കൊടും ചൂടില്‍ രാജ്യം; കേരളവും പിന്നിലല്ല; 45 ഡിഗ്രി ചൂടേല്‍ക്കുന്നുണ്ടോ? ഇക്കാര്യങ്ങള്‍ സംഭവിക്കാം
തിരുവനന്തപുരം: രാജ്യത്താകെ അത്യുഷ്ണമാണ് ഇപ്പോഴുള്ളത്. ഉഷ്ണതരംഗങ്ങള്‍ ആഞ്ഞടിക്കുകയാണ്. പലയിടത്തും ആളുകളെ രൂക്ഷമായി ഇത് ബാധിക്കുന്നുണ്ട്. കേരളത്തിലെ കാര്യം നോക്കുമ്പോള്‍ അതിലേറെ തീവ്രതയുണ്ടെന്ന് തോന്നിപ്പോകും. 45 ഡിഗ്രിയില്‍ അധികം നമ്മുടെ നാട്ടില്‍ താപനില വര്‍ധിച്ചിരുന്നു.
ഇത്തവണ റെക്കോര്‍ഡ് ചൂടാണെന്ന് നമുക്ക് പറയാം. പക്ഷേ ഇത് നമ്മുടെ ശരീരത്തെ ബാധിക്കുമെന്ന് എത്ര പേര്‍ക്ക് അറിയാം. ചൂടില്‍ നിന്ന് രക്ഷപ്പെടാന്‍ നമ്മുടെ ശരീരത്തിന് പ്രതിരോധ മാര്‍ഗങ്ങളുമുണ്ട്. താങ്ങാവുന്നതിലും അധികം ചൂടുണ്ടായാല്‍ ശരീരത്തിന് എന്തൊക്കെ സംഭവിക്കുമെന്ന് നമുക്കൊന്ന് നോക്കാം.

45 ഡിഗ്രിക്ക് മുകളിലായാല്‍
താപനില 45 ഡിഗ്രിയായി ഉയര്‍ന്നാല്‍ അത് നിങ്ങളെ നെഗറ്റീവായി ബാധിക്കുമെന്ന് എത്ര പേര്‍ക്ക് അറിയാം. നമ്മുടെ ശരീരം വലിയ മാറ്റങ്ങള്‍ ഈ സമയം സ്വീകരിക്കും. നമ്മള്‍ അത് ശ്രദ്ധിക്കണമെന്നില്ല. നമ്മുടെ മനോനില നെഗറ്റീവായി ബാധിക്കപ്പെടുന്നത് കൊണ്ടാണിത്.
പക്ഷേ നമ്മള്‍ ഈ തീവ്രമായ ചൂടിനെ അതിജീവിക്കുന്നത് ശരീരത്തിന്റെ ഈ മാറ്റങ്ങള്‍ കാരണമാണ്. ചൂട് കൂടുമ്പോള്‍ നമ്മുടെ ഹൃദയമിടിപ്പ് വരെ അതിവേഗത്തിലാവുന്നത് ഇത്തരമൊരു പ്രതിരോധ മാര്‍ഗമാണ്.
ധാരാളം വിയര്‍ക്കും
ശരീരം ധാരാളം വിയര്‍ക്കുന്നത് താപനില 45 ഡിഗ്രിക്ക് മുകളില്‍ പോകുന്നത് കൊണ്ടാണ്. 40 ഡിഗ്രിയായാലും ഇത് സംഭവിക്കാം. ഇത് കണ്ട് ഭയപ്പെടേണ്ട കാര്യമില്ല. ഇത് നമ്മുടെ ശരീരത്തിന്റെ സ്വാഭാവികമായ കൂളിംഗ് പ്രക്രിയയാണ്.
ഉള്ളിലുള്ള ചൂടിനെ പുറന്തള്ളി ശരീരത്തെ കൂളാക്കാന്‍ ഇതിലൂടെ സാധിക്കും. ശരീരം അമിതമായി ചൂടാവുന്നത് അടക്കമുള്ള പ്രശ്‌നങ്ങളെ നേരിടാന്‍ ഇത് ശരീരത്തെ സഹായിക്കും. ധാരാളം ജലാംശം ഈ സമയം നഷ്ടപ്പെടും. നിര്‍ജലീകരണം ഇതിലൂടെ സംഭവിക്കാം. ധാരാളം വെള്ളം കുടിക്കുക മാത്രമാണ് നമ്മള്‍ ചെയ്യേണ്ട കാര്യം.
രക്ത ധമനികളുടെ വളര്‍ച്ച
രക്തക്കുഴലുകളുടെ വികാസം ചൂടേറുമ്പോള്‍ നമ്മുടെ ശരീരത്തിന് സംഭവിക്കുന്ന കാര്യങ്ങളാണ്. ഇത് കടുത്ത ചൂടിലാണ് സംഭവിക്കുക. തൊലിയുടെ അടുത്തുള്ള രക്തക്കുഴലുകളെല്ലാം ഈ സമയം വികാസം പ്രാപിക്കും. ഇതിലൂടെ കൂടുതല്‍ രക്തയോട്ടം നടക്കും. ഇതിലൂടെ ചൂടിനെ നിയന്ത്രിക്കും.
ശരീരത്തില്‍ താപനിലയെ നിയന്ത്രിച്ച് നിര്‍ത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഇത് ചിലപ്പോഴെല്ലാം രക്ത സമ്മര്‍ദം കുറയ്ക്കുന്നതിനും വഴിയൊരുക്കും. നമുക്ക് ബോധക്ഷയം ചിലപ്പോള്‍ സംഭവിക്കാം. തളര്‍ന്ന് വീഴുമ്പോള്‍ നമ്മള്‍ എന്തെല്ലാം ചെയ്യും, അതെല്ലാം ഇവിടെയും ചെയ്യുക. ധാരാളം വെള്ളം കുടിക്കുക തന്നെയാണ് പ്രധാന കാര്യം.
നെഞ്ചിടിപ്പ് വേഗത്തിലാവും
കടുത്ത ചൂട് ശരീരത്തിനേല്‍ക്കുമ്പോള്‍ നമ്മുടെ നെഞ്ചിടിപ്പ് വേഗത്തിലാവും. ശരീരത്തിന് സ്‌ട്രെസ്സ് ആയിട്ടാണ് ഉയര്‍ന്ന താപനില അറിയപ്പെടുന്നത്. ഇതാണ് നമ്മുടെ ഹൃദയം ഓക്‌സിജന്റെ സഞ്ചാരം കൂടുതല്‍ കൃത്യമായി നടത്താന്‍ ശ്രമിക്കുന്നത്.
ഒപ്പം പോഷകങ്ങളും നമ്മുടെ കോശങ്ങളിലേക്ക് എത്തും. നമ്മുടെ ശരീരത്തിന്റെ അവയ പ്രവര്‍ത്തനങ്ങളെല്ലാം തടസ്സപ്പെടാതിരിക്കാന്‍ ഈ സമയമുള്ള വേഗമേറിയ ഹൃദയമിടിപ്പിലൂടെ സംഭവിക്കും. ഹൃദയസംബന്ധമുള്ള അസുഖമുള്ളവര്‍ ഈ സമയം പ്രത്യേകം ശ്രദ്ധിക്കുക.
സൂര്യാഘാതത്തെ ഭയക്കണം
ചര്‍മത്തിന് പ്രശ്‌നങ്ങള്‍ ധാരാളം സംഭവിക്കാം. അത്യുഷ്ണം വില്ലനാവുന്നത് അങ്ങനെയാണ്. ചര്‍മം വരണ്ടുണങ്ങും. സൂര്യാഘാതം ഏല്‍ക്കാനും സാധ്യതയുണ്ട്. ഇതിന് നമ്മുടെ മുന്നില്‍ മാര്‍ഗങ്ങളുണ്ട്.
സണ്‍സ്‌ക്രീന്‍ സ്ഥിരമായി പുറത്തുപോവുമ്പോള്‍ അടക്കം ഉപയോഗിക്കുക. അതുപോലെ ചര്‍മം സംരക്ഷിക്കപ്പെടുന്ന വസ്ത്രങ്ങള്‍ ധരിക്കും. അധികം വെയിലത്ത്‌പോകാതിരിക്കാനും ശ്രമിക്കുക.
ഹൃദയാഘാതമെല്ലാം സംഭവിക്കും
ഒരുപാട് ചൂടേറ്റാല്‍ ഹൃദയാഘാതവും, തലച്ചുറ്റലുമെല്ലാം സംഭവിക്കാം. ശരീരത്തിന് ധാരാളം വെള്ളവും ഇലക്ട്രോലൈറ്റുകളും നഷ്ടപ്പെടുന്നത് കൊണ്ടാണിത്. ഓക്കാനം അടക്കമുള്ളവയും സംഭവിക്കാം.
നാല്‍പ്പത് ഡിഗ്രിക്ക് മുകളിലേക്ക് താപനില പോയാല്‍ സ്വാഭാവികമായും ഹൃദയാഘാതം സംഭവിക്കും. ഈ സമയം മികച്ച വൈദ്യസഹായം തന്നെ വേണ്ടി വരും. അതുകൊണ്ട് പ്രത്യേകം ശ്രദ്ധിക്കുക.












Click it and Unblock the Notifications