കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ വാക്സിൻ സ്റ്റോക്ക് രണ്ട് ദിവസത്തേക്ക് മാത്രം: കേന്ദ്രത്തിന് കത്തയച്ച് കേരളം

Google Oneindia Malayalam News

കണ്ണൂർ: കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ ജനങ്ങൾക്ക് ജാഗ്രതാ നിർദേശവുമായി ആരോഗ്യമന്ത്രി കെകെ ശൈലജ. സംസ്ഥാനത്ത് രണ്ട് ദിവസത്തേക്കുള്ള കൊറോണ വൈറസ് വാക്സിൻ മാത്രമാണുള്ളതെന്നും വാക്സിൻ വിതരണം തുടരുന്നതിന് വേണ്ടി കേന്ദ്രത്തോട് കൂടുതൽ വാക്സിൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. കേരളത്തിലെ വാക്സിൻ ദൌർലഭ്യത്തെക്കുറിച്ച് അറിയിച്ചുകൊണ്ട് കേന്ദ്രസർക്കാരിന് കത്തയയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെല്ലാം പുറമേ കേന്ദ്ര ആരോഗ്യ സെക്രട്ടറിയുമായി ഫോണിൽ സംസാരിച്ച് ഇക്കാര്യം ധരിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഫഹദ് ഫാസിലിന്റെ ചിത്രങ്ങള്‍ തിയേറ്റര്‍ കാണില്ല, ഒടിടി റിലീസില്‍ താരത്തിന് മുന്നറിയിപ്പുമായി ഫിയോക്ഫഹദ് ഫാസിലിന്റെ ചിത്രങ്ങള്‍ തിയേറ്റര്‍ കാണില്ല, ഒടിടി റിലീസില്‍ താരത്തിന് മുന്നറിയിപ്പുമായി ഫിയോക്

രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനായി ജനങ്ങൾ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും ദിവസേന കൊവിഡ് കേസുകളിൽ വർധനവുണ്ടാകുന്നുണ്ടെന്നും ഈ സാഹചര്യത്തിൽ ഓരോ ജില്ലകളിലും അതനുസരിച്ചുള്ള പ്ലാനിംഗ് ഉണ്ടാകണമെന്ന് ആരോഗ്യവകുപ്പ് തീരുമാനിച്ച് കഴിഞ്ഞതായും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

kkshailaja-15

പഞ്ചായത്ത് തലത്തിൽ കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനുള്ള നടപടികളെല്ലാം ശക്തമാക്കുമെന്നും വാർഡ് തലത്തിലുള്ള നിരീക്ഷണം ഊർജ്ജിതമാക്കുമെന്നും മന്ത്രി പറഞ്ഞു. അതേ സമയം തന്നെ കൊവിഡ് ബാധിച്ചവരുടെ ക്വാറന്റൈൻ ഉറപ്പാക്കുമെന്നും വീടുകളിൽ മുറിയോട് ചേർന്ന് ശുചിമുറികളുള്ളവരെ മാത്രമേ വീടുകളിൽ ക്വാറന്റൈനിൽ കഴിയാൻ അനുവദിക്കുകയുള്ളൂവെന്നും ഇതോടെ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

ഭക്തിസാന്ദ്രമായി ഹാരിദ്വാർ; കുംഭമേളയിൽ നിന്നുമുള്ള ചിത്രങ്ങൾ

എന്നാൽ വൈറസ് ബാധ സ്ഥിരീകരിച്ച് ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ളവരെ ആശുപത്രികളിലേക്ക് മാറ്റും. രോഗ വ്യാപനം നിയന്ത്രിക്കുന്നതിനായി സംസ്ഥാനത്ത് 45 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും വാക്സിൻ നൽകാനാണ് പദ്ധതി. അതേ സമയം പെട്ടെന്ന് കൂടുതൽ കേസ് റിപ്പോർട്ട് ചെയ്യുന്ന സ്ഥലങ്ങളിൽ ആരോഗ്യവകുപ്പ് ആവശ്യമായ ഇടപെടൽ നടത്തും. നേരത്തെ ചെയ്തതുപോലെ കോണ്ടാക്ട് ട്രേസിംഗ് ശക്തമാക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

ബിക്കിനിയിൽ സുന്ദരിയായി ഇഷ ഛബ്ര, ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
KK shailaja teacher against lack of vaccine

English summary
Kerala Health minister KK Shailaja about lack of Covid vaccines in Kerala during second wave of Covid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X