നാളത്തെ ഹർത്താലിന് ബസ്സുകൾ ഓടുമോ? വാഹനം ഇറക്കിയാൽ തടയും? മുന്നറിയിപ്പുമായി ആക്ഷൻ കൗണ്‍സിൽ
തിരുവനന്തപുരം സ്വദേശിയായ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ കുറ്റക്കാരായവരെ അറസ്റ്റ് ചെയ്യണം എന്നടതക്കമുളള ആവശ്യങ്ങള്‍ ഉന്നയിച്ച് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ദളിത് ആദിവാസി സംഘടനകളും ജസ്റ്റിസ് ഫോര്‍ നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സിലുമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വിവിധ മേഖലകളിലുളള 52 അറുപതോളം സംഘടനകളുടെ പിന്തുണ ഹര്‍ത്താലിന് ഉണ്ടെന്ന് ആക്ഷന്‍ കൗണ്‍സില്‍ നേതൃത്വം വ്യക്തമാക്കുന്നു.
അവശ്യ സര്‍വ്വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം സ്വകാര്യ ബസുകള്‍ അടക്കമുളള സ്വകാര്യ വാഹനങ്ങള്‍ നിരത്തിലോടിയാല്‍ റോഡില്‍ വെച്ച് തടയാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കെകെ സുരേഷ് വ്യക്തമാക്കുന്നു. സ്വകാര്യ ബസ് സര്‍വ്വീസ് നടത്തുമെന്നാണ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി രാജ് കുമാര്‍ കരുവാരത്ത് അറിയിച്ചിരിക്കുന്നത്.

നാളെ രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ചിരിക്കുന്നത്. സമാധാനപരമായി ഹര്‍ത്താല്‍ നടത്തണം എന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും കെകെ സുരേഷ് പ്രതികരിച്ചു. അതേസമയം ഹര്‍ത്താലിനോട് സഹകരിക്കില്ലെന്നും സംസ്ഥാനത്ത് നാളെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും എന്നുമാണ് വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കിയിട്ടുളളത്.
ഹര്‍ത്താലുകളുമായി സഹകരിക്കില്ല എന്നുളള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ മുന്‍ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് നാളെ കടകമ്പോളങ്ങള്‍ തുറക്കാനുളള തീരുമാനം. മാത്രമല്ല ഹര്‍ത്താലാണെങ്കിലും സംസ്ഥാനത്തെ ടെക്‌സ്റ്റൈല്‍ സ്ഥാപനങ്ങള്‍ നാളെ തുറക്കുമെന്ന് കേരള ഗാര്‍മെന്റ്‌സ് ഫെഡറേഷനും അറിയിച്ചിട്ടുണ്ട്. പത്രം, പാല്‍, ആശുപത്രി തുടങ്ങിയ അവശ്യ സര്‍വ്വീസുകളെയാണ് ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.
കടകള്‍ അടച്ചും വാഹനങ്ങള്‍ നിരത്തില്‍ ഇറക്കാതെയും ഹോട്ടലുകള്‍ തുറക്കാതെയും ഹര്‍ത്താലിനോട് സഹകരിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ നേതൃത്വം ആവശ്യപ്പെട്ടു. അനാവശ്യമായി വാഹനങ്ങള്‍ ഓടിക്കുകയോ ബസ്സുകള്‍ നിരത്തില്‍ ഇറക്കുകയോ കടകള്‍ തുറക്കുകയോ ചെയ്ത് ഹര്‍ത്താലിനോ താറടിച്ച് കാണിക്കാന്‍ ശ്രമിച്ചാല്‍ അതിനെ ചെറുത്ത് തോല്‍പ്പിക്കുമെന്ന് കെകെ സുരേഷ് വ്യക്തമാക്കി. അതേസമയം നാളത്തെ ഹര്‍ത്താലിനോട് സഹകരിക്കില്ലെന്നാണ് കെപിഎംഎസ് വ്യക്തമാക്കിയിരിക്കുന്നത്.













Click it and Unblock the Notifications