കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ വോട്ടര്‍മാരുടെ എണ്ണം 2.67 കോടി; ആദ്യ തിരഞ്ഞെടുപ്പിനേക്കാള്‍ മൂന്നിരട്ടി വോട്ടര്‍മാര്‍

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ ഏപ്രില്‍ 6നു നിയമസഭ തിരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചിരിക്കെ രണ്ടരക്കോടിയിലേറെ സമ്മദിദായകരാണ്‌ പോളിങ്‌ ബൂത്തിലേക്കെത്തുക. 2.67 കോടി വോട്ടര്‍മാരാണ്‌ കേരള സംസ്ഥാനത്ത്‌ ഉള്ളത്‌. സംസ്ഥാനത്തെ ആദ്യ നിയമസഭ തിരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്നതിനേക്കാള്‍ മൂന്നിരട്ടി വോട്ടര്‍മാരാണ്‌ ഇപ്പോള്‍ കേരളത്തിലുള്ളത്‌.

1957ല്‍ കേരളത്തില്‍ ആദ്യ തിരഞ്ഞെടുപ്പ്‌ നടക്കുമ്പോള്‍ സംസ്ഥാനത്തെ ആകെ വോട്ടര്‍മാരുടെ എണ്ണം 75 ലക്ഷമായിരുന്നു. 75,14,626 പേര്‍ക്കാണ്‌ വോട്ടവകാശമുണ്ടായിരുന്നത്‌. എന്നാല്‍ അടുത്തമാസം നടക്കുന്ന തിരഞ്ഞെടുപ്പില്‍ 2,67,31,509 പേര്‍ക്കാണ്‌ വോട്ടവകാശമുള്ളത്‌. 64 കൊല്ലം കൊണ്ട്‌ മൂന്നിരട്ടി വോട്ടര്‍മാരണ്‌ സംസ്ഥാനത്തുണ്ടായത്‌.

voters

ഇന്ധന വിലവര്‍ധനവിനെതിരെ പ്രതിഷേധിച്ചുള്ള ഭാരതബന്ദ് തുടരുന്നു, ചിത്രങ്ങള്‍

കേരളത്തില്‍ സ്‌ത്രീ വോട്ടര്‍മാരാണ്‌ കൂടുതലായും ഉള്ളത്‌. നിലവിലെ പട്ടികയിലും സ്‌ത്രീ വോട്ടര്‍മാര്‍ തന്നെയാണ്‌ മുന്നില്‍. ഇപ്പോഴത്തെ പട്ടികയില്‍ 1,37,79,263 സ്‌ത്രീകളും 1,29,52,025 പുരുഷന്‍മാരുമാണ ഉള്ളത്‌. പുരുഷന്‍മാരേക്കാള്‍ 8,27,598 സ്‌ത്രീ വോട്ടര്‍മാര്‍ കൂടുതല്‍. ട്രാന്‍സ്‌ ജന്‍ഡര്‍ വിഭാഗത്തില്‍ സംസ്ഥാനത്ത്‌ 221 പേര്‍ക്കാണ്‌ വോട്ടവകാശം.

ഏപ്രില്‍ 6നാണ്‌ കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. ഒറ്റഘട്ടമായാണ്‌ സംസ്ഥാനത്ത്‌ നിയമസഭ തിരഞ്ഞെടുപ്പ്‌ നടക്കുക. മെയ്‌ 2ന്‌ നിയമസഭ തിരഞ്ഞെടുപ്പ്‌ ഫലം പ്രഖ്യാപിക്കും.

ഷാരൂഖ് ഖാന്‍റെ മകള്‍, ക്യൂട്ട് സുന്ദരി സുഹാനയുടെ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
കേരളം പോളിംഗ് ബൂത്തിലേക്ക് | Oneindia Mlayalam

English summary
kerala has 2.57 cores above voters in upcoming Kerala assembly election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X