പുതിയ റെക്കോര്‍ഡുമായി കേരളം; എല്ലാ സ്കൂളുകളും ഹൈടെക്; പ്രഖ്യാപനം നാളെ
തിരുവനന്തപുരം: കേരളത്തിലെ എല്ലാ സ്കൂളുകളും ഹൈടെക്കായി മാറി. സ്കൂള്‍ വിദ്യാഭ്യാസം ഡിജിറ്റലൈസ് ചെയ്യുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാകുകയാണ് കേരളം. എട്ടാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള 42000 ക്ലാസ് മുറികള്‍ സമ്പൂര്‍ണമായി ഹൈടെക്കായി. ഈ ക്ലാസ് മുറികളില്‍ ലാപ്ടോപ്പുകളും പ്രൊജക്ടറുകളും സ്ക്രീനുകളും ഒരുങ്ങി. സ്കൂളിലെ സ്റ്റുഡിയോയുമായി ക്ലാസ് റൂമുകളെ ബന്ധിപ്പിച്ചു.

എല്ലാ എല്‍പി, യുപി സ്കൂളുകളിലും ഒരു സ്മാര്‍ട്ട് ക്ലാസ് റൂം ഒരുക്കി കഴിഞ്ഞു. കംപ്യൂട്ടര്‍ ലാബോടെയുള്ള സ്മാര്‍ട്ട് ക്ലാസ് മുറികളാണ് എല്‍പി, യുപി സ്കൂളില്‍ തയ്യാറാക്കിയത് എന്ന് ധനമന്ത്രി ടിഎം തോമസ് ഐസക് അറിയിച്ചു. ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.
സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ഹൈടെക് സ്കൂള്‍, ഹൈടെക് ലാബ് പദ്ധതികള്‍ പൂര്‍ത്തിയായി. ലോക വിദ്യാഭ്യാസ ചരിത്രത്തില്‍ കേരളം പുതിയ താളുകള്‍ തുന്നി ചേര്‍ക്കുകയാണ്. പ്രൈമറി സ്കൂളുകളില്‍ നടപ്പാക്കിയ ഹൈടെക് ലാബ്, ഹൈടെക് ക്ലാസ് മുറി പദ്ധതിയുടെയും സമ്പൂര്‍ണ ഡിജിറ്റല്‍ പദ്ധതിയുടെയും ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിര്‍വഹിക്കും. എല്ലാ സ്കൂളുകളിലും ഹൈസ്പീഡ് ബ്രോഡ്ബാന്‍ഡ് കണക്ഷനുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. രണ്ടു ലക്ഷം കംപ്യൂട്ടളുകളില് സ്വതന്ത്ര സോഫ്റ്റ് വെയര്‍ വിന്യസിച്ച് സ്മാര്‍ട്ട് ആയതായും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഒരു ലക്ഷത്തിലധികം ലാപ്ടോപ്പുകള്, 7 ലക്ഷം മല്‍ട്ടിമീഡിയ പ്രൊജക്ടറുകള്‍ എന്നിവ വിതരണം ചെയ്തുകഴിഞ്ഞു.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications