'ദേശവിരുദ്ധ സംഘടന, ആര്‍എസ്എസിനെ നിരോധിക്കണം'; പോലീസ് മേധാവിക്ക് അഭിഭാഷകന്റെ പരാതി
തിരുവനന്തപുരം:കേരളത്തിൽ ആർഎസ്എസിനെ നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി. ഹൈക്കോടതി അഭിഭാഷകന്‍ അനൂപ് വി ആറാണ് പരാതിക്കാരൻ.
ഭരണഘടന വിരുദ്ധവും ദേശവിരുദ്ധവുമായാണ് സംഘടന പ്രവർത്തിക്കുന്നതെന്നാണ് പരാതിയിലെ പ്രധാന ആരോപണം. ഹിന്ദു രാഷ്ട്രം സ്ഥാപിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പ്രഖ്യാപിച്ചത് ഉൾപ്പടെയുള്ള കാര്യങ്ങൾ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെ മോഹൻ ഭാഗവതിന്റെ പരാമർശത്തെ വിമർശിച്ചിട്ടുണ്ടെന്നും അനൂപ് പരാതിയിൽ പറയുന്നു. വിജയദശമി ദിനത്തിലാണ് ആർഎസ്എസിന്റെ ഹിന്ദു രാഷ്ട്രം സ്ഥാപിക്കുകയാണെന്ന് മോഹന്‍ ഭാഗവത് പ്രസ്താവന നടത്തിയത്. ആയുധ പരിശീലനം പരസ്യമായി നടത്തിയതിന് നിലവില്‍ സംസ്ഥാനത്ത് ആര്‍എസ്എസ് അനുബന്ധ സംഘടനയ്ക്ക് എതിരെ കേസുണ്ടെന്ന കാര്യവും അനൂപിന്റെ പരാതിയിൽ സൂചിപ്പിക്കുന്നു.
പാലക്കാടും, ആലപ്പുഴയിലും രാഷ്ട്രീയ കൊലപാതകങ്ങളിൽ ആർആർഎസ്എസ് പ്രതിസ്ഥാനത്തുണ്ട് എന്നും അനൂപ് നൽകിയ പരാതിയിൽ പറയുന്നു. ആര്‍എസ്എസിനെതിരായ പ്രതികരണം ഫേസ്ബുക്കില്‍ മാത്രം ഒതുക്കാതെ ആർഎസ്എസിനെതിരെ നിയമപരമായ നടപടി മുഖ്യമന്ത്രി സ്വീകരിക്കണമെന്നും അനൂപ് പറയുന്നു.
നാഗ്പുരില്‍ വിജയദശമി ദിനത്തില്‍ നടന്ന പരിപാടിയിൽ രാജ്യത്ത് മതാടിസ്ഥാനത്തിലുള്ള അസമത്വം അവഗണിക്കാൻ കഴിയില്ലന്നും ജനസംഖ്യ നിയന്ത്രിക്കാന്‍ നിയമം ആവശ്യമാണെന്നും മോഹൻ ഭാഗവത് പറഞ്ഞിരുന്നു. അതേസമയം
പ്രസ്താവന വംശീയ വിരോധത്തിന്റെ കൂടു തുറന്നുവിടാനുള്ള ആസൂത്രിത നീക്കങ്ങളിലൊന്നാണെന്നായിരുന്നു ഇതിന് മറുപടിയായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന. ഭാവിയിൽ ഹിന്ദുക്കൾ ന്യൂനപക്ഷമായി മാറുമെന്ന നുണ സംഘപരിവാർ പ്രചരിപ്പിക്കുകയാണെന്നും, പഴയ ആയുധം ആർഎസ്എസ് വീണ്ടും പൊടിതട്ടി എടുക്കുകയാണെന്നും മുഖ്യമന്ത്രി വിമർശിച്ചിരുന്നു.
ജനസംഖ്യ വർധനവിന്റെയും മറ്റും കണക്കുകൾ പൊതുമധ്യത്തിൽ ലഭ്യമാകുമ്പോളാണ് ആർആർഎസ്എസ് വ്യാജ പ്രചാരണം നടത്തുന്നത്. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്ന് ആർഎസ്എസ് ആവർത്തിച്ചു പറയുന്നുണ്ട്. ഭരണഘടനാ മൂല്യങ്ങളെ വെല്ലുവിളിക്കുന്ന ഇത്തരം നീക്കങ്ങളുടെ തുടർച്ചയായാണ് ആർഎസ്എസ് മേധാവിയുടെ പ്രസംഗം. തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാൻ വിദ്വേഷരാഷ്ട്രീയം വളർത്തുന്ന വിപത്കരമായ നീക്കം മതനിരപേക്ഷ സമൂഹം തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ...












Click it and Unblock the Notifications