സ്കൂളുകള്‍ ഹൈടെക് ആകുന്നു; അടുത്ത വര്‍ഷം ലാപ്ടോപ്പും പ്രൊജക്ടറുകളും, 20000 ക്ലാസ് മുറികള്‍!!
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളുടെ മുഖച്ഛായ മാറുന്നു. 20000 ക്ലാസ് മുറികളാണ് അടുത്ത വര്‍ഷം മുതല്‍ ഹൈടെക് ആകുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഹൈടെക് സ്കൂള്‍ പ്രൊജക്ടിന്റെ ഭാഗമായിട്ടാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്.
ഇതിന്റെ ഭാഗമായി 60250 ലാപ്ടോപ്പുകള് സ്കൂളുകളില്‍ എത്തിക്കും. 43750 മള്‍ട്ടിമീഡിയ പ്രൊജക്ടറുകളും സ്കൂളുകള്‍ക്ക് നല്കാന് തീരുമാനിച്ചിട്ടുണ്ട്. 4775 സ്കൂളുകളിലേക്കാണ് ഇത്രയും സൗകര്യങ്ങള്‍ ഒരുക്കുന്നത്.

അടുത്ത വര്‍ഷം ജനുവരിയോടെ ഈ സൗകര്യങ്ങള്‍ സ്കൂളുകളില്‍ ഒരുക്കാനാണ് തീരുമാനമെന്ന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എജ്യുക്കേഷന്‍ (കെഐടിഇ) വൈസ് ചെയര്മാന് കെ അന്‍വര്‍ സാദത്ത് അറിയിച്ചു.
ആദ്യഘട്ടത്തില്‍ 4775 സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കുക. ഇതില്‍ സര്‍ക്കാര്‍ സ്കൂളുകളും എയഡഡ് സ്കൂളുകളും ഉള്‍പ്പെടും. 2685 ഹൈസ്കൂളുകളും 1701 ഹയര്‍ സെക്കന്‍ണ്ടറി സ്കൂളുകളും 389 വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളുകളുമാണ് ആദ്യഘട്ട പദ്ധതിക്ക് വേണ്ടി തിരഞ്ഞെടുത്തിട്ടുള്ളത്.
ലാപ്ടോപ്പുകളും പ്രൊജക്ടറുകളും വാങ്ങുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. ദേശീയ തലത്തില്‍ ഏറ്റവും അനിയോജ്യമായ ടെന്‍ഡര്‍ സ്വീകരിക്കാനാണ് തീരുമാനം. പ്രമുഖ കമ്പനികള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. സര്‍ക്കാര്‍ നിയോഗിച്ച സാങ്കേതിക സമിതിയാണ് ടെന്‍ഡര്‍ നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. 493.50 കോടിയാണ് സ്കൂളുകള്‍ ഹൈടെക് ആക്കുന്നതിന് സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്നത്. ഇതില്‍ 299 കോടി ഉപയോഗിച്ചാണ് ലാപ്ടോപ്പും പ്രൊജക്ടറുകളും വാങ്ങുന്നത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications