കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാതയോരത്തെ കൊടിമരങ്ങൾ നീക്കം ചെയ്തില്ല: കോടതിക്ക് അതൃപ്തി; 'ആരു പറഞ്ഞാലും കേരളം നന്നാകില്ല'

Google Oneindia Malayalam News

കൊച്ചി: പാതയോരത്തെ കൊടിമരങ്ങൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വീണ്ടും വിമർശനവുമായി ഹൈക്കോടതി. ആരു പറഞ്ഞാലും കേരളം നന്നാകില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. രണ്ടാഴ്ച മുമ്പ് കേസ് പരിഗണിക്കവേ പാതയോരത്ത് സ്ഥാപിച്ചിട്ടുള്ള വിവിധ രാഷ്ട്രീയ പാർട്ടികളുടെ കൊടിമരങ്ങൾ നീക്കംചെയ്യണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഇന്ന് വീണ്ടും കേസ് പരിഗണിച്ച കോടതി ആരു പറഞ്ഞാലും കേരളം നന്നാകില്ലെന്ന് അഭിപ്രായപെടുകയായിരുന്നു. കോടതി കേസ് പരിഗണിക്കുന്നത് അടുത്ത ദിവസത്തേക്ക് മാറ്റിയിട്ടുണ്ട്.

പാതയോരത്തെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ വിവിധ നിറങ്ങളിലുള്ള കൊടിമരങ്ങൾ പൊതു ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി കോടതി നിരീക്ഷിച്ചിരുന്നു. ഇതേതുടർന്ന് കൊടിമരങ്ങൾ അനധികൃതമായി നീക്കം ചെയ്യാൻ കോടതി നിർദേശം നൽകിയിരുന്നു. എന്നാൽ, രണ്ടാഴ്ച പിന്നിട്ടിട്ടും ഈ നിർദേശം നടപ്പിലാക്കാൻ കഴിയാത്തതിനെയാണ് കോടതി വിമർശിച്ചത്. രൂക്ഷവിമർശനമാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇന്ന് കോടതിയിൽ നടത്തിയത്. കഴിഞ്ഞയാഴ്ച തിരുവനന്തപുരം വരെ യാത്ര ചെയ്തപ്പോള്‍ ദേശീയപാതയുടെ ഇരുവശത്തും അനധികൃതമായി കൊടിമരങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത് കണ്ടു. ഇതില്‍ കൂടുതലും ചുവന്ന കൊടികള്‍ ആയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 keralahighcourt

നടപ്പാതകളും റോഡുകളും കയ്യേറി കൊടിമരം സ്ഥാപിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കുകയും ഇത്തരക്കാര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ ഉൾപ്പടെയുള്ളവ സ്വീകരിക്കുകയും വേണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. കോടതിയുടെ ഉത്തരവ് വന്നതിന് പിന്നാലെ ജില്ലാ കളക്ടര്‍മാർ ഉള്‍പ്പെടെയുള്ളവര്‍ വിഷയത്തില്‍ ഉത്തരവിറക്കുകയും അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന കൊടിമരങ്ങളും മറ്റും നീക്കംചെയ്യാന്‍ നിര്‍ദേശിക്കുകയും ചെയ്യുകയായിരുന്നു. ഇക്കാര്യം സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.

ഷാലിന്‍... ഹോളിവുഡിലേക്കുള്ള പോക്കാണോ; എന്തൊരു മാസ് ലുക്കാണെന്ന് ആരാധകര്‍

എന്നാൽ, രണ്ടാഴ്ച പിന്നിട്ടിട്ടും കൊടിമരങ്ങൾ നീക്കം ചെയ്യാത്തതിലാണ് കോടതി അതൃപ്തി പ്രകടിപ്പിച്ചത്. ആരു പറഞ്ഞാലും കേരളം നന്നാവില്ലെന്ന പരാമർശവും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നടത്തി. അല്പം നിരാശ കലർന്ന രീതിയിലായിരുന്നു ദേവൻ രാമചന്ദ്രൻ്റെ വാക്കുകൾ. കേസ് ഇന്ന് കോടതി പരിഗണിച്ചിരുന്നുവെങ്കിലും വിശദമായ വാദം കേൾക്കലിനായി അടുത്ത ദിവസത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

Recommended Video

cmsvideo
എന്താണ് ഓമിക്രോണ്‍?വീണ്ടും മാനവരാശിയുടെ ജീവനെടുക്കാന്‍ പുതിയ വകഭേദം.. | Oneindia Malayalam

English summary
The High Court has again criticized the installation of roadside flagpoles.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X