പിണറായി 'തെറിച്ചു' കേരളത്തിന് പുതിയ മുഖ്യമന്ത്രി!! അയാള്‍ കോഴിക്കോട് സ്വദേശി!! വീഡിയോ....
സംസ്ഥാന ഇന്‍ഷുറന്‍സ് കാര്‍ഡില്‍ സര്‍വത്ര അബദ്ധങ്ങള്‍
കോഴിക്കോട്: കേരളത്തില്‍ മുഖ്യമന്ത്രി മാറിയത് ആരെങ്കിലുമറിഞ്ഞോ ?. എന്നാല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ഉദ്യോഗസ്ഥര്‍ പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നു നീക്കി പകരമൊരാളെ നിയമിച്ചു. കോഴിക്കോട് സ്വദേശിയായ ഫസലാണ് സംസ്ഥാനത്തെ പുതിയ മുഖ്യമന്ത്രി. വാര്‍ത്ത വായിച്ച് ഞെട്ടേണ്ട. ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡില്‍ വന്ന വന്‍ അബദ്ധമാണ് മുകളില്‍ പറഞ്ഞത്.

കോഴിക്കോട് മുക്കം സ്വദേശിയായ ഫസലാണ് തന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് കൈയില്‍ കിട്ടിയപ്പോള്‍ ഞെട്ടിയത്. കാരശേരി പഞ്ചായത്തിലെ ആനയാംകുന്ന് സ്വദേശിയാണ് ഇയാള്‍. സിഎം എന്നായിരുന്നു ഫസലിന്റെ ഇനീഷ്യല്‍. എന്നാല്‍ ഇത് കാര്‍ഡില്‍ വന്നപ്പോള്‍ സിഎം മുഖ്യമന്ത്രിയാവുകയായിരുന്നു.

മുക്കത്തുള്ള അക്ഷയ കേന്ദ്രത്തിലാണ് ഇന്‍ഷുറന്‍സ് കാര്‍ഡിനു വേണ്ടി താന്‍ അപേക്ഷ നല്‍കിയതെന്ന് ഫസല്‍ പറഞ്ഞു. രണ്ടു ദിവസങ്ങള്‍ക്കു മുമ്പാണ് തനിക്കു കാര്‍ഡ് ലഭിച്ചതെന്നും അതു വായിച്ചപ്പോള്‍ ഞെട്ടിയെന്നും ഫസല്‍ കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലീഷില്‍ ഫസല്‍ സിഎം എന്നു തന്നെ കൃത്യമായി കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇതു മലയാളിലെത്തിയപ്പോള്‍ ഫസല്‍ മുഖ്യമന്ത്രി എന്നാവുകയായിരുന്നു. പിഴവ് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ അക്ഷയ കേന്ദ്രവുമായി ബന്ധപ്പെട്ടിരുന്നെന്നും എന്നാല്‍ അതുകൊണ്ടു പ്രശ്‌നമില്ലെന്നും അവര്‍ അറിയിച്ചതായി ഫസല്‍ പറഞ്ഞു.

കംപ്യൂട്ടര്‍ സെറ്റിങില്‍ വന്ന പിഴവ് കൊണ്ടാവാം ഇങ്ങനെയൊരു അബദ്ധം സംഭവിച്ചതെന്നാണ് അക്ഷയ അധികൃതരുടെ വിശദീകരണം. രജിസ്റ്റര്‍ ചെയ്ത ശേഷം ഇനീഷ്യല്‍ ടൈപ്പ് ചെയ്ത് ടാബ് ബട്ടണ്‍ അമര്‍ത്തിയാല്‍ അതിന്റെ യഥാര്‍ഥ മലയാളം വരുന്ന രീതിയിലാണ് സെറ്റ് ചെയ്തതെന്നും പിഴവ് സംഭവിക്കാനുള്ള കാരണം അറിയില്ലെന്നും അവര്‍ വ്യക്തമാക്കി.

ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡില്‍ പിഴവുകള്‍ പ്രത്യക്ഷപ്പെടുന്നത് ഇത് ആദ്യത്തെ സംഭവമല്ല. നേരത്തേ തങ്കച്ചന്‍ എഎം എന്ന പേര് തങ്കച്ചന്‍ രാവിലെ എന്നു അടിച്ചുവന്നത് സോഷ്യല്‍ മീഡിയകളിലൂടെ വൈറലായിരുന്നു.


Click it and Unblock the Notifications