കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയിൽ കൊലയാളി കൊറോണ വൈറസ് പടരുന്നു, കേരളത്തിൽ ജാഗ്രതാ നിർദേശം

Google Oneindia Malayalam News

തിരുവനന്തപുരം: കൊറോണ വൈറസ് ചൈനയില്‍ ജീവനെടുത്ത് തുടങ്ങിയതോടെ ലോകം മുഴുവന്‍ അതീവ ജാഗ്രതയിലാണ്. ചൈനയില്‍ ഇതുവരെ 9 പേര്‍ കൊറോണ വൈറസ് ബാധിച്ച് മരണപ്പെട്ടു എന്നാണ് കണക്ക്. 440തോളം പേര്‍ക്ക് വൈറസ് ബാധയേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഈ വൈറസിനെ ചെറുക്കാന്‍ സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.

ചൈന അടക്കമുളള വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്നവരെ വിമാനത്താവളങ്ങളില്‍ വെച്ച് തന്നെ കര്‍ശന പരിശോധന നടത്താനാണ് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്. മാത്രമല്ല ഈയടുത്ത് ചൈനയില്‍ നിന്നും കേരളത്തിലേക്ക് എത്തിയവര്‍ ഉടനെ തന്നെ അവരുടെ ജില്ലയിലെ മെഡിക്കല്‍ ഓഫീസറുമായി ബന്ധപ്പെടാനും നിര്‍ദേശിച്ചിരിക്കുകയാണ്.

corona

ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്നതിന് പിന്നാലെ രാജ്യത്തെ വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തന്നെ ഉത്തരവിട്ടിരുന്നു. കൊച്ചി അടക്കമുളള വിമാനത്താവളങ്ങളില്‍ പരിശോധന നടത്താനാണ് നിര്‍ദേശം. ഇതിന് പിന്നാലെയാണ് കേരളവും കൊറോണ വൈറസിനെ തടയാനുളള പ്രത്യേക ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

ചൈനയെ കൂടാതെ അമേരിക്കയിലും ഒരാള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റെല്ലാ ലോകരാജ്യങ്ങളും അതീവ ജാഗ്രതയിലുമാണ്. അതുകൊണ്ട് തന്നെ ചൈന അടക്കം എല്ലാ വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാരെയും കര്‍ശനമായി പരിശോധിക്കേണ്ടതുണ്ട്. മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പടരുന്നതാണ് എന്നതാണ് ഈ വൈറസിനെ ഏറ്റവും അപകടകാരിയാക്കുന്നത്. രോഗലക്ഷണങ്ങള്‍ ആരിലെങ്കിലും കണ്ടെത്തിയാല്‍ അവരെ പ്രത്യേകം പരിശോധിക്കാനും ചികിത്സ നല്‍കാനും ആരോഗ്യ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

English summary
Kerala Health Department declared alert against Coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X