കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാരായി രാജനും ചന്ദ്രശേഖരനും ആശ്വാസം; മൂന്ന് മാസം കഴിഞ്ഞാല്‍ എറണാകുളം വിടാം...

Google Oneindia Malayalam News

കൊച്ചി: തലശേരി ഫസല്‍ വധക്കേസില്‍ പ്രതികളായ സിപിഎം നേതാക്കള്‍ കാരായി രാജനും കാരായി ചന്ദ്രശേഖരനും ജാമ്യ വ്യവസ്ഥയില്‍ ഇളവ്. മൂന്ന് മാസം കഴിഞ്ഞാല്‍ എറണാകുളം ജില്ല വിട്ടുപോകാന്‍ ഹൈക്കോടതി ഇവര്‍ക്ക് അനുമതി നല്‍കി. സിബിഐ അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് മൂന്ന് മാസം കൂടി എറണാകുളം ജില്ലയില്‍ തന്നെ തുടരണം എന്ന് കോടതി നിര്‍ദേശിച്ചത്. വര്‍ഷങ്ങളായി ഇരുവരും കണ്ണൂരില്‍ വരാനാകാതെ എറണാകുളം ജില്ലയില്‍ തന്നെ തുടരുകയാണ്. കേസിലെ ചില മാറ്റങ്ങള്‍ അടുത്തിടെ വാര്‍ത്തയായിരുന്നു.

 കുഞ്ഞാലിക്കുട്ടിയെ ഇഴകീറി വീണ്ടും കെടി ജലീല്‍; മാനേജ് ചെയ്‌തെന്ന് പറഞ്ഞ് പാണക്കാട് കുടുംബത്തെ പറ്റിച്ചു!! കുഞ്ഞാലിക്കുട്ടിയെ ഇഴകീറി വീണ്ടും കെടി ജലീല്‍; മാനേജ് ചെയ്‌തെന്ന് പറഞ്ഞ് പാണക്കാട് കുടുംബത്തെ പറ്റിച്ചു!!

ഫസല്‍ വധത്തിന് പിന്നില്‍ ആര്‍എസ്എസ് ആണ് എന്ന് മറ്റൊരു കേസില്‍ അറസ്റ്റിലായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മൊഴി നല്‍കിയിരുന്നു. ഈ മൊഴി സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന് ഫസലിന്റെ സഹോദരന്‍ അടുത്തിടെ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇക്കാര്യം കൂടി അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തി തുടരന്വേഷണം നടത്താന്‍ സിബിഐക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കെയാണ് കേസിലെ പ്രധാന പ്രതികള്‍ക്ക് ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കിയിരിക്കുന്നത്.

24

2006 ഒക്ടോബര്‍ 26നാണ് തലശേരി സൈദാര്‍ പള്ളിക്കടുത്ത് ഫസല്‍ കൊല്ലപ്പെട്ടത്. നേരത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്ന ഫസല്‍ പിന്നീട് എന്‍ഡിഎഫില്‍ ചേരുകയായിരുന്നു. സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് ആണ് എന്ന് സിപിഎം നേതാക്കള്‍ ആരോപിച്ചിരുന്നു. അന്വേഷണം നടത്തിയ ഒന്നിലധികം സംഘങ്ങള്‍ കൊലപാതകത്തിന് പിന്നില്‍ സിപിഎം നേതാക്കള്‍ക്ക് പങ്കുണ്ട് എന്ന് കണ്ടെത്തി. തുടര്‍ന്ന് അന്വേഷണ സംഘത്തെ തുടര്‍ച്ചയായി മാറ്റിയതും വിവാദമായി. ഇതിനിടെയാണ് ഫസലിന്റെ ഭാര്യ മറിയു സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതും ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതും.

നാദിര്‍ഷയെ ഞാന്‍ വിടില്ല; ഇപ്പോള്‍ ഇഷ്ടംപോലെ സമയമുണ്ട്, നന്നാക്കിയിട്ടേ പോകൂ എന്ന് പിസി ജോര്‍ജ്നാദിര്‍ഷയെ ഞാന്‍ വിടില്ല; ഇപ്പോള്‍ ഇഷ്ടംപോലെ സമയമുണ്ട്, നന്നാക്കിയിട്ടേ പോകൂ എന്ന് പിസി ജോര്‍ജ്

സിബിഐ സംഘം കാരായി രാജന്‍, ചന്ദ്രശേഖരന്‍ എന്നിവരുള്‍പ്പെട്ടെ എട്ട് സിപിഎം നേതാക്കളെ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ചു. ഒന്നര വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞ കാരായി ചന്ദ്രശേഖരനും രാജനും ഹൈക്കോടതി ജാമ്യം നല്‍കി. എന്നാല്‍ എറണാകുളം ജില്ല വിട്ടു പോകരുത് എന്ന് കോടതി ഉപാധിചവ്വു. ഈ നിബന്ധന നീക്കണമെന്ന് പലപ്പോഴും പ്രതികള്‍ കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചിരുന്നില്ല. ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കാരായി രാജന് കോടതി ഇളവ് അനുവദിക്കാത്തതിനാല്‍ പദവി ഒഴിയേണ്ടി വന്നു. ഇന്ന് കോടതി ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ചിരിക്കുകയാണ്. മൂന്ന് മാസം കഴിഞ്ഞാല്‍ എറണാകുളം ജില്ല വിടാം.

Recommended Video

cmsvideo
New lockdown guidelines to kerala

English summary
Kerala High Court allowed relaxation on bail conditions in Thalassery Fasal murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X