കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിയര്‍ പാര്‍ലറുകള്‍ക്കും പൂട്ടു വീഴുമോ?

  • By Gokul
Google Oneindia Malayalam News

കൊച്ചി: ആദ്യം 418 ബാറുകളും പിന്നീട് 312 ബാറുകളും അടച്ചുപൂട്ടാന്‍ തീരുമാനമെടുത്ത സര്‍ക്കാര്‍ സംസ്ഥാനത്തെ ബിയര്‍ പാര്‍ലറുകളും അടച്ചു പൂട്ടുമോ എന്ന ആശങ്കയിലാണ് ബിയര്‍ സ്‌നേഹികള്‍. മദ്യനയം പ്രഖ്യാപിച്ചപ്പോള്‍ ബിയര്‍ പാര്‍ലറുകളുടെ കാര്യത്തില്‍ വ്യക്തമായ തീരുമാനം എടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇത്രയും ബാറുകള്‍ ഒരുമിച്ചടയ്ക്കുമ്പോള്‍ മദ്യപര്‍ക്ക് ഏക ആശ്വാസം ലഭിക്കുന്ന ബിയര്‍ പാര്‍ലറുകള്‍ തത്കാലം അടച്ചു പൂട്ടേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാടെങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. വീര്യം കുറഞ്ഞമദ്യം വില്‍ക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുക്കണമെന്ന് കോടതിയും നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.

beer

സംസ്ഥാനത്ത് നിലവില്‍ 120 ബിയര്‍/വൈന്‍ പാര്‍ലറുകള്‍ക്കാണ് ലൈസന്‍സ് ലഭിച്ചിരിക്കുന്നത്. ഇവയില്‍ 20 എണ്ണം കെടിഡിസിയുടേതാണ്. 418 ബാറുകള്‍ അടച്ചു പൂട്ടിയശേഷം ബിയര്‍ പാര്‍ലറുകളില്‍ വില്‍പ്പന വര്‍ദ്ധിച്ചിട്ടുണ്ട്. മുഴുവന്‍ ബാറുകളും പൂട്ടുന്നതോടെ വില്‍പ്പന ഇരട്ടിയിലേറെ വര്‍ദ്ധിക്കുമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്.

കൂടുതല്‍ ബിയര്‍ പാര്‍ലറുകള്‍ക്ക് അനുമതി നല്‍കുന്ന കാര്യം പരിഗണിക്കണമെന്ന് ചില യുഡിഎഫ് നേതാക്കള്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചതായും റിപ്പോര്‍ട്ടുണ്ട്. 4 ലക്ഷം രൂപയാണ് ഇപ്പോള്‍ ബിയര്‍ പാര്‍ലറുകളെ ലൈസന്‍സ്. ബാര്‍ ലൈസന്‍സുകള്‍ നഷ്ടപ്പെട്ടതോടെ പലരും ബിയര്‍ ലൈസന്‍സിനായി സര്‍ക്കാരിനെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. ബിയര്‍ പാര്‍ലറുകള്‍ക്ക് അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയാണെങ്കില്‍ മിക്ക ബാറുകളും ബിയര്‍ പാര്‍ലറുകളായി മാറാനും സാധ്യതയുണ്ട്.

English summary
Kerala govt not decided to close beer parlors
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X