Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയുടെ സന്ദര്‍ശനത്തിനെതിരെ ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിലെ വിവിഐപി സാനിധ്യം തങ്ങളുടെ ചികിത്സയെ തടസ്സപ്പെടുത്തിയെന്ന് ആരോഗ്യ വകുപ്പ്. പ്രധാനമന്ത്രിക്കൊപ്പം നൂറോളം പേരാണ് വാര്‍ഡുകളിലേക്ക് കയറിയതെന്നും ആരോഗ്യ വകുപ്പ് പറഞ്ഞു. ഇന്നലെ ഡിജിപി സെന്‍കുമാറും പ്രധാനമന്ത്രിയുടെ പെട്ടെന്നുള്ള സന്ദര്‍ശനത്തിനെതിരെ പറഞ്ഞിരുന്നു.

ദേഹമാസകലം പൊള്ളലേറ്റവരാണ് ഐസിയുവിലുണ്ടായിരുന്നത്. ഐസിയില്‍ പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും പ്രവേശിക്കുമ്പോള്‍ ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ പുറത്തു നില്‍ക്കേണ്ടി വന്നെന്നും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ആര്‍ രമേശ് വ്യക്തമാക്കി. ഇവരുടെ സന്ദര്‍സനമല്ല, ഇവരോടൊപ്പം ഇടിച്ചു കയറിയ നൂറോളം പേരാണ് ചികിത്സയ്ക്ക് തടസ്സമായതെന്നും അദ്ദേഹം വ്യക്തമാക്കി.

Modi's visit

ഡോക്ടര്‍മാരെ സംബന്ധിച്ചും രോഗികളെ സംബന്ധിച്ചും നിര്‍ണ്ണായക നിമിഷങ്ങളിലാണ് വിവിഐപികളുടെ സന്ദര്‍ശനം ഉണ്ടായിട്ടുള്ളത്. സര്‍ജിക്കല്‍ വാര്‍ഡിലെ നഴ്‌സുമാരോട് അരമണിക്കൂറോളം പുറത്തു നില്‍ക്കാനാണ് പ്രധാനമന്ത്രിയുടെ കൂടെയുള്ള ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്. ഇത് ചികിത്സയെ കാര്യമായി ബാധിക്കുകയും ചെയ്തു.

ദുരന്ത സ്ഥലത്ത് പോലീസുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന സമയത്ത് അദ്ദേഹം എത്തുന്നതിനാല്‍ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കേണ്ടി വരുമെന്നും ഇത് രക്ഷാപ്രവര്‍ത്തനെ ബാധിക്കുമെന്നും ഡിജിപി സെന്‍കുമാര്‍ അറിയിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രി അപകട ദിവസം തന്നെ സ്ഥലത്ത് എത്തിച്ചേരാണ് ശ്രമിക്കുകയാണ് ഉണ്ടായത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+