Get Updates
Get notified of breaking news, exclusive insights, and must-see stories!

വലതുപക്ഷ സംഘടനകള്‍ തടസമുണ്ടാക്കുന്നു, ശബരിമല വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്

Recommended Video

cmsvideo
    ശബരിമല വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക് | Oneindia Malayalam

    തിരുവനന്തപുരം: ശബരിമലയില്‍ യുവതീ പ്രവേശനമാകാമെന്ന സുപ്രീം കോടതി വിധി നടപ്പാക്കുന്നതില്‍ പ്രതിസന്ധി ഉണ്ടാവുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ പുതിയ തീരുമാനമെടുക്കുന്നു. വിധി നടപ്പാക്കുന്നതില്‍ വലതുപക്ഷ സംഘടനകള്‍ തടസം സൃഷ്ടിക്കുന്നുവെന്ന് കാണിച്ച് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. നേരത്തെ പോലീസ് ഈ വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചീഫ് സെക്രട്ടറിയായിരിക്കും സര്‍ക്കാരിനായി ഹര്‍ജി സമര്‍പ്പിക്കുക. അതേസമയം സര്‍ക്കാര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ ജി പ്രകാശ് മുതിര്‍ന്ന അഭിഭാഷകരുമായി കൂടിക്കാഴ്ച്ച നടത്തി.

    1

    അതേസമയം പോലീസ് വിധി നടപ്പാക്കാന്‍ പ്രശ്‌നങ്ങള്‍ നേരിടുന്ന സാഹചര്യത്തിലാണ് കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിരുന്നത്. ഹൈക്കോടതിയില്‍ നിന്നുണ്ടായ വിമര്‍ശനവും പോലീസ് എടുത്തു പറഞ്ഞിരുന്നു. ഹെക്കോടതിയുടെ പരാമര്‍ശങ്ങള്‍ തങ്ങളെ വിധി നടപ്പാക്കുന്നതില്‍ നിന്ന് തടയുന്നുവെന്ന് പോലീസ് പറഞ്ഞിരുന്നു. വിധി നടപ്പാക്കാന്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ വേണമെന്ന് ഹര്‍ജിയില്‍ ഉന്നയിക്കുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ കോടതിയെ സമീപിക്കുമെന്ന് അറിയിച്ചത്. സുപ്രീം കോടതിയില്‍ നിന്ന് വിധി നടപ്പാക്കുന്നതിലുള്ള കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കണമെന്നാണ് സര്‍ക്കാര്‍ തീരുമാനം. പോലീസ് ഉദ്യോഗസ്ഥര്‍ നേരിടുന്ന ബുദ്ധിമുട്ടും കോടതിയെ അറിയിക്കും. പോലീസ് ഇതുവരെ സ്വീകരിച്ചിട്ടുള്ള അറസ്റ്റുള്‍പ്പെടെയുള്ള എല്ലാ നടപടികളും വിശദീകരിച്ചാണ് ഹര്‍ജി നല്‍കുക.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+