Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളം സ്ത്രീകൾക്ക് ജീവിക്കാൻ സാധിക്കാത്ത സംസ്ഥാനമായി മാറിയിരിക്കുന്നു: മഹിളാമോർച്ച

തിരുവനന്തപുരം;കേരളം സ്ത്രീകൾക്ക് ജീവിക്കാൻ സാധിക്കാത്ത സംസ്ഥാനമായി മാറിയെന്ന് മഹിളാ മോർച്ച സംസ്ഥാന അദ്ധ്യക്ഷ നിവേദിത സുബ്രഹ്മണ്യൻ.രക്ഷിക്കാൻ, ആശ്രയിക്കാൻ ആരുമില്ലെന്ന തോന്നലിലാണ് കൊച്ചുപെൺകുട്ടികൾ ജീവനൊടുക്കുന്നത്. സ്ത്രീ വിരുദ്ധത വർദ്ധിച്ചു വരുന്നതറിഞ്ഞിട്ടും ആറാം വർഷത്തിലാണ് മുഖ്യമന്ത്രിക്ക് ഗാർഹിക പീഡന പരാതികൾ അന്വേഷിക്കാൻ നോഡൽ ഓഫീസർ വേണമെന്ന തോന്നലുണ്ടായതെന്നും നിവേദിത കുറ്റപ്പെടുത്തി.

a4-162398

നോഡൽ ഓഫീസറെ നിയമിച്ച ആദ്യ ദിവസം തന്നെ ഇരുന്നൂറിലേറെ പരാതി കിട്ടി എന്ന് പറയുമ്പോൾ എത്ര മോശമാണ് കേരളത്തിലെ സ്ത്രീകളുടെ സ്ഥിതി എന്ന് വ്യക്തമാണ്.സ്ത്രീ പീഡകരെ കയ്യാമം വച്ച് നടത്തിക്കുമെന്ന് പറഞ്ഞ് വി.എസ് അച്യുതാനന്ദനും സ്ത്രീ സുരക്ഷയിൽ രാജ്യത്ത് ഒന്നാമതെത്തുമെന്ന് പറഞ്ഞ് പിണറായിയും അധികാരത്തിലേറി. വീട്ടുജോലിയിലെ ഭാരം കുറയ്ക്കാൻ പോലും ഇടപെടുമെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രിയാണ് പിണറായി. പെൺകുട്ടികളുടെ ജീവിച്ചിരിക്കാനുള്ള അവകാശം ഉറപ്പിക്കാൻ പോലും ശ്രമിക്കുന്നില്ല.

കൊച്ചിയിൽ ഫ്ലാറ്റിൽ പൂട്ടിയിട്ട് പീഡിപ്പിച്ച കഥ കണ്ടു. നഗരഹൃദയത്തിൽ തന്നെ കൊടും പീഡനം കേരള വനിതാ കമ്മിഷൻ സ്ത്രീധനം സംബന്ധിച്ച് കമ്മിഷനിൽ റജിസ്റ്റർ ചെയ്യപ്പെട്ട കേസുകളിൽ എടുത്ത നടപടികൾ അറിയാൻ താല്പര്യമുണ്ട്. വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം.സി ജോസഫൈനെ മാറ്റി സ്ത്രീകളോട് സ്നേഹവും അനുഭാവവും കരുതലുമുള്ള ആരെയെങ്കിലും വനിതാ കമ്മിഷൻ അദ്ധ്യക്ഷയാക്കണമെന്ന് മഹിളാമോർച്ച ആവശ്യപ്പെട്ടു. ഇപ്പോൾ ഉള്ള വനിതാ കമീഷൻ സംവിധാനം പിരിച്ചു വിടണം. ഏറ്റവും വലിയ വനിതാ സംഘടനയെന്ന് അവകാശപ്പെടുന്ന ജനാധിപത്യ മഹിളാ അസോസിയേഷൻ്റെ മൗനം അഭ്ഭുതപ്പെടുത്തുന്നതാണ്.

മുൻ മന്ത്രി പ്രൊഫ.കെ നാരായണക്കുറുപ്പിന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാജ്ഞലി- ചിത്രങ്ങൾ

മുൻ എം.പി കൂടിയായ പ്രസിഡൻറ് ടി.എൻ സീമ ഇടതുപക്ഷം ഭരിക്കുമ്പോൾ മിണ്ടില്ല. മഹിളാ ഫെഡറേഷൻ നേതാവായ മന്ത്രി ജെ.ചിഞ്ചുറാണിയും മൗനത്തിലാണ്. സർക്കാർ നിലപാടുകളെ ചോദ്യം ചെയ്യാനിവർ തയ്യാറാവുന്നില്ല. നവോത്ഥാനം ശബരിമലയിലല്ല, സ്ത്രീകൾക്ക് സുരക്ഷിതമായി ജീവിക്കാനുള്ള അവസരം ഉറപ്പിക്കുന്നിടത്താണ് ഉണ്ടാകേണ്ടതെന്ന് ഓർമ്മിപ്പിക്കുന്നു.കേരളത്തിലെ സ്ത്രീകളുടെ ദുരവസ്ഥ ദേശീയ വനിതാ കമ്മിഷൻ്റെ ശ്രദ്ധയിൽ കൊണ്ടുവരും. ജീവിക്കാനുള്ള അവകാശം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സമരം ചെയ്യുമെന്നും നിവേദിത പറഞ്ഞു.

ബിക്കിനി ചിത്രങ്ങളുമായി സോഫി ചൗദരി; ഏറ്റെടുത്ത് ആരാധകർ

Recommended Video

cmsvideo
    Aashiq abu against m c josephine | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+