കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിജിപി ജേക്കബ് തോമസിനെ എഡിജിപിയായി തരംതാഴ്ത്തി; നിര്‍ദ്ദേശത്തിന് മുഖ്യമന്ത്രിയുടെ അംഗീകാരം

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനും ഡിജിപിയുമായ ജേക്കബ് തോമസിനെ എഡിജിപിയാക്കി തരംതാഴ്ത്താന്‍ സര്‍ക്കാര്‍ തീരുമാനം. ഇതു സംബന്ധിച്ച നിര്‍ദ്ദേശം പൊതുഭരണ വകുപ്പ് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി. നിര്‍ദ്ദേശം മുഖ്യമന്ത്രിയുടെ ഓഫീസ് അംഗീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്തെന്ന് ആരോപിച്ചാണ് നടപടി. നിരന്തരം കേസുകളില്‍പ്പെടുന്നതും തരം താഴ്ത്താന്‍ കാരണമായി.

പൗരത്വ നിയമം; 132 ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും, കേന്ദ്രത്തിന് സമയം നീട്ടി നല്‍കിയേക്കുംപൗരത്വ നിയമം; 132 ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും, കേന്ദ്രത്തിന് സമയം നീട്ടി നല്‍കിയേക്കും

തരംതാഴ്ത്തല്‍ നടപടിക്രമങ്ങളുടെ ഭാഗമായി ജേക്കബ് തോമസില്‍ നിന്ന് ഒരു തവണ കൂടി വിശദീകരണം തേടും. സര്‍ക്കാര്‍ അനുവാദമില്ലാതെ സര്‍വ്വീസ് ചട്ടം ലംഘിച്ച് ജേക്കബ് തോമസ് പുസ്തകം എഴുതിയതായി വകുപ്പ് തല അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സംസ്ഥനത്ത് ഇത് ആദ്യമായാണ് ഇത്തരത്തില്‍ ഒരു ഉന്നത ഉദ്യോഗസ്ഥനെ തരം താഴ്ത്തുന്നത്. ഐപിഎസ് ഉദ്യോഗസ്ഥനായതിനാല്‍ ഇതില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാടും നിര്‍ണ്ണായകമാവും. സംസ്ഥാന സര്‍ക്കാരിന്‍റെ നടപടി കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചാലെ നടപടി ക്രമത്തില്‍ അന്തിമ തീരുമാനമുണ്ടാകുകയുള്ളു. മെയ് 31 ന് സര്‍വ്വീസില്‍ വിരമിക്കാനിരിക്കെയാണ് നടപടി.

 jacobthomas

മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനാണ് ജേക്കബ് തോമസിനെതിരെ അന്വേഷണം നടത്തിയത്. ജേക്കബ് തോമസ് ഗുരുതരമായ വീഴ്ച വരുത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തി. 1985 ബാച്ച് ഐപിഎസ് ഓഫീസറായ ജേക്കബ് തോമസ് ഇപ്പോള്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്‍റെ എംഡിയാണ്. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ വിര്‍ശിച്ചതിന് ജേക്കബ് തോമസ് നേരത്തെ സസ്പെന്‍ഷന്‍ നടപടി നേരിട്ടിരുന്നു.

'ചിന്തിക്കണം, എന്നിട്ട് സംസാരിക്കു' പെരിയാർ വിവാദത്തിൽ രജനികാന്തിനെതിരെ എംകെ സ്റ്റാലിൻ'ചിന്തിക്കണം, എന്നിട്ട് സംസാരിക്കു' പെരിയാർ വിവാദത്തിൽ രജനികാന്തിനെതിരെ എംകെ സ്റ്റാലിൻ

English summary
kerala govt to dgp degrades jacob thomas as adgp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X