കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവനന്തപുരത്ത് കടലില്‍ വിമാനമിറങ്ങും; രാജ്യത്തെ ആദ്യ കടല്‍ റണ്‍വേക്കായി പദ്ധതിയൊരുങ്ങുന്നു

Google Oneindia Malayalam News

തിരുവനന്തരം: തിരുവനന്തപുരം കൊച്ചി, കോഴിക്കോട് എന്നിവയ്ക്ക് പുറമെ കണ്ണൂര്‍ വിമാനത്താവളം കൂടി യാഥാര്‍ഥ്യമായതോടെ കേരളത്തിന് സ്വന്തമായി നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളാണ് ഉള്ളത്. വളരെ ചെറിയ ഭൂപ്രദേശമാണ് കേരളമെങ്കിലും പ്രവാസികള്‍ ഉള്‍പ്പടെ നിരവധി അന്താരാഷ്ട്ര യാത്രക്കാര്‍ ഉള്ളതിനാല്‍ ഇതൊട്ടും അധികമായി കണക്കാക്കുന്നില്ല.

<strong>കോണ്‍ഗ്രസ്സിന്റെയും ബിജെപിയുടേയും ജാഥ ജനം കാണുന്നത് ഒരു പോലെ; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് സതീശന്‍</strong>കോണ്‍ഗ്രസ്സിന്റെയും ബിജെപിയുടേയും ജാഥ ജനം കാണുന്നത് ഒരു പോലെ; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് സതീശന്‍

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ആദ്യ അന്താരാഷ്ട്ര സര്‍വ്വീസ് പുറപ്പെടുന്നതിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നതിനോടൊപ്പം തന്നെ വ്യോമായന രംഗത്ത് കുതിപ്പേകുന്ന മറ്റൊരു വലിയ പദ്ധതി കൂടി ഏറ്റെടുക്കാനുള്ള നീക്കവുമായി മുന്നോട്ടു പോവുകയാണ് കേരള സര്‍ക്കാര്‍.. വിശദാംശങ്ങള്‍ ഇങ്ങനെ..

ആദ്യ കടല്‍ റണ്‍വേ

ആദ്യ കടല്‍ റണ്‍വേ

ഇന്ത്യയിലെ ആദ്യ കടല്‍ റണ്‍വേ പദ്ധതിയുമായി മുന്നോട്ടു പോവാനുള്ള ഒരുക്കമാണ് കേരള സര്‍ക്കാര്‍ നടത്തുന്നത്. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലാണ് വിദേശ രാജ്യങ്ങളുടെ മാതൃകയിലുള്ള പദ്ധതിക്കായി സര്‍ക്കാര്‍ നീക്കം നടത്തുന്നത്.

തിരുവനന്തപുരം വിമാനത്താവളം

തിരുവനന്തപുരം വിമാനത്താവളം

തിരുവനന്തപുരം വിമാനത്താവളത്തെ ദക്ഷിണേഷ്യന്‍ വോമ്യയാന ഹബ് ആക്കി മാറ്റാനുള്ള പദ്ധതിയും ഇതോടൊപ്പം സംസ്ഥാന സര്‍ക്കാറിന്റെ പരിഗനയിലുണ്ട്.

പദ്ധതിയുടെ പ്രായോഗികത

പദ്ധതിയുടെ പ്രായോഗികത

ക്യാപിറ്റല്‍ റീജന്‍ ഡവലപ്‌മെന്റ് പ്രോജക്ടട്-രണ്ടിന്റെ (സിആര്‍ഡിപി-2) ഭാഗമായി തയ്യാറാക്കിയ പ്രഥാമിക രൂപരേഖയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തത്വത്തില്‍ അംഗീകാരം നല്‍കി. പദ്ധതിയുടെ പ്രായോഗികത വിലയിരുത്തി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഹോങ്കോങ് വിമാനത്താവളം

ഹോങ്കോങ് വിമാനത്താവളം

ഹോങ്കോങ് വിമാനത്താവളം, ജപ്പാനിലെ ഒസാക്ക നഗരത്തിലെ കന്‍സായി വിമാനത്താവളം എന്നിവിടങ്ങളിലെ കടല്‍ റണ്‍വേയുടെ മാതൃകയാണ് തിരുവനന്തപരും അന്താരാഷ്ട്ര വിമാനത്താവളത്തിനും നിര്‍ദ്ദേശിച്ചിട്ടുള്ളത്.

100 വര്‍ഷത്തെ വികസനം

100 വര്‍ഷത്തെ വികസനം

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ അടുത്ത 100 വര്‍ഷത്തെ വികസനവും മുന്‍നിര്‍ത്തിയാണ് പദ്ധതിക്ക് രൂപംനല്‍കുന്നത്. പദ്ധതിക്ക് ഏകദേശം 10000 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.

പദ്ധതി ബാധിക്കില്ല

പദ്ധതി ബാധിക്കില്ല

പദ്ധതിക്കായുള്ള രൂപരേഖ തയ്യാറാക്കുന്നുണ്ടെങ്കിലും കടലില്‍ റണ്‍വേ നിര്‍മിക്കുന്നതിനു പരിസ്ത്ഥി അനുമതി ലഭിക്കുന്നതാണ് വലിയ വെല്ലുവിളി. തീരപ്രദേശത്തെ ജനങ്ങളെ മല്‍സ്യത്തൊഴിലാളികളെയും പദ്ധതി ബാധിക്കില്ലെന്നും സിആര്‍ഡിപി വ്യക്തമാക്കുന്നു.

കടലിനോട് ഏറ്റവും അടുത്ത്

കടലിനോട് ഏറ്റവും അടുത്ത്

ഇന്ത്യയില്‍ കടലിനോട് ഏറ്റവും അടുത്തു കിടക്കുന്ന വിമാനത്താവളണമാണ് തിരുവനന്തപുരത്തേത്. നിലവില്‍ വിമാനത്താവളം സ്ഥിതി ചെയ്യുന്ന ശംഖുമുഖം തീരത്തിനു സമാന്തരമായി അഞ്ചര കിലോമീറ്റര്‍ ദൂരത്തില്‍ തീരക്കടലില്‍ രണ്‍വേ നിര്‍മ്മിക്കാനാണ് ഉദ്ദേശം.

പാര്‍ക്കിങ് ബേ

പാര്‍ക്കിങ് ബേ

വിമാനങ്ങള്‍ക്കുള്ള പാര്‍ക്കിങ് ബേ ഉള്‍പ്പടെയുള്ളവ നിലവിലുള്ള വിമാനത്താവളത്തില്‍ തന്നെയായിരിക്കും. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ നാഷനല്‍ എന്‍വയണ്‍മെന്റല്‍ എന്‍ജിനിയറിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട് അദാനി പോര്‍ട്‌സ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രഥാമിക പഠനത്തിനും രൂപരേഖ തയ്യാറാക്കിയത്.

അഗത്തിയില്‍

അഗത്തിയില്‍

ലക്ഷദീപ് അഗത്തി വിമാനത്താവളത്തില്‍ ഇത്തരമൊരു പദ്ധതിക്ക് നേരത്തെ എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യ അനുമതി നല്‍കിയിരുന്നെങ്കിലും പദ്ധതി എങ്ങുമെത്തിയിട്ടില്ല. ബീച്ചിലേക്ക് ഒരു പ്ലാറ്റ്‌ഫോം നിര്‍മിച്ച് റണ്‍വേ നീട്ടാനായിരുന്നു അഗത്തിയിലെ പദ്ധതി.

തിരുവനനന്തപുരത്ത്

തിരുവനനന്തപുരത്ത്

നേരത്തെ റണ്‍വേ നീട്ടാന്‍ വേണ്ടി രണ്ടുസമീപ ദ്വീപുകളെ ബന്ധിപ്പിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ പാരിസ്ഥിതിത പ്രശ്‌നങ്ങല്‍ കണക്കിലെടുത്ത് ആ പദ്ധതി ഉപേക്ഷിച്ചു. പിന്നീട് കടലിന്റെ ആഴം കുറഞ്ഞ ഭാഗത്തും ബീച്ചിലുമായി പില്ലറുകള്‍ നിര്‍മ്മിച്ച് അതില് പ്ലാറ്റ്‌ഫോം സ്ഥാപിക്കാനായിരുന്നു പദ്ധതി. തിരുവനനന്തപുരത്ത് ഈ മാതൃകയായിരിക്കും പിന്തുടരുക.

<strong></strong>ശ്രീധരന്‍പിള്ളയുടെ വക്കീല്‍പണി തെറിക്കുമോ?; അഭിഭാഷക വൃത്തിയില്‍ നിന്ന് പുറത്താക്കണമെന്ന് പരാതിശ്രീധരന്‍പിള്ളയുടെ വക്കീല്‍പണി തെറിക്കുമോ?; അഭിഭാഷക വൃത്തിയില്‍ നിന്ന് പുറത്താക്കണമെന്ന് പരാതി

English summary
kerala govt plans offshore runway for trivandrum airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X