Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള ഹാൻഡ് ബോൾ താരവും മാതാപിതാക്കളും വീട്ടിനുള്ളിൽ മരിച്ചനിലയിൽ! മകളെ വിളിച്ചുവരുത്തി കൊലപ്പെടുത്തി?

മകന്റെ മരണത്തിന് പിന്നാലെ മൂന്നംഗ കുടുംബം ഏറെ അസ്വസ്ഥരായിരുന്നുവെന്ന് സമീപവാസികൾ പറഞ്ഞു.

കണ്ണൂർ: ചെറുപുഴ ചന്ദ്രവയലിൽ മൂന്നംഗ കുടുംബത്തെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പാടിയോട്ടുചാൽ അയ്യപ്പക്ഷേത്രത്തിന് സമീപം കൊളങ്ങര വളപ്പിൽ രാഘവൻ(55), ഭാര്യ കെവി ശോഭ(48), മകളും സംസ്ഥാന ജൂനിയർ ഹാൻഡ് ബോൾ താരവുമായ കെവി ഗോപിക(19) എന്നിവരെയാണ് കഴിഞ്ഞദിവസം വീട്ടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. രാഘവൻ-ശോഭ ദമ്പതികളുടെ ഏകമകൻ ജിത്തു കഴിഞ്ഞ സെപ്റ്റംബർ 14ന് വീടിന് സമീപം തൂങ്ങിമരിച്ചിരുന്നു.

മകന്റെ മരണത്തിന് പിന്നാലെ മൂന്നംഗ കുടുംബം ഏറെ അസ്വസ്ഥരായിരുന്നുവെന്ന് സമീപവാസികൾ പറഞ്ഞു. ഇതുതന്നെയാകാം ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസും സംശയിക്കുന്നു. മകളെ കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ ജീവനൊടുക്കിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

 തൂങ്ങിമരിച്ച നിലയിൽ...

തൂങ്ങിമരിച്ച നിലയിൽ...

പാടിയോട്ടുചാൽ സ്വദേശിയും ബാർബർ തൊഴിലാളിയുമായ കൊളങ്ങര വളപ്പിൽ രാഘവൻ, ഭാര്യ ശോഭ, മകൾ ഗോപിക എന്നിവരെ കഴിഞ്ഞദിവസമാണ് വീട്ടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഗോപികയുടെ മൃതദേഹം മുറിയിലെ കട്ടിലിൽ കിടക്കുന്ന നിലയിലും മാതാപിതാക്കൾ തൂങ്ങിമരിച്ച നിലയിലുമായിരുന്നു.

 പോലീസ് സംഘം..

പോലീസ് സംഘം..

വീടിന്റെ തുറന്നിട്ട ജനാലയിലൂടെ അയൽവീട്ടുകാരാണ് മൂവരുടെയും മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പോലീസിൽ വിവരമറിയിച്ചു. തളിപ്പറമ്പ് ഡിവൈഎസ്പി, പയ്യന്നൂർ സിഐ, ചെറുപുഴ എസ്ഐ തുടങ്ങിയവരുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു.

തൂങ്ങിമരിച്ചത്...

തൂങ്ങിമരിച്ചത്...

രാഘവൻ-ശോഭ ദമ്പതികളുടെ ഏകമകൻ ജിത്തു(23) 2017 സെപ്റ്റംബർ 14ന് വീടിന് സമീപത്ത് തൂങ്ങിമരിച്ചിരുന്നു. ഈ സംഭവത്തിന് ശേഷം രാഘവനും കുടുംബവും അസ്വസ്ഥരായിരുന്നുവെന്നാണ് സമീപവാസികൾ പറയുന്നത്. മൂന്നംഗ കുടുംബത്തിന്റെ ആത്മഹത്യയ്ക്ക് പിന്നിലുള്ള കാരണം ഇതാണെന്നാണ് പോലീസിന്റെയും നിഗമനം.

വിളിച്ചുവരുത്തി...

വിളിച്ചുവരുത്തി...

സംസ്ഥാന ജൂനിയർ ഹാൻഡ്ബോൾ ടീമംഗമായ കെവി ഗോപിക തൃശൂർ വിമലാ കോളേജിലെ ബിരുദ വിദ്യാർത്ഥിയാണ്. തൃശൂരിലെ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന ഗോപികയെ മാതാപിതാക്കൾ നിർബന്ധപൂർവ്വം വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

ആദ്യം മകളെ...

ആദ്യം മകളെ...

ജീവനൊടുക്കാൻ തീരുമാനിച്ച കാര്യം രാഘവനും ഭാര്യയും മകളെ അറിയിച്ചിട്ടുണ്ടാകില്ലെന്നാണ് പോലീസിന്റെ നിഗമനം. അതിനാൽ തന്നെ ആദ്യം മകളെ കൊലപ്പെടുത്തിയ ശേഷമായിരിക്കും ഇരുവരും ജീവനൊടുക്കിയതെന്നും പോലീസ് പറയുന്നു.

 മരിച്ചുകിടക്കുന്നത്...

മരിച്ചുകിടക്കുന്നത്...

ഗോപികയെ കട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിലും മാതാപിതാക്കളെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയതാണ് ഇത്തരമൊരു നിഗമനത്തിന് കാരണം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവരുന്നതോടെ ഗോപികയുടെ മരണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+