കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് എസ്ഡിപിഐ; പ്രതിഷേധത്തിലെ പങ്കാളിത്തം പൗരന്റെ ബാധ്യത

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: പുതിയ പൗരത്വ നിയമത്തിനെതിരെ സംയുക്ത സമിതി പ്രഖ്യാപിച്ച സംസ്ഥാന ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് എസ്ഡിപിഐ. വിവിധ പാര്‍ട്ടികളും സംഘടനകളും ചേര്‍ന്ന് ഈ മാസം 17ന് ഹര്‍ത്താല്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്നത് ഭരണഘടന ലംഘനമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി.

Sdpi

വിവാദ ബില്ല് നിയമമായതോടെ ആര്‍എസ്എസിന്റെ വിചാരധാര വിജയിച്ചു. ഭരണഘടന പരാജയപ്പെടുകയും ചെയ്തു. ഒരു വിഭാഗത്തെ മാത്രം പുറത്തുനിര്‍ത്തുന്ന നീക്കം ശരിയല്ല. തുല്യനീതിയുടെ ലംഘനമാണ്. രാജ്യസ്‌നേഹികളെ ഏറെ വേദനിപ്പിക്കുന്നതാണ് പുതിയ നിയമം. ജനവിരുദ്ധമായ നിയമത്തിനെതിരെ നടക്കുന്ന പോരാട്ടത്തില്‍ പങ്കാളികളാവുക എന്നത് പൗരന്റെ ബാധ്യതയാണ്.

ബില്ല് അവതരിപ്പിച്ചത് മുതല്‍ രാജ്യത്തെ ക്രമസമാധാനം തകര്‍ന്നിരിക്കുന്നു. എതിര്‍ ശബ്ദങ്ങളെ മൂടിവയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമം. പ്രതിഷേധങ്ങളില്‍ എല്ലാ വിഭാഗത്തിന്റെയും പങ്കാളിത്തവും പിന്തുണയുമുണ്ടാകണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു. വെല്‍ഫെയര്‍ പാര്‍ട്ടി, എസ്ഡിപിഐ, ഡിഎച്ച്ആര്‍എം, ജമാഅത്ത് കൗണ്‍സില്‍ എന്നീ സംഘടനകളും പൊതുപ്രവര്‍ത്തകരുമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

രാജ്യം വിഭജിക്കുന്ന സമീപനത്തിലേക്ക് കേന്ദ്രം പോകുമ്പോള്‍ ജനകീയ പ്രതിരോധം ആവശ്യമാണ് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതെന്ന് സംഘടനകള്‍ അറിയിച്ചു. അതേസമയം, ഹര്‍ത്താലുമായി ബന്ധമില്ലെന്ന് യൂത്ത് ലീഗ്, സമസ്ത, എപി വിഭാഗം സുന്നികള്‍ എന്നിവര്‍ അറിയിച്ചിട്ടുണ്ട്. ഹര്‍ത്താല്‍ നടത്തിയാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

English summary
Kerala Harthal on December 17 need to win: SDPI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X