കോവിഡ് പ്രതിരോധത്തിൽ കേരളത്തിന് യുഎന്നിന്റെ ആദരം; ലോകനേതാക്കൾക്കൊപ്പം ആരോഗ്യമന്ത്രിയും
തിരുവനന്തപുരം; കൊവിഡ് പ്രതിരോഝ പ്രവർത്തനങ്ങൾക്ക് കേരളത്തിന് ഐക്യരാഷ്ട്ര സഭയുടെ ആദരം. കൊവിഡ് പ്രതിരോധത്തിൽ മുന്നണിപ്പോരാളികളെ ആദരിക്കാനായി നടത്തുന്ന വെബിനാറിൽ ആരോഗ്യമന്ത്രി കെകെ ശൈലജ പങ്കെടുക്കും.ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍, യുഎന്‍ സെക്രട്ടറി ജനറല്‍, ന്യൂയോര്‍ക്ക് ഗവര്‍ണര്‍ എന്നിവരാണ് വെബിനാറിൽ പങ്കെടുക്കുന്ന മറ്റുള്ളവർ.
ഇന്ത്യൻ സമയം വൈകീട്ട് ആറര മുതലാണ് വെബിനാർ ആരംഭിക്കുന്നത്. യുഎൻ സാമ്പത്തിക കാര്യ വിഭാഗത്തിന്റേ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേരളത്തിന്റെ കൊവിഡ് മോഡൽ അന്താരാഷ്ട്ര തലത്തിൽ നേരത്തേ ശ്രദ്ധ നേടിയിരുന്നു. ഏകദേശം 42 ഓളം അന്താരാഷ്ട്ര മാധ്യമങ്ങൾ കേരളത്തിന്റെ നടപടിയെ പുകഴ്ത്തി റിപ്പോർട്ട് ചെയ്തിരുന്നു.നേരത്തേ അന്താരാഷ്ട്ര മാധ്യമമായ ബിബിസിയിലും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച ചർച്ചയിൽ കെകെ ശൈലജ പങ്കെടുത്തിരുന്നു.
അതേസമയം സംസ്ഥാനത്ത് ഇന്ന് 141 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെയുളള ഏറ്റവും വലിയ പ്രതിദിന വർധനവാണിത്. ഇന്നലെ 138 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് സ്ഥിതി രൂക്ഷമാകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് 60 പേർക്കാണ് രോഗമുക്തി. വിദേശത്ത് നിന്ന് വന്ന 71 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 51 പേർക്കും സമ്പർക്കത്തിലൂടെ 9 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് ഒരു ആരോഗ്യപ്രവർത്തർകയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഉറംവിടം കണ്ടെത്താൻ പറ്റാത്ത രോഗികൾ ഉയരുന്നു; സമൂഹവ്യാപന സൂചനയെന്ന് മുഖ്യമന്ത്രി!
കൊവിഡ് ഭീതി ഒഴിയുന്നില്ല!! കേരളത്തിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 141 പേർക്ക്!
കോൺഗ്രസിന്റെ തലവര മാറ്റിയെഴുതാൻ ഡികെ ശിവകുമാർ!! പുതിയ നീക്കം, എംഎൽഎമാർക്ക് നിർദ്ദേശം നൽകി