കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോഗ് വുമണ്‍ ഓഫ് ദ ഇയര്‍; വോഗ് ഇന്ത്യ കവര്‍ പേജില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ, അഭിനന്ദനവുമായി പ്രമുഖർ

Google Oneindia Malayalam News

തിരുവനന്തപുരം: അന്താരാഷ്ട്ര ഫാഷന്‍ മാഗസീനായ വോഗിന്റെ ഇന്ത്യ പതിപ്പിന്റെ കവര്‍ പേജില്‍ സംസ്ഥാന ആരോഗ്യമന്ത്രി കെകെ ശൈലജ. വുമണ്‍ ഓഫ് ദ ഇയര്‍ 2020 എന്ന അടിക്കുറിപ്പോടെയാണ് കവര്‍ ഫോട്ടോ നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് കൊവിഡ് മഹാമാരിയെ നേരിടുന്നതിന് ആരോഗ്യമേഖലയുടെ മുന്നില്‍ നിന്ന് അതിജീവിച്ചതുമായി ബന്ധപ്പെട്ട അഭിമുഖവും മാഗസീനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് ഭയപ്പെടാനുള്ള സമയം ഇല്ലെന്നും ഭയത്തേക്കാളധികം ഈ പ്രതിസന്ധിയില്‍ ഇടപെടുന്നത് ആവേശകരമായിരുന്നു എന്നും കെകെ ശൈലജ വോഗിനോട് പറഞ്ഞു.

vogue

സംസ്ഥാനത്ത് നിപ റിപ്പോര്‍ട്ട് ചെയ്ത സമയത്തുള്ള പ്രവര്‍ത്തനങ്ങളും അഭിമുഖത്തില്‍ വിശദീകരിക്കുന്നു. കെകെ ശൈലജയുമായുള്ള വിശദമായ അഭിമുഖമാണ് വോഗ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. അതേസമയം, ആരോഗ്യമന്ത്രിയുടെ ഈ നേട്ടത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. സിനിമ താരങ്ങളായ ഫഹദ് ഫാസില്‍, നസ്രിയ നസീം, റിമ കല്ലിങ്കല്‍ തുടങ്ങിയവര്‍ കെകെ ശൈലജയുടെ വോഗിന്റെ കവര്‍ പേജ് പങ്കുവച്ചിട്ടുണ്ട്.

Posted by Fahadh Faasil on Monday, 9 November 2020

Recommended Video

cmsvideo
ചാണക മുഖ്യനെ പറപ്പിച്ച് ചുവപ്പിന്റെ പോരാളി പിണറായി ഒന്നാമൻ | Oneindia Malayalam

നേരത്തെ, വാഷിംഗ്ടണ്‍ പോസ്റ്റും, ബിബിസി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളും കൊവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മന്ത്രിയെ അഭിനന്ദിച്ച് റിപ്പോര്‍ട്ടുകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. ഐക്യരാഷ്ട്ര സംഘടനയും കൊവിഡിനെതിരായ പ്രവര്‍ത്തനങ്ങളില്‍ മന്ത്രിയെ അഭിനന്ദിച്ചിരുന്നു. കൂടാതെ യുഎന്‍ പാനല്‍ ചര്‍ച്ചയിലും ആരോഗ്യമന്ത്രി പങ്കെടുക്കുകയും ചെയ്തിരുന്നു. വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിക്കുകയും നിര്‍ണായക സംഭാവനകള്‍ നല്‍കുക.ും ചെയ്യുന്ന വനിതകളെയാണ് വോഗ് പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കുന്നത്. നേരത്തെ വോഗിന്റെ വാരിയേഴ്‌സ് പട്ടികയിലും കെകെ ശൈലജ ഇടം നേടിയിരുന്നു.

മലപ്പുറം മുട്ടിയേലിൽ ഇഞ്ചോടിഞ്ച് പോരാട്ടം;യുഡിഎഫ് ലക്ഷ്യം ഹാട്രിക്ക് വിജയം,തിരിച്ചുപിടിക്കാൻ എൽഡിഎഫ്മലപ്പുറം മുട്ടിയേലിൽ ഇഞ്ചോടിഞ്ച് പോരാട്ടം;യുഡിഎഫ് ലക്ഷ്യം ഹാട്രിക്ക് വിജയം,തിരിച്ചുപിടിക്കാൻ എൽഡിഎഫ്

സർക്കാരിനെ താറടിക്കാമെന്നാണ് അന്വേഷണ ഏജസികൾ ധരിക്കുന്നതെങ്കിൽ തെറ്റിപ്പോയി; വിമർശിച്ച് തോമസ് ഐസക്സർക്കാരിനെ താറടിക്കാമെന്നാണ് അന്വേഷണ ഏജസികൾ ധരിക്കുന്നതെങ്കിൽ തെറ്റിപ്പോയി; വിമർശിച്ച് തോമസ് ഐസക്

English summary
Kerala Health Minister KK Shailaja on the Vogue India cover page
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X