മൂന്ന് വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ വേണ്ട; മന്ത്രിമാര്‍ക്ക് നാല് പുത്തന്‍ ഇന്നോവ ക്രിസ്റ്റ കൂടി
തിരുവനന്തപുരം : ചെലവുചുരുക്കണമെന്ന് പറയുമ്പോഴും സംസ്ഥാനത്തെ മന്ത്രിമാര്‍ക്ക് വേണ്ടി വീണ്ടും പുതിയ കാറുകള്‍ വാങ്ങാന്‍ ഒരുങ്ങുന്നു. മന്ത്രിമാരായ ജി ആര് അനില്‍, വിന് വാസവന്, വി അബ്ദുറഹിമാന്, ചീഫ് വിപ്പ് ഡോ എന്‍ ജയരാജ് എന്നിവര്‍ക്ക് വേണ്ടിയാണ് പുതിയ കാറുകള്‍ വാങ്ങാന്‍ ഒരുങ്ങുന്നത്. വാഹന ഉപയോഗം സംബന്ധിച്ച ടൂറിസം വകുപ്പിന്റെ നിബന്ധനകളാണ് പുതിയ കാറുകള്‍ മന്ത്രിമാര്‍ക്ക് വേണ്ടി പുതിയ കാറുകള്‍ വാങ്ങാന്‍ വഴിയൊരുക്കുന്നത് .

മൂന്ന് വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ വി ഐ പി ഉപയോഗത്തിന് നല്‍കരുതെന്നാണ് ടൂറിസം വകുപ്പിന്റെ ചട്ടം. പണ്ട് അംബാസഡര്‍ കാറുകള്‍ ഉപയോഗിച്ചിരുന്ന സമയത്ത് നിലനിന്നിരുന്ന ചട്ടമാണിത്. ഇന്നോവ ക്രിസ്റ്റ് പോലുള്ള വാഹനങ്ങള്‍ നിരത്തിലിറങ്ങിയിട്ടും ഈ ചട്ടങ്ങള്‍ക്ക് മാറ്റം വന്നില്ല. മന്ത്രിമാര്‍ ഉപയോഗിക്കുന്നതും മാറി ഉപയോഗിക്കുന്നതുമായ വാഹനങ്ങള്‍ കൃത്യമായ അറ്റകുറ്റപ്പണി നടത്തുന്നവയാണ്.
അഞ്ച് ലക്ഷം കിലോ മീറ്റര്‍ പിന്നിട്ട ഇന്നോവ വാഹനങ്ങള്‍ ഒരു കുഴപ്പവുമില്ലാതെ റോഡിലൂടെ ഓടുമ്പോഴാണ് കാലപ്പഴക്കത്തിന്റെ പേരില്‍ മന്ത്രിമാര്‍ക്ക് ഇടയ്ക്കിടെ വാഹനങ്ങള്‍ മാറ്റുന്നത് . വാഹനങ്ങളുടെ കാര്യക്ഷമതയും പ്രവര്‍ത്തന ക്ഷമതയും പരിശോധിച്ച ശേഷം പിന്‍വലിക്കുന്ന സംവിധാനമാണ് ഏറ്റവും ഉചിതം .
ഇപ്പോള്‍ മാറ്റുന്ന വാഹനങ്ങള്‍ 2018ല്‍ വാങ്ങിയതും രണ്ട് ലക്ഷ കിലോ മീറ്റര്‍ ഒടിയവയുമാണ്. ഇപ്പോള്‍ 1.3 കേടി രൂപയാണ് കാറുകള്‍ക്കായി അനുവദിച്ചിട്ടുള്ളത്. ഇതോടൊപ്പം ഹൈക്കോടതി ജഡ്ജിമാര്‍ക്ക് നാല് ഇന്നോവ ക്രിസ്റ്റകള്‍ കൂടി വാങ്ങാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
അതേസമയം, മാസങ്ങള്‍ക്ക് മുമ്പാണ് മുഖ്യമന്ത്രിക്ക് സഞ്ചരിക്കുന്നതിന് വേണ്ടി കിയയുടെ കാര്‍ണിവല്‍ വാഹനം സര്‍ക്കാര്‍ വാങ്ങിയത്. 33 ലക്ഷം രൂപയാണ് വാഹനത്തിന്റെ വില. നേരത്തെ വാങ്ങാന്‍ ഉദ്ദേശിച്ചിരുന്ന ടാറ്റയുടെ ഹാരിയറിന് പകരം ഡി ജി പി അനില്‍കാന്തിന്റെ നിദ്ദേശ പ്രകാരമാണ് കിയ കാര്‍ണിവല്‍ വാങ്ങാന്‍ തീരുമാനിച്ചത്. ഡിസംബറിലാണ് മുഖ്യമന്ത്രിക്ക് പുത്തന്‍ ഇന്നോവ ക്രിസ്റ്റ വാങ്ങിയത്. കെ എല്‍ 01 സി ടി 6683 രജിസ്ട്രേഷനിലെ ഫുള്‍ ഓപ്ഷന് ക്രിസ്റ്റല്‍ ഷൈന്‍ ബ്ലാക്ക് ക്രിസ്റ്റയിലായിരുന്നു മുഖ്യമന്ത്രി യാത്ര ചെയ്തിരുന്നത് . ബുള്ളറ്റ് പ്രൂഫ് അടക്കം കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളുള്ളതാണ് പുതിയ വാഹനം .
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications