കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നൈ വെള്ളപ്പൊക്കം: മലയാളികളുടെ വിവരങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂം തുറന്നു

  • By Muralidharan
Google Oneindia Malayalam News

കൊച്ചി: തമിഴ്‌നാട്ടിനെ പിടിച്ചുലച്ച കനത്ത മഴയെത്തുടര്‍ന്ന് കേരള സര്‍ക്കാര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. ദുരിതം അനുഭവിക്കുന്ന ചെന്നൈയില്‍ പെട്ടുപോയ മലയാളികളുടെ വിവരങ്ങള്‍ ഇവിടെ ലഭിക്കും. 0484 2422282, 9048227848, 9048685995 എന്നീ നമ്പറുകളില്‍ വിളിച്ചാല്‍ വിവരങ്ങള്‍ ലഭ്യമാകും. മഴയെത്തുടര്‍ന്ന് ഡിസംബര്‍ അഞ്ചാം തീയതി പന്ത്രണ്ട് മണി വരെ ചെന്നൈ സെന്‍ട്രലില്‍ നിന്നും ചെന്നൈ എഗ്മോര്‍ സ്‌റ്റേഷനില്‍ നിന്നുമുള്ള എല്ലാ ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.

കേരളത്തിലേക്കുള്ള യാത്രക്കാര്‍ക്കായി ആര്‍ക്കോണത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വ്യാഴാഴ്ച വൈകുന്നേരം ട്രെയിന്‍ ഉണ്ടായിരുന്നു. ട്രെയിന്‍ യാത്രക്കാര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് 132, 182, 04712320012 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്. ചെന്നൈ സെന്‍ട്രല്‍ 04425330714, ചെന്നൈ എഗ്മോര്‍ 04428190216, ചെന്നൈ കണ്‍ട്രോള്‍ റൂം 04429015204, ചെന്നൈ കണ്‍ട്രോള്‍ റൂം 04429015208, മധുര 04522308250, തിരുച്ചിറപ്പള്ളി 04312418992, 9003864971, 9003864960, തഞ്ചാവൂര്‍ 9003033265, 04362230131, വില്ലുപുരം9003864959 എന്നിവിടങ്ങളിലെ കണ്‍ട്രോള്‍ റൂമുകളില്‍ വിളിച്ചാലും വിവരം ലഭിക്കും.

chennai

നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെട്ടുപോയ മലയാളികള്‍ക്ക് സഹായങ്ങളുമായി നോര്‍ക്കയും രംഗത്തുണ്ട്. 18004253939, 04712770566 എന്നീ നമ്പറുകളില്‍ നോര്‍ക്കയുടെ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാവുന്നതാണ്. ദുരിതാശ്വാസ സേനയുടെ കണ്‍ട്രോള്‍ റൂം നമ്പര്‍ 04712331639, 2333198, 0477 2238630. ചെന്നൈ നഗരത്തില്‍ പെട്ടുപോയ മലയാളികള്‍ ലഭ്യമായ ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിച്ച് നാട്ടിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ഗതാഗത സംവിധാനങ്ങളെയാണ് മഴ ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുള്ളത്.

English summary
Chennai floods: Kerala govt starts 24-hour control room to provide details of Keralites: 0484- 2422282, 9048227848 & 9048685995.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X