Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹൈക്കോടതി അസിസ്റ്റന്റ് പരീക്ഷയ്ക്ക് ചോദ്യം 'മോദി സന്ദര്‍ശിക്കാത്ത രാജ്യമേത്? '

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ തമാശരൂപേണെ ഒരു ചേദ്യം ഉയര്‍ന്നിരുന്നു. മുകളിലത്തെ രാജ്യത്തുണ്ട് സൈഡിലുള്ള രാജ്യത്തുണ്ട് നമ്മുടെ രാജ്യത്ത് മാത്രം ഇല്ല ആരാണെന്നു പറയാമോ? ഉത്തരം നമ്മുടെ പ്രധാനമന്ത്രി എന്നായിരുന്നു. ഞായറാഴ്ച നടന്ന ഹൈക്കോടതി അസിസ്റ്റന്റ് പരീക്ഷയിലെ ചോദ്യം പരീക്ഷാര്‍ത്ഥികളെ അമ്പരപ്പിച്ചു.

എന്താണ് ആ ചോദ്യം എന്നല്ലേ? പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിക്കാത്ത രാജ്യമേത് എന്നതായിരുന്ന അത്. ചോദ്യം വിവാദമായിരിക്കുകയാണ്.പ്രധാനമന്ത്രിയുടെ വിദേശ യാത്രകളെ പരിഹസിക്കുന്നതാണിതെന്നും അല്ല, പൊതുവിജ്ഞാനത്തിന്റെ ഭാഗമാണെന്നുമാണ് വിവാദം.

narendra-modi-4.jp

പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനങ്ങളെക്കുറിച്ച് ചോദിക്കുന്നത് ചോദ്യ പേപ്പറിലെ ആറാമത്തെ ചോദ്യത്തിലാണ്. താഴെ പറയുന്നവയില്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ നരേന്ദ്ര മോദി സന്ദര്‍ശിക്കാത്ത രാജ്യമേത്? എന്നാണ് ചോദ്യം.

ഉത്തരങ്ങളായി യു.എസ്.എ, ഓസ്‌ട്രേലിയ, ബ്രിട്ടന്‍, ദക്ഷിണ കൊറിയ എന്നി 4 ഓപ്ഷനും നല്കിയിട്ടുണ്ട്.മുപ്പതിനായിരത്തിലധികം ഉദ്യോഗാര്‍ഥികള്‍ എഴുതിയ ഹൈക്കോടതി അസിസ്റ്റന്റ് പരീക്ഷ കഴിഞ്ഞപാടേ സോഷ്യല്‍ മാധ്യമങ്ങളിലുള്‍പ്പെടെ ഈ ചോദ്യം ചര്‍ച്ചയായി മാറിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+