കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം; പാസില്ലാതെ വരരുത്,വാളയാറില്‍ ഇന്നലെ എത്തിയവരെ കടത്തി വിടും

Google Oneindia Malayalam News

കൊച്ചി: മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് മടങ്ങിവരുന്ന മലയാളികള്‍ സര്‍ക്കാര്‍ നിര്‍ദ്ദേങ്ങല്‍ പാലിക്കണമെന്ന് ഹൈക്കോടതി. പാസ് അനുവദിച്ചവര്‍ക്ക് മാത്രം യാത്രാനുമതിയെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ച കോടതി, നിലവില്‍ പാസ് ഇല്ലാതെ വാളയാര്‍ അതിര്‍ത്തിയിലടക്കം കുടുങ്ങിക്കിടക്കുന്നവര്‍ക്ക് പ്രത്യേക അനുമതി നല്‍കണമെന്നും നിര്‍ദ്ദേശിച്ചു. ഇതൊരു കീഴ്വഴക്കായി കാണരുതെന്നും കോടതി വ്യക്തമാക്കി. സര്‍ക്കാറിന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ആളുകള്‍ തയ്യാറാവണം. നടപടിക്രമങ്ങളുമായി സഹകരക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

നാട്ടിലേക്ക് മടങ്ങാന്‍ പാസ് എടുക്കുന്നത് വിവേകത്തോടെയുള്ള തീരുമാനമാണ്. നിലവില്‍ ആരെങ്കിലും ചെക്ക് പോസ്റ്റുകളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെങ്കില്‍ അവരുടെ കാര്യം പ്രത്യേകം പരിഗണിക്കാന്‍ ഉത്തരവിടും. ആര്‍ക്കും സര്‍ക്കാര്‍ എതിരല്ല. കോയമ്പത്തൂരിലുള്ള ഗർഭിണികൾ, കുട്ടികൾ , പ്രായമായ ആളുകൾ എന്നിവർക്ക് മുൻഗണന നൽകി തിരിച്ചെത്തിക്കണം. പാസ് ഇല്ലാതെ വരുന്നവര്‍ ഇതൊരു അവസരമായി കാണരുത്. സര്‍ക്കാര്‍ നിഷ്കര്‍ഷിക്കുന്ന കാര്യങ്ങള്‍ ചെയ്യാതെ സംസ്ഥാനത്തേക്ക് മടങ്ങിവരുന്നവര്‍ക്ക് മുന്‍ഗണന നല്‍കാനാവില്ലെന്നും കോടതി പറ‍ഞ്ഞു.

 karantaka

മനുഷ്യത്വപരമായ സമീപനമല്ല സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നുമുണ്ടായത് എന്നായിരുന്നു ഹര്‍ജിക്കാര്‍ കോടതിയില്‍ വാദിച്ചത്. വിദ്യാര്‍ത്ഥികളും പ്രായമായവരും ഗര്‍ഭിണികളുമടക്കമുള്ള നിരവധിയാളുകള്‍ അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുകയാണെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. 500 പേര്‍ക്കിരിക്കാവുന്ന പന്തല്‍ തയ്യാറാക്കുമെന്നും അവിടെ ആഹാരവും വെള്ളവും നൽകുമെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നെങ്കിലും ഇതുവരെ അതൊന്നും നടന്നിട്ടില്ലെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു.

മാലിദ്വീപില്‍ നിന്നടക്കമുള്ള ആളുകളെ തിരിച്ചെത്തിച്ചിട്ടും അയല്‍ സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവരെ തിരികെ കൊണ്ടുവരാന്‍ സര്‍ക്കാറിന് സാധിക്കുന്നില്ല. വാളയാറില്‍ എത്തിയവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പോലും നിഷേധിക്കുന്ന സമീപനമാണ് ഉണ്ടായത്. താമസിക്കുന്ന സ്ഥലങ്ങളില്‍ നിന്ന് ഇറക്കിവിട്ടതടക്കമുള്ള കാരണങ്ങളാല്‍ തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നും നിര്‍ബന്ധിതമായി പോരേണ്ടി വന്നവരാണ്. കേരളത്തിലേക്ക് പ്രവേശിപ്പിച്ചില്ലെങ്കില്‍ വന്ന സ്ഥലങ്ങളിലേക്ക് മടങ്ങാനും സാധ്യമല്ല. ഇവരോട് തിരികെ പോവാന്‍ മനുഷ്യത്വപരമല്ല. പാസ് എടുക്കാതെ വരുന്നതവര്‍ക്ക് സ്പോട് രജിസ്ട്രേഷന്‍ സൗകര്യം ഉണ്ടെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നുണ്ടെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.

എന്നാല്‍ നിയന്ത്രണങ്ങളില്‍ വിട്ടുവീഴ്ച വരുത്താന്‍ തയ്യാറല്ലെന്നായിരുന്നു സര്‍ക്കാറിന്‍റെ വാദം. ഞ്ചായത്തുകളിൽ ക്വാറന്റൈൻ സൗകര്യം ഉണ്ടോ എന്ന് വിലയിരുത്തി അവരുടെ അനുമതിയോടെ മാത്രമെ കളക്ടര്‍ പാസിന്‍റെ കാര്യത്തില്‍ തീരുമാനം എടുക്കുന്നത്. സുരക്ഷാ മുന്‍കരുതലുകളോടെ ആളുകളെ നാട്ടില്‍ തിരിച്ചെത്തിക്കാന്‍ വേണ്ടി പാസ് അനുവദിക്കാന്‍ തീരുമാനിച്ചത്. ചെക്ക് പോസ്റ്റുകളില്‍ തിരക്ക് കൂടുതലാണ്. നാല് കൗണ്ടറാണ് വാളയാറില്‍ ഉള്ളത്. നിലവില്‍ അത് പത്താക്കേണ്ട അവസ്ഥയാണ് ഉള്ളത്. ഈ സാഹചര്യത്തില്‍ പാസില്ലാതെ ആളുകള്‍ കൂട്ടത്തോടെ വന്നാൽ നിരീക്ഷണ സംവിധാനങ്ങളാകെ താളം തെറ്റുമെന്നും സര്‍ക്കാര്‍ വാദിച്ചു. റെഡ് സോണിൽ നിന്നാണോ വരുന്നതെന്ന് മനസ്സിലാക്കാൻ വേണ്ടി കൂടിയാണ് പാസ് നൽകുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

മുസ്ലിംങ്ങള്‍ ഇവിടെ ജോലി ചെയ്യുന്നില്ലെന്ന് പരസ്യം ചെയ്തു; ബേക്കറിയുടമ അറസ്റ്റില്‍മുസ്ലിംങ്ങള്‍ ഇവിടെ ജോലി ചെയ്യുന്നില്ലെന്ന് പരസ്യം ചെയ്തു; ബേക്കറിയുടമ അറസ്റ്റില്‍

English summary
kerala high court about other states residents return
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X