പഞ്ചാബ് ബാങ്കില്‍ 10 കോടി നിക്ഷേപിച്ചു; ഇബ്രാഹീം കുഞ്ഞിന് കുരുക്ക്, ഇഡി അന്വേഷണം വരുന്നു
കൊച്ചി: കള്ളപ്പണം വെളുപ്പിച്ച കേസില്‍ മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ ഇബ്രാഹീം കുഞ്ഞിന് പങ്കുണ്ടെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജി ഗിരീഷ് ബാബു സമര്‍പ്പിച്ച ഹര്‍ജിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനെ കക്ഷി ചേര്‍ക്കാന്‍ കോടതി ആവശ്യപ്പെട്ടു. വിജിലന്‍സ് അന്വേഷിക്കുന്ന പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ആരോപണ മുനയിലുള്ള വ്യക്തിയാണ് ഇബ്രാഹീം കുഞ്ഞ്. പുതിയ പരാതി മുന്‍മന്ത്രിക്ക് കുരുക്കാകും.

ചന്ദ്രിക പത്രത്തിന്റെ പഞ്ചാബ് നാഷണല്‍ ബാങ്കിലെ കൊച്ചി ശാഖയിലുള്ള അക്കൗണ്ടില്‍ 10 കോടി രൂപ സെമീര്‍ എന്നയാള്‍ നോട്ട് നിരോധന വേളയില്‍ നിക്ഷേപിച്ചിരുന്നു. മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ് സെമീര്‍. ഇബ്രാഹീം കുഞ്ഞും ബോര്‍ഡില്‍ അംഗമാണ്. ഇതിന് പുറമെ പത്രത്തിന്റെ എസ്ബിഐ അക്കൗണ്ടിലും കണക്കില്ലാത്ത പണം നിക്ഷേപിക്കപ്പെട്ടിട്ടുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
പൊതുമരാമത്ത് വകുപ്പിന്റെ കരാറുകള്‍ വഴി നിയമവിരുദ്ധമായി ഇബ്രാഹീം കുഞ്ഞ് വന്‍ നേട്ടമുണ്ടാക്കിയിട്ടുണ്ട്. ഇതെല്ലാം ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടില്‍ ബിനാമി പേരില്‍ നിക്ഷേപിച്ചിരിക്കുകയാണെന്നും ഗിരീഷ് ബാബു സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. ചന്ദ്രികയുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് അക്കൗണ്ടില്‍ 10 കോടി നിക്ഷേപിച്ച വിവരം തങ്ങള്‍ക്ക് അറിയാമെങ്കിലും ഇബ്രാഹീം കുഞ്ഞിനെ ബന്ധപ്പെടുത്തി അന്വേഷണം നടന്നിട്ടില്ലെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു.
എന്നാല്‍ വിശദമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണം എന്നാണ് പരാതിക്കാരന്റെ ആവശ്യം. പാലാരിവട്ടം പാലം അഴിമതിയും ചന്ദ്രിക അക്കൗണ്ടിലെ ഇടപാടുകളും തമ്മില്‍ ബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്നും ഹര്ജിക്കാരന് ആവശ്യപ്പെട്ടു. കള്ളപ്പണ ഇടപാട് നടന്നോ എന്ന കാര്യം പരിശോധിക്കണമെന്ന് കോടതി സൂചിപ്പിച്ചു. എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കേസില്‍ കക്ഷിയാകണമെന്ന് പറഞ്ഞ കോടതി ഇക്കാര്യത്തില്‍ പ്രത്യേക അപേക്ഷ സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാരനോട് നിര്‍ദേശിച്ചു.
-
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ












Click it and Unblock the Notifications