Get Updates
Get notified of breaking news, exclusive insights, and must-see stories!

വരൻ ഒട്ടകപ്പുറത്ത്.... കയ്യിൽ സിഎഎ വിരുദ്ധ പ്ലക്കാർഡും, വധുവിന് മഹറിനൊപ്പം ഭരണ ഘടനയും!!

തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള പ്രതിഷേധങ്ങൾ വിവാഹ വേദികളിലും നിഴലിക്കാറുണ്ട്. വിവാഹ ക്ഷണകത്തുകശളിലും മറ്റും സിഎഎക്കെതിരെ പ്രതിഷേധം അറിയിക്കാറുണ്ട്. എന്നാൽ തിരുവനന്തപുരത്ത് വിവാഹ വേദിയിൽ നടന്നത് വ്യത്യസ്തമായ പ്രതിഷേധമായിരുന്നു. തിരുവനന്തപുരം ബാലരാമപുരം വഴിക്കടവിലെ ഒരു വിവാഹ മണ്ഡപമാണ് വ്യത്യസ്ത പ്രതിഷേധത്തിന് വേദിയായത്.

ഒരു പ്രാദേശിക വ്യവസായി ആയ ഖാജ ഹുസൈനാണ് വിവാഹ ദിനം പ്രതിഷേധത്തിനായി തെരഞ്ഞെടുത്തത്. ഒട്ടകപ്പുറത്തേറിയാണ് ഖാജ വിവാഹവേദിയിലെത്തിയത്. നിയമത്തിനെതിരായ തന്റെ പ്രതിഷേധം പ്രകടിപ്പിക്കാനാണ് ഈ മാർഗം സ്വീകരിച്ചതെന്നാണ് ഇയാൾ പറയുന്നത്.

CAA protest

ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങിയ വലിയ സംഘത്തിന്റെ അകമ്പടിയോടെ എത്തിയ ഖാജയുടെ കയ്യിൽ പൗരത്വ നിയമ ഭേദഗതിയെ എതിർത്തു കൊണ്ടുള്ള പ്ലക്കാർഡുകളുമുണ്ടായിരുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു വിവാഹം. വധുവിന് മഹറിനൊപ്പം ഒരു ഭരണഘടനയും കൂടി നൽകിയെന്നും ഖാജ അറിയിച്ചു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്താകമാനം പ്രതിഷേധം നടന്നു വരികയാണ്. പല തരത്തിലുള്ള പ്രതിഷേധങ്ങളും രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ നടന്നു വരുന്നുണ്ട്. പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കാന്‍ സാധിക്കുന്ന വേദികളില്‍ എല്ലാം പ്രതിഷേധ പ്രകടനം നടത്തുകയാണ് യുവ തലമുറ. സമൂഹമാധ്യമങ്ങളില്‍ വൈറലാണ് യുവതലമുറയുടെ അത്തരം പ്രതിഷേധങ്ങള്‍. ജാതിമത ഭേദമില്ലാതെയാണ് അത്തരം പ്രതിഷേധങ്ങളിൽ ഏറിയപങ്കുമെന്നതാണ് ശ്രദ്ധേയമായ കാര്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+