ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫൈവ് സ്റ്റാർ ഹോട്ടലുകൾ കേരളത്തിൽ; കണക്ക് ഇങ്ങനെ
തിരുവനന്തപുരം: ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫൈഫ് സ്റ്റാർ ഹോട്ടലുകൾ എവിടെയാണ് ഉള്ളതെന്ന് അറിയാമോ? നമ്മുടെ കേരളത്തിൽ. ഇന്ത്യയിൽ എറ്റവും കൂടുതൽ ഫൈവ് സ്റ്റാർ ഹോട്ടൽ ഉള്ള സംസ്ഥാനം എന്ന നേട്ടം കേരളത്തിന് സ്വന്തമായി. താമസ സൗകര്യവുമായി ബന്ധപ്പെട്ട നാഷണൽ ഡേറ്റ ബേസ് ഫോർ അക്കമഡേഷൻ യൂണിറ്റ് കണക്കുകൾ അനുസരിച്ചാണ് ഫൈവ് സ്റ്റാർ ഹോട്ടലുകളുടെ കണക്കിൽ കേരളത്തിൽ ഒന്നാമത് എത്തിയത്.
മഹാരാഷ്ര, രാജസ്ഥാൻ, ഗോവ എന്നീ സംസ്ഥാനങ്ങളെ മറികടന്നാണ് കേരളം ആദ്യമെത്തിയത്. കണക്ക് പ്രകാരം മഹാരാഷ്ട്രയിൽ 35 ഫൈഫ് സ്റ്റാർ ഹോട്ടലുകളാണ് ഉള്ളത്. ഗോവയിൽ 32 ഫൈസ് സ്റ്റാർ ഹോട്ടലുകളാണ് ഉള്ളത്. ഡൽഹിയിൽ 27 ഫൈസ് സ്റ്റാർ ഹോട്ടലുകളാണ് ഉള്ളതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കേന്ദ്രസർക്കാരിന്റെ കണക്കുകൾ പ്രകാരം കേരളത്തിൽ 45 ഫൈവ് സ്റ്റാർ ഹോട്ടലുകൾ ആണ് ഉള്ളത്.

ടൂറിസം രംഗത്ത് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ സംസ്ഥാന സർക്കാർ വലിയ പങ്കാണ് വഹിക്കുന്നതെന്ന് കേരള ടൂറിസം ഡയരക്ടർ പി ബി നൂഹ് അറിയിച്ചു. സ്വകാര്യ മേഖലയും കേരള ടൂറിസത്തിന് വലിയ പ്രാധാന്യം നൽകുന്നുണ്ട്. ഇക്കാരണത്താൽ കേരളത്തിലേക്കുള്ള ദേശീയ, രാജ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധന ഉണ്ടായിട്ടുണ്ടെന്നും പി ബി നൂഹ് പറഞ്ഞു.












Click it and Unblock the Notifications