കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌കൂളുകള്‍ ഹൈടെക് ആകുന്നു; അടുത്ത വര്‍ഷം ലാപ്‌ടോപ്പും പ്രൊജക്ടറുകളും, 20000 ക്ലാസ് മുറികള്‍!!

  • By Ashif
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളുടെ മുഖച്ഛായ മാറുന്നു. 20000 ക്ലാസ് മുറികളാണ് അടുത്ത വര്‍ഷം മുതല്‍ ഹൈടെക് ആകുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഹൈടെക് സ്‌കൂള്‍ പ്രൊജക്ടിന്റെ ഭാഗമായിട്ടാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്.

ഇതിന്റെ ഭാഗമായി 60250 ലാപ്‌ടോപ്പുകള്‍ സ്‌കൂളുകളില്‍ എത്തിക്കും. 43750 മള്‍ട്ടിമീഡിയ പ്രൊജക്ടറുകളും സ്‌കൂളുകള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. 4775 സ്‌കൂളുകളിലേക്കാണ് ഇത്രയും സൗകര്യങ്ങള്‍ ഒരുക്കുന്നത്.

29

അടുത്ത വര്‍ഷം ജനുവരിയോടെ ഈ സൗകര്യങ്ങള്‍ സ്‌കൂളുകളില്‍ ഒരുക്കാനാണ് തീരുമാനമെന്ന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എജ്യുക്കേഷന്‍ (കെഐടിഇ) വൈസ് ചെയര്‍മാന്‍ കെ അന്‍വര്‍ സാദത്ത് അറിയിച്ചു.

ആദ്യഘട്ടത്തില്‍ 4775 സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കുക. ഇതില്‍ സര്‍ക്കാര്‍ സ്‌കൂളുകളും എയഡഡ് സ്‌കൂളുകളും ഉള്‍പ്പെടും. 2685 ഹൈസ്‌കൂളുകളും 1701 ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂളുകളും 389 വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളുകളുമാണ് ആദ്യഘട്ട പദ്ധതിക്ക് വേണ്ടി തിരഞ്ഞെടുത്തിട്ടുള്ളത്.

ലാപ്‌ടോപ്പുകളും പ്രൊജക്ടറുകളും വാങ്ങുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. ദേശീയ തലത്തില്‍ ഏറ്റവും അനിയോജ്യമായ ടെന്‍ഡര്‍ സ്വീകരിക്കാനാണ് തീരുമാനം. പ്രമുഖ കമ്പനികള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. സര്‍ക്കാര്‍ നിയോഗിച്ച സാങ്കേതിക സമിതിയാണ് ടെന്‍ഡര്‍ നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. 493.50 കോടിയാണ് സ്‌കൂളുകള്‍ ഹൈടെക് ആക്കുന്നതിന് സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്നത്. ഇതില്‍ 299 കോടി ഉപയോഗിച്ചാണ് ലാപ്‌ടോപ്പും പ്രൊജക്ടറുകളും വാങ്ങുന്നത്.

English summary
Kerala govt to provide laptops and projectors to 20,000 classrooms by January 2018
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X