ പാഷെ തന്നെ രംഗത്ത് വന്നിരുന്നു. കുടുംബസമേതമിരുന്ന് കാണുന്നതിന് പല സീരിയലുകള്‍ക്കും നിലവാരമില്ലെന്നും പല സീരിയലുകളും തെറ്റായ സന്ദേശങ്ങള്‍ നല്‍കുന്നുവെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇപ്പോള്‍ സീരിയലുകള്‍ ഒരുപാട് ക്രൂരതകളാണ് കാണിക്കുന്നത്. ഭീകര സംഘടനകളെ കുറിച്ചും ഏതോ ഭീകരനെ രക്ഷപ്പെടുത്താന്‍ കഴുത്തില്‍ കത്തിവെച്ചുകൊണ്ടിരിക്കുന്നതുമാണ് കുട്ടികളെയും സ്ത്രീകളെയും കാണിക്കുന്നത്. നിര്‍ബന്ധമായും ചാനലുകള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് കമാല്‍ പാഷെ പറഞ്ഞിരുന്നു.

കൈലാസ നാഥനിലെ പാര്‍വതി ദേവി ബിക്കിനിയിട്ടു, മാറിടം തുറന്ന് കാട്ടിയ ചിത്രമിട്ട നടിയ്ക്ക് തെറിയഭിഷേകംകൈലാസ നാഥനിലെ പാര്‍വതി ദേവി ബിക്കിനിയിട്ടു, മാറിടം തുറന്ന് കാട്ടിയ ചിത്രമിട്ട നടിയ്ക്ക് തെറിയഭിഷേകം

സീരിയലുകള്‍ക്ക് പിന്നില്‍ പതിയിരിക്കുന്ന അപകടങ്ങള്‍ ഒരുപാടുണ്ട്. സീരിയലുകളിലെ പ്രമേയങ്ങള്‍ കുടുംബങ്ങളെ വഴിതെറ്റിക്കുന്നതാണ്. ഭര്‍ത്താവിനെ ചതിക്കുന്ന ഭാര്യ, ഭാര്യയെ ചതിക്കുന്ന ഭര്‍ത്താവ്, വീട് വിട്ട് ഓടിപ്പോകുന്ന മകന്‍ അല്ലെങ്കില്‍ മകള്‍, അബോര്‍ഷന്‍ തുടങ്ങിയവയാണ് സീരിയലുകളിലെ സ്ഥിരം വിഭവങ്ങള്‍. ഇതൊന്നും ആരെയും വിമര്‍ശിക്കാനല്ല, മാധ്യമങ്ങളുടെ സാമൂഹിക പ്രതിബദ്ധതയെ കുറിച്ച് ഓര്‍മ്മിപ്പിക്കാനാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

English summary
Kerala government moves center seeking censorship for TV seriels
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X