കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുരസ്‌കാരം കിട്ടുന്നു, ഉദ്ഘാടനം നടക്കുന്നു; കേരള ജനത പ്രയാസത്തില്‍- തുറന്നടിച്ച് ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ പ്രതിരോധം പൂര്‍ണമായി അവതാളത്തിലായി എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ ജനങ്ങള്‍ പരിഭ്രാന്തിയിലാണ്. കൊറോണ പ്രതിരോധത്തിന്റെ പേരില്‍ ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പാക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളോടും സഹകരിക്കും. നിരോധനാജ്ഞ പ്രഖ്യാപിച്ചതിനോടും സഹകരിക്കും. എന്നാല്‍ രോഗികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വളരെ സങ്കീര്‍ണമാണ്. കൊറോണയില്ലാത്ത രോഗികള്‍ക്ക് സംസ്ഥാനത്ത് ചികില്‍സ ലഭിക്കുന്നില്ല. ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒപി ബഹിഷ്‌കരണം കാരണം ജനങ്ങള്‍ പ്രയാസത്തിലാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

15

പ്രതിപക്ഷം നടത്തുന്ന സമരങ്ങള്‍ കാരണമാണ് കൊറോണ രോഗംവ്യാപിക്കുന്നതെന്ന് സര്‍ക്കാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സമരമുണ്ടോ. എന്നിട്ടും രോഗ വ്യാപനം വര്‍ധിക്കുകയാണ്. സമരമല്ല രോഗ വ്യാപനത്തിന് കാരണം എന്ന് ഇതിലൂടെ വ്യക്തമായി. പ്രതിരോധ രംഗത്ത് സര്‍ക്കാരിന് വീഴച സംഭവിച്ചു. അത് മറച്ചുവയ്ക്കാന്‍ പ്രതിപക്ഷത്തിന്റെ മേല്‍ പഴി ചാരുകയാണ് ചെയ്തത്. സര്‍ക്കാര്‍ അലംഭാവം അവസാനിപ്പിക്കണം. സംസ്ഥാനത്ത് ചികില്‍സ ലഭിക്കുന്നില്ല. ജില്ലകളിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റി. ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളും അവതാളത്തിലാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

നടപടിയെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ് പറയുന്നു; അങ്ങ് അന്വേഷിക്കണം, മുഖ്യമന്ത്രിയോട് ഭാഗ്യലക്ഷ്മിനടപടിയെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ് പറയുന്നു; അങ്ങ് അന്വേഷിക്കണം, മുഖ്യമന്ത്രിയോട് ഭാഗ്യലക്ഷ്മി

കൊറോണ പ്രതിരോധ രംഗം പൂര്‍ണമായും പ്രതിസന്ധി നേരിടുന്നു. കൊറോണ പരിശോധന നടത്തികഴിഞ്ഞാല്‍ മൂന്നും നാലും ദിവസം കഴിഞ്ഞിട്ടാണ് ഫലം ലഭിക്കുന്നത്. ഇതെല്ലാം രോഗ വ്യാപനത്തിന് കാരണമാണ്. എങ്കിലും സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കും. പലവിധ പ്രശ്‌നങ്ങളാണ് സംസ്ഥാനത്തെ ആരോഗ്യരംഗം നേരിടുന്നതെന്നും ചെന്നിത്തല പറഞ്ഞു.

ആംബുലന്‍സില്‍ വച്ച് കൊറോണ രോഗിയായ ദളിത് യുവതി പീഡിപ്പിക്കപ്പെടുന്നു, മൃതദേഹം മാറിക്കൊടുക്കുന്നു, രോഗി പുഴുവരിക്കുന്നു, ഡോക്ടര്‍മാര്‍ സമരത്തിലാണ്. എല്ലാം അവതാളത്തിലായിരിക്കുന്നു. മതിയായ ഡോക്ടര്‍മാരില്ല എന്നാണ് മെഡിക്കല്‍ കോളജ് അധികൃതരുമായി ബന്ധപ്പെടുമ്പോള്‍ ലഭിക്കുന്ന വിവരം. ആരോഗ്യ രംഗത്തെയാണ് പുഴുവരിച്ചിരിക്കുന്നത്. ആരോഗ്യവകുപ്പിന് പുരസ്‌കാരങ്ങള്‍ ലഭിക്കുന്നുണ്ട്. ഉദ്ഘാടനങ്ങള്‍ നടക്കുകയും ചെയ്യുന്നു. എന്നാല്‍ ജനങ്ങള്‍ പ്രയാസത്തിലാണ്. ആരോഗ്യമേഖല പൂര്‍ണമായും അവതാളത്തിലായിരിക്കുന്നു എന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

Recommended Video

cmsvideo
Dr Anoop is a martyr of Cyber Bullying

English summary
Kerala Health Sector totally collapsed; Says Opposition Leader Ramesh Chennithala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X