ഇന്ത്യയില്‍ സ്വർണവില ഏറ്റവും കുറവ് ആ സംസ്ഥാനത്ത്: അഞ്ച് പൈസയുടെ മുടക്കില്ലാതെ പോയി വാങ്ങാം
ലോകത്ത് സ്വർണവില ഉയർന്ന് നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. ഉദാഹരണത്തിന് യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ വിലയില്‍ പവന് ശരാശരി 2500 മുതല്‍ 3000 വരെ രൂപയുടെ വ്യത്യാസം ഇപ്പോഴുമുണ്ട്. നികുതി അടക്കമുള്ള കാര്യങ്ങളാണ് ഇന്ത്യയിലെ വില വർധനവിന് കാരണം. ലോകത്ത് സ്വർണവില ഇത്തരത്തില്‍ വ്യത്യസ്തപ്പെട്ട് കിടക്കുന്നത് പോലെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ക്കിടയിലും സ്വർണത്തിന്റെ നിരക്കില്‍ തീരെ ചെറുതല്ലാത്ത അന്തരമുണ്ട്.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ വിലയ്ക്ക് ഇന്ത്യയില്‍ സ്വർണ്ണം ലഭിക്കുന്ന ഒരു സംസ്ഥാനമുണ്ട്. ഈ സംസ്ഥാനത്ത് നിന്ന് വിലക്കുറവില്‍ സ്വർണം വാങ്ങാമെന്ന് മാത്രമല്ല പ്രതിശീർഷ സ്വർണ ഉപഭോഗത്തിൻ്റെ കാര്യത്തിൽ രാജ്യത്ത് ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനവുമാണ് ഇത്. എന്തുകൊണ്ടാണ് ആ സംസ്ഥാനത്ത് സ്വർണ വില ഇത്തരത്തില്‍ കുറഞ്ഞ് നില്‍ക്കുന്നുവെന്നാണ് ഇവിടെ പരിശോധിക്കുന്നത്.

ആദ്യ ആ സംസ്ഥാനം ഏതാണെന്ന് നമുക്ക് അറിയാം. മറ്റെങ്ങുമല്ല, നമ്മുടെ സ്വന്തം കേരളമാണ് രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വർണം ലഭിക്കുന്ന സംസ്ഥാനം. രാജ്യത്തിൻ്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ സ്വർണ വില കുറയാന്‍ വിവിധ കാരണങ്ങളുണ്ട്. കുറഞ്ഞ ഗതാഗത ചെലവുകൾ, നികുതി ഘടനകൾ, ഇറക്കുമതി തീരുവകൾ എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങൾ ഇതില്‍ പ്രധാനമാണ്.
പ്രധാന തുറമുഖങ്ങളുമായുള്ള കേരളത്തിൻ്റെ സാമീപ്യം ഇറക്കുമതിയില്‍ പ്രധാന്യമാണ്. അതോടൊപ്പം ഇന്ത്യയില്‍ തന്നെ ആഭരണ നിർമ്മാണത്തിന്റെ ഹബ്ബായി പ്രവർത്തിക്കുന്നത് തൃശൂരാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സ്വർണാഭരണങ്ങള്‍ എത്തിക്കുന്നത് തൃശൂരില്‍ നിന്നുമാണ്. മറ്റ് സംസ്ഥാനങ്ങളിലേക്ക് സ്വർണാഭരണം എത്തിക്കുമ്പോഴുള്ള ഗതാഗത ചിലവ് അടക്കമുള്ളവ അവിടുത്തെ വിലയിലും പ്രതിഫലിക്കും.
ചില വ്യാപാരികളുടെ നികുതിവെട്ടിപ്പും കേരളത്തിൽ സ്വർണവില കുറയാനുള്ള കാരണമായി ന്യൂസ് 18 ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തെ നിരവധി സ്വർണ്ണ വ്യാപാരികൾ ജി എസ് ടി വെട്ടിപ്പ് നടത്തുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിലൂടെ കുറഞ്ഞ വിലയില്‍ സ്വർണം നല്‍കി കൂടുതല്‍ കച്ചവടം നേടാന്‍ ജ്വല്ലറികള്‍ക്ക് സാധിക്കും.
നവംബർ 28 ലെ വില അടിസ്ഥാനമാക്കി താരതമ്യം ചെയ്യുകയാണെങ്കില്‍ അന്നേ ദിവസം ഡൽഹിയിൽ 24 കാരറ്റ് സ്വർണത്തിൻ്റെ വില ഗ്രാമിന് 7750 രൂപയായിരുന്നു. എന്നാൽ, കേരളത്തിൽ ഇത് ഗ്രാമിന് 7735 രൂപയാണ്. അതായത് പവന് 120 രൂപയുടെ വ്യത്യാസം. 22 കാരറ്റിന്റെ കാര്യത്തിലാണെങ്കില്‍ ഇതേ ദിവസം ഡല്‍ഹിയിലെ ഗ്രാം വില 7105 രൂപയാണ്. എന്നാല്‍ കേരളത്തില്‍ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 7090 രൂപ കൊടുത്താല്‍ മതി. വ്യത്യാസം 15 രൂപ.
കേരളം കഴിഞ്ഞാല്‍ കർണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യത്ത് കുറഞ്ഞ നിരക്കില്‍ സ്വർണം ലഭിക്കുന്നത്. ഈ വ്യത്യാസം എന്ന് പറയുന്നത് ഗ്രാമിന് 5 മുതല്‍ 20 രൂപവരേയാണ്. വേൾഡ് ഗോൾഡ് കൗൺസിലിൻ്റെ കണക്കനുസരിച്ച്, ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിശീർഷ സ്വർണ ഉപഭോഗം ഉള്ളത് കേരളത്തിലാണ്. സംസ്ഥാനത്തെ വാർഷിക സ്വർണ ഉപഭോഗം 200-225 ടൺ ആണ്.
-
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
സ്വർണ വില 20 ശതമാനം ഇടിയും, സ്വപ്നമല്ല..പവൻ വില 88,000 രൂപ വരെ, ഗ്രാം വില 11,000ത്തിലേക്ക് ..; പുതിയ പ്രവചനം -
ദുബായ് സ്വര്‍ണ വിപണി സ്ഥിരത കൈവരിക്കുന്നു... വില കൂടാന്‍ തുടങ്ങി, ഇപ്പോള്‍ വാങ്ങണോ? -
അക്ഷയ തൃതീയയ്ക്ക് സ്വര്‍ണം വാങ്ങാനിരിക്കുകയാണോ? ശരിയായ തിയതിയും സമയവും അറിയാം -
മൂന്ന് വര്‍ഷത്തെ കുതിപ്പ് സ്വര്‍ണം അവസാനിപ്പിച്ചോ? 3300 ഡോളറിലേക്ക് സ്വര്‍ണം വീഴുമോ? -
സ്വര്‍ണം സുരക്ഷിതമല്ല... എല്ലാം വിറ്റ് വെള്ളി വാങ്ങുന്നതാണോ നല്ലത്? അറിയേണ്ടതെല്ലാം -
സ്വർണ വില കൂട്ടുന്ന സെൻട്രൽ ബാങ്കുകൾ; ഏറ്റവും വലിയ പണി തരുന്നത് ചൈന തന്നെ, പോളണ്ടും പിന്നിലല്ല..കണക്ക് പുറത്ത് -
സ്വര്‍ണം വീഴും... വാഴാന്‍ പോകുന്നത് പഞ്ചസാരയോ? ഇന്ത്യയെ കാത്തിരിക്കുന്നത് ഇത് -
സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ ഇറക്കുമതി ചെയ്യാനാകില്ലേ? പുതിയ നിയന്ത്രണവുമായി കേന്ദ്രം -
ലോകത്തുള്ളത് 31 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള സ്വര്‍ണം! എന്നിട്ടും നിക്ഷേപകരുടെ കൈവശം 3% മാത്രം!! -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം












Click it and Unblock the Notifications