കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോ പ്രസാദ് പന്ന്യനെ തിരിച്ചെടുക്കണം.. സസ്പെന്‍റ് ചെയ്ത നടപടിക്കെതിരെ ഹൈക്കോടതി

  • By Aami Madhu
Google Oneindia Malayalam News

സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടതിന്‍റെ പേരില്‍ സസ്പെന്‍റ് ചെയ്ത അധ്യാപകനെ തിരിച്ചെടുക്കണമെന്ന് ഹൈക്കോടതി. കാസര്‍ഗോഡ് കേന്ദ്ര സര്‍വ്വകലാശാല ഇംഗ്ലീഷ് താരതമ്യ പഠന വകുപ്പ് മേധാവി ഡോ പ്രസാദ് പന്ന്യനെ തിരിച്ചെടുക്കാനാണ് കോടതി നിര്‍ദ്ദേശിച്ചത്. സസ്പെന്‍റ് ചെയ്ത നടപടിക്കെതിരെ പ്രസാദ് പന്ന്യന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

prasdpannyandd-1545299

ഭാഷാ ശാസ്ത്ര വിഭാഗത്തിലെ ദളിത് ഗവേഷക വിദ്യാര്‍ത്ഥിയായ ഗണ്‍തോതി നാഗരാജുവിനെ അറസ്റ്റ് ചെയ്ത നടപടിയില്‍ വിമര്‍ശിച്ചാണ് പ്രസാദ് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടത്. ഹോസ്റ്റലിലെ അഗ്നിശമന ഉപകരണത്തിന്‍റെ ഗ്ലാസ് പൊട്ടിച്ച വിഷയം സര്‍വ്വകലാശയ്ക്ക് അകത്ത് തീര്‍ക്കാതെ അത് ക്രിമിനല്‍ കേസാക്കി വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തതിനെയായിരുന്നു പ്രസാദ് വിമര്‍ശിച്ചത്.

വ്യക്തിയുടെ തൊഴിലിനേയും സല്‍കീര്‍ത്തിയേയും ബാധിക്കുന്ന നടപടിയാണ് സസ്പെന്‍ഷന്‍ എന്ന് വ്യക്തമാക്കിയ കോടതി സര്‍വ്വകലാ അധ്യാപകന് യോജിച്ച പെരുമാറ്റമല്ല പ്രസാദിന്‍റേത് എന്ന് തോന്നുന്നുണ്ടെങ്കില്‍ നിയമാനുസൃത നടപടി എടുക്കാമെന്നും നിര്‍ദ്ദേശിച്ചു.

English summary
Kerala HC Orders Reinstatement of Teacher Suspended Over Facebook Post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X